സ്വർണ്ണ തട്ടിപ്പ് കേസിൽ ശിൽപ ഷെട്ടിയ്ക്കും കുന്ദ്രയ്ക്കും തിരിച്ചടി, താരപത്നിയുടെ പോസ്റ്റ് വൈറൽ

ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടി ശിൽപ ഷെട്ടിയുടെ ഭാർത്താവ് രാജ് കുന്ദ്രയെ അറസ്റ്റിലായത്. അശ്ലീല വീഡിയോ നിർമ്മാണത്തിലൂടെ കുന്ദ്ര ഒന്നര വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് സമ്പാദിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റ കണ്ടെത്തൽ. അന്ധേരിയിലെ രാജ് കുന്ദ്രയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇത് സംബന്ധമായ രേഖയും കണ്ടെത്തിയിട്ടുണ്ട്. വീണ്ടും ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും വൻ തിരിച്ചടി നേരിടുകയാണ്. സ്വർണ്ണ തട്ടിപ്പ് കേസിൽ നിർമ്മാതാവ് സച്ചിൻ ജെ ജോഷി നൽകിയ പരാതിയിൽ കോടതി വിധി വന്നിരിക്കുകയാണ്.

shilpa shetty-raj kudra

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സച്ചിൻ ജോഷിയുടെ ഭാര്യ ഉർവശി ശർമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കർമ്മം നിങ്ങളുടെ മേൽവിലാസം ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നായിരുന്നു ഉർവശി കുറിച്ചത്. ചെയ്യുന്നതിന്റെ ഫലം കിട്ടും എന്നായിരുന്നു ഈ വാക്കിലൂടെ താരപത്നി ഉദ്ദ്യേശിച്ചത്. താരങ്ങളെ ട്രോളുന്ന തരത്തിലുള്ള സ്റ്റിക്കറും സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.

ശിൽപഷെട്ടിക്കും ഭർത്താവിനുമെതിരെ നിർമ്മാതാവ് സച്ചിൻ ജോഷി പരാതി നൽകിയിരുന്നു. താരങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് സ്വർണ്ണ നിക്ഷേപ പദ്ധതിക്കായി സ്വർണ്ണം വാങ്ങാൻ പണം നൽകി വഞ്ചിക്കപ്പെട്ടു എന്നതായിരുന്നു പരാതി. നിയമപോരാട്ടത്തിൽ സച്ചിന് അനുകൂലമായി വിധി വന്നിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ കോടതി ചെലവും ഒരു കിലോ സ്വർണ്ണവും പരാതിക്കാരനായ സച്ചിൻ ജോഷിയ്ക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.

ഭർത്താവിന്റ അറസ്റ്റിൽ പ്രതികരിച്ച് ശിൽപ ഷെട്ടി ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് തർബറിന്റെ വാക്കുകൾ പങ്കുവെച്ച് കൊണ്ടാണ് ശിൽപ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ജീവിതത്തില്‍ ഇതുവരെ ഉണ്ടായ എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ ചെയ്യും ശിൽപ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നു. തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Read more about: bollywood shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X