For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുധം! ചികിത്സയ്ക്കായി കുടുംബത്തോടൊപ്പം യുഎസിലേക്ക്

  |

  നടന്‍ അമിതാഭ് ബച്ചനും കുടുംബവും കൊറോണയില്‍ നിന്നും മുക്തരായി വീട്ടിലേക്ക് എത്തിയതേ ഉള്ളു. അതിനിടെ ബോളിവുഡില്‍ നിന്നും നടന്‍ സഞ്ജയ് ദത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു സഞ്ജയ് ദത്ത് ആശുപത്രിയിലെത്തിയതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

  താരത്തിന് എന്ത് പറ്റിയെന്ന് അറിയാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന ചില വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം വന്നിരിക്കുന്നത്. സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസറ്റ് കോമല്‍ നാഹ്തയാണ് സഞ്ജയുടെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് പങ്കുവെച്ചത്.

  പിന്നാലെ ഈ ട്വീറ്റ് അടിസ്ഥാനമാക്കി വേറെയും പ്രമുഖര്‍ പ്രതികരണങ്ങളുമായി വന്നിരുന്നു. ഇതോടെ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകള്‍ നല്‍കി. സഞ്ജയ് ദത്തിന് ശ്വാസകോശത്തിലാണ് അര്‍ബുദ ബാധയെന്നും രോഗത്തിന്റെ നാലം ഘട്ടത്തിലാണെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയ്ക്ക് വേണ്ടി ഉടനെ താരം യുഎസിലേക്ക് പോകുമെന്നാണ് അറിയുന്നത്. സിനിമയില്‍ നിന്നും കുറച്ച് നാളത്തേക്ക് താന്‍ മാറി നില്‍ക്കുകയാണെന്നും അത് ചികിത്സയ്ക്ക് വേണ്ടിയാണെന്നും സൂചിപ്പിച്ച് പുതിയ പോസ്റ്റുമായി സഞ്ജയ് ദത്തും രംഗത്ത് വന്നിരുന്നു.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  'ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തോടെയും ആശംസകളോടും കൂടി ഞാന്‍ തിരിച്ച് വരും... എന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ താരം പറയുന്നത്. സഞ്ജയ് ദത്ത് അതിവേഗം രോഗമുക്തനായി തിരിച്ച് വരട്ടെ എന്നാണ് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം പറയാനുള്ളത്.

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. നല്ല നടന്‍ എന്നതിലുപരി വിവാദങ്ങളിലൂടെയാണ് താരം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ജൂലൈ 29 നായിരുന്നു സഞ്ജയ് തന്റെ ജന്മദിനം ആഘോഷിച്ചത്. അതിന് മുന്‍പ് ഭാര്യ മാന്യത ദത്തിന്റെ പിറന്നാളും ആഘോഷമാക്കിയിരുന്നു. മക്കളായ ഇക്വറ ദത്തിനും ഷഹ്റാന്‍ ദത്തിനുമൊപ്പം ദുബായിലായിരുന്നു മാന്യത. അതിനാല്‍ ഭര്‍ത്താവ് അടുത്തില്ലെന്നുള്ള സങ്കടവും അവര്‍ പങ്കുവെച്ചിരുന്നു.

  1987 ല്‍ റിച്ച ഷര്‍മ്മയെയാണ് സഞ്ജയ് ആദ്യം വിവാഹം കഴിക്കുന്നത്. 1996 ല്‍ ഇവര്‍ അന്തരിച്ചു. ശേഷം രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ റിയ പിള്ളയുമായി വിവാഹിതനായി. ഇരുവരും 2008 ല്‍ വേര്‍പിരിഞ്ഞു. മൂന്ന് തവണ വിവാഹിതനായ സഞ്ജയ് ദത്തിന്റെ മൂന്നാം ഭാര്യയാണ് മാന്യത ദത്ത്. 2008 ല്‍ തന്നെയാണ് മാന്യതയുമായിട്ടുള്ള വിവാഹം. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. ഇവരെ കൂടാതെ ബോളിവുഡിലെ പ്രമുഖരായ നടിമാരുമായിട്ടും താരം പ്രണയത്തിലായിരന്നു.

  English summary
  Sadak 2 Actor Sanjay Dutt Diagnosed With Stage 3 Cancer, Soon To Fly US For Medical Treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X