ആ വിവാഹ സാരി തങ്ങളുടേതല്ല!! ഏൽപ്പിച്ചത് ഡിസൈൻ ചെയ്യാൻ വേണ്ടി മാത്രം, വിശദീകരണവുമായി സബ്യസാചി

ദീപ് വീർ വിവാഹത്തിന് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇവരുടെ താരങ്ങളുടെ വിവാഹ വസ്ത്രമായിരുന്നു

നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ മനോഹര സ്ഥലമായ ലേക്ക് കോമോയിൽ വെച്ചായിരുന്നു ദീപികയും രൺവീറും വിവാഹതിരായത്. അടുത്ത സുഹൃത്തുകളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു താര വിവാഹം നടന്നത്. രാജകീയ പ്രൗഡിയിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിവാഹമായിരുന്നു ദീപ് വീറിന്റേത്. വിവാഹം കഴിഞ്ഞ് ദവസങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ ആഘോഷം തീർന്നിട്ടില്ല.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ദീപികയും രൺവീറും. അതിൽ തന്നെ ഇവരുടെ വിവാഹവും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. വിവാഹത്തിനു മുൻപ് തന്നെ ഇവരുടെ വിവാഹ ചർച്ചകൾ ബോളിവുഡ് കോളങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇവരുടെ വിവാഹ വേഷത്തിനെ കുറിച്ചും ആ ദിവസം ഇവർ എത്തുന്ന ഗെറ്റപ്പിനെ കുറിച്ചുമായിരുന്നു പ്രേക്ഷകരുടെ ചർച്ച വിഷയം. പദ്മാവതി ഗെറ്റപ്പിലുളള ദീപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദീപ് വീർ വിവാഹത്തിന് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇവരുടെ താരങ്ങളുടെ വിവാഹ വസ്ത്രമായിരുന്നു. അത് ഏറ്റവും ചർച്ചയായത് ദീപികയുടെ സാരിയായിരുന്നു. ദീപികയുടെ വിവാഹ സാരിയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്.

  വിവാഹ വസ്ത്രങ്ങൾ എവിടെന്ന്

വിവാഹ വസ്ത്രങ്ങൾ എവിടെന്ന്

നിരവധി ചിത്രങ്ങളിൽ വിവാഹ വധുവിന്റെ വേഷത്തിൽ ദീപികയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിനു മന്നോടിയായി നടന്ന ചടങ്ങുകളിൽ ദീപിക ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായതായിരുന്നു. ബോളിവുഡ് ഡിസൈനർ സബ്യസാഡിയാണ് ഇവർക്ക് വേണ്ടി വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത്. ഇവരുടെ വസ്ത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

 വിവാഹ സാരി

വിവാഹ സാരി

നവ വധുവായി ഒരുങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു വിവാഹ ദിവസം താരം അണിഞ്ഞത്. സിന്ധി, കൊങ്കിണി ആചാര വിധി പ്രാകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ട് ദിവസം ദീപിക ധരിച്ചിരുന്ന വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഏറെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കൊങ്കിണി വിവാഹത്തിന് ധരിച്ച വസ്ത്രമായിരുന്നു. ഈ വസ്ത്രത്തിന്റെ പേരിൽ ഒരുപാട് അഭിനന്ദം സബ്യസാചിയെ തേടി എത്തിയിരുന്നു.

   വിവാഹ സാരി എന്റേതല്ല

വിവാഹ സാരി എന്റേതല്ല

അതേസമയം കൊങ്കിണി വിവാഹത്തിന് ദീപിക ധരിച്ചിരുന്ന വിവാഹം വസ്ത്രം തന്റേതല്ലെന്ന് സബ്യസാചി അറിയിച്ചിട്ടുണ്ട്. കൊങ്കിണി രീതിയിൽ നവവധുവിന് വിവാഹ സാരി നൽകുന്നത് അമ്മയാണ്. ഇവിടെ ദീപികയുടെ അമ്മ ഉജ്ജ്വല പദുകോണാണ് ആ സാരി നൽകിയത്. ആ സാരി ബെംഗളൂരുവിലെ അംഗാദി ഗലേരിയ എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയതാണെന്നും അത് വർക്ക് ചെയ്യാൻ വേണ്ടിയാണ് തങ്ങളിൽ ഏൽപ്പിച്ചതെന്നും സബ്യസാചി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇവരുടെ വെളിപ്പടുത്തൽ.

ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന സാരി

ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന സാരി

കൊങ്കിണി ആചാരപ്രകാരമുള്ള ചടങ്ങില്‍ ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന സാരിയിലാണ് എത്തിയത്. ദുപ്പട്ടയിൽ സദാ സൗഭാഗ്യവതി ഭവഃ എന്ന് എഴുതിയിട്ടുണ്ട്. ഓഫ് വൈറ്റ്-ഗോള്‍ഡ് നിറങ്ങള്‍ ഇടകലര്‍ന്ന കുര്‍ത്തിയും ദോത്തിയുമാണ് രണ്‍വീറിന്റെ വേഷം. കൂടാതെ കൊങ്കിണി വിവാഹത്തിന് മനോഹരമായ നെറ്റിചൂട്ടിയും ജദാവു ആഭരണങ്ങളാണ് ദീപിക അണിഞ്ഞത്. ചിത്രങ്ങൾ താരങ്ങൾ പുറത്തു വിട്ട് നിമിഷം നേരം കൊണ്ടാണ് വൈറലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X