For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ മനസ് കൈവിട്ട് പോയിട്ടുണ്ട്, ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുത്'; ഭാര്യയെ കുറിച്ച് രാഹുല്‍ ദേവ്!

  |

  സാ​ഗർ ഏലിയാസ് ജാക്കിയിലെ വില്ലൻ വേഷം ചെയ്ത് മലയാളികൾക്ക് സുപരിചിതനായ നടനാണ് ബോളിവുഡ് താരം രാഹുൽ ദേവ്. നടനും മോഡലുമായ രാഹുൽ‌ ദേവ് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.

  2000ത്തിൽ റിലീസ് ചെയ്ത ചാമ്പ്യൻ എന്ന സിനിമയിലൂടെയാണ് രാഹുൽ ദേവ് അഭിനയത്തിലേക്ക് എത്തിയത്. അഭിനയത്തിലേക്ക് എത്തും മുമ്പ് മോഡൽ കൂടിയായിരുന്നു താരം. താരത്തിന്റെ അച്ഛൻ ഹരി ദേവ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.

  Also Read: മണി സാർ ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു; ഐശ്വര്യക്കൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് തൃഷ

  മലയാളത്തിൽ സാ​ഗർ ഏലിയാസ് ജാക്കിയാണ് രാഹുൽ‌ ദേവ് ആദ്യം അഭിനയിച്ച സിനിമ. അമ്പത്തിമൂന്നുകാരനായ രാഹുൽ ദേവിന്റെ ഭാര്യ വളരെ നാളുകൾക്ക് മുമ്പ് മരിച്ചുപോയിരുന്നു. ശേഷം മകനെ വളർ‌ത്തിയത്. രാഹുൽ ദേവ് ഒറ്റക്കാണ്.

  ഭാര്യയുടെ മരണശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് രാഹുൽ ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയുടെ വേർപാടിനെ കുറിച്ച് വികാരാധീനയായിട്ടാണ് രാഹുൽ ദേവ് സംസാരിച്ചത്.

  Also Read: 'ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്'; വൈറലായി കുറിപ്പ്!

  2009 ലാണ് രാഹുലിന്റെ ഭാര്യ റീന ദേവി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുല്‍ ദേവ് 1998ല്‍ റീന ദേവിയെ വിവാഹം ചെയ്തത്. 2009 ലായിരുന്നു റീനയുടെ മരണം. അതിനുശേഷം മകനെ വളര്‍ത്തുന്നതില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകാണ് രാഹുല്‍.

  അച്ഛന്റേയും അമ്മയുടേയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്നാണ് രാഹുല്‍ പറയുന്നത്. 'പാരന്റിങ് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കുട്ടി വളര്‍ന്ന് വരുമ്പോള്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്.'

  'സ്ത്രീകള്‍ക്ക് കുട്ടികളെ കുറച്ച് കൂടി മനസിലാക്കാന്‍ സാധിക്കും. പലപ്പോഴും എന്റെ മനസ് കൈവിട്ട് പോയിട്ടുണ്ട്. അച്ഛനും അമ്മയുമാകാന്‍ ഞാന്‍ ഒറ്റയ്ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിന് സ്‌കൂളിലേക്ക് പോകുമ്പോള്‍ അവിടെ ഭൂരിഭാഗവും സ്ത്രീകളെയാണ് കണ്ടിട്ടുള്ളത്.'

  'ആ സമയത്തെല്ലാം എനിക്ക് എന്തോ അരക്ഷിതാവസ്ഥ തോന്നും. വളരെ ദുഖകരമായ സംഗതിയാണ്. ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നും. എന്നാല്‍ പങ്കാളി നഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ്' രാഹുല്‍ ദേവ് പറഞ്ഞു.

  ഭാര്യയുടെ മരണശേഷം വളരെ നാളുകളായി സിം​ഗിളായി ജീവിക്കുകയായിരുന്ന രാഹുൽ ദേവ് ഇപ്പോൾ നടി മുഗ്ധ ഗോഡ്‌സെയുമായി പ്രണയത്തിലാണ്. ഇരുവരും തമ്മില്‍ പതിനാല് വര്‍ഷത്തെ പ്രായ വ്യത്യാസമുണ്ട്.

  പ്രായ വ്യത്യാസം മുഗ്ധയെ സംബന്ധിച്ച് ന്യയമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഈ പ്രണയബന്ധത്തില്‍ തങ്ങൾ സംതൃപ്തരാണെന്നും രാഹുല്‍ ദേവ് പറഞ്ഞു.

  ഹിന്ദി ബി​ഗ് ബോസ് സീസൺ 10ലും രാഹുൽ ദേവ് മത്സരാർഥിയായി പങ്കെടുത്തിരുന്നു. അറുപത്തി മൂന്നാം ദിവസമാണ് രാഹുൽ ദേവ് എവിക്ടായത്. ചില വെബ് സീരിസുകളും സീരിയലുകളും രാഹുൽ ദേവ് ചെയ്തിട്ടുണ്ട്.

  ദി ലെജന്റാണ് രാഹുൽ ദേവ് അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ തെന്നിന്ത്യൻ സിനിമ. തമിഴ്നാട്ടിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ശരവണൻ സ്റ്റോറിന്റെ ഉടമയായ ലെജൻഡ് ശരവണ‌നായിരുന്നു ചിത്രത്തിൽ നായകനായക്.

  അദ്ദേഹം തന്നെയായിരുന്നു സിനിമ നിർമിച്ചതും. മെഡിക്കൽ മാഫിയ പശ്ചാത്തലത്തിൽ വന്ന ചിത്രത്തിൽ ശാസ്ത്രജ്ഞനായാണ് 50 കാരൻ ലെജൻഡ് ശരവണ‌ൻ അഭിനയിച്ചത്. ഉര്‍വശി റൗട്ടേല, ഗീതിക തിവാരി, ലക്ഷ്മി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാരായത്.

  Read more about: actress
  English summary
  Sagar Alias Jacky Reloaded actor Rahul Dev open up about his life after wife demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X