കാത്തിരുന്ന ആ ഗാനം എത്തി!! ഷാഹിദ് കപൂർ തകർത്തു, കബീർ സിങ്ങിലെ വീഡിയോ ഗാനം..
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ഗാനമാണ് ഷാഹിദ് കപൂർ കിയാര അദ്വാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കബീർ സിങ്. തെന്നിന്ത്യയെ തന്നെ ഇളക്കി മറിച്ച ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്.തെന്നിന്ത്യൻ സിനിമ ലോകത്ത് മികച്ച പ്രതികരണമായിരുന്നു അർജുൻ റെഡ്ഡിയ്ക്ക് ലഭിച്ചത്. ഇത് ബോളിവുഡിൽ എത്തുമ്പോൾ അതീവ ആകാംക്ഷയിലാണ് ജനങ്ങൾ.

കബീറിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നും ലഭിച്ചത്. ട്രെയിലറിനോടൊപ്പം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതായായിരുന്നു ലഭിച്ചത്. ബേക്കയാലി എന്നു തുടങ്ങുന്ന ഗാനത്തിൻരെ ആദ്യ നാലുവരികൾ ആദ്യം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിജയ് ദേവരാകൊണ്ട, ശാലിനി പാണ്ഡെ എന്നിവരായിരുന്നു അർജുൻ റെഡ്ഡിയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വിജയ് ദേവരകൊണ്ടയുടെ കാരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ച ചിത്രമായിരുന്നു അർജുൻ റെഡ്ഡി. ഇതേ കഥാപാത്രവുമായി ഷാഹിദ് കപൂർ എത്തുമ്പോൾ പ്രേക്ഷകർ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ കൂടുകയാണ്.


Click it and Unblock the Notifications