വിവാഹത്തിന് മുൻപ് നടി സെയ്ഫ് അലിഖാന്റെ സഹോദരിക്ക് അയച്ച കത്ത് വൈറലാകുന്നു...
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് കരീന കപൂർ ഖാൻ. നടിയെ പോലെ തന്നെ ഭർത്താവ് സെയ്ഫ് അലിഖാനും കൈനിറയെ ആരാധകരുണ്ട്. തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാർ കൂടിയാണിവർ. സോഷ്യൽ മീഡിയയിൽ സജീവമാണ് കരീനയും സെയ്ഫും. തങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെയ്ഫ് അലിഖാന്റെ സഹോദരി സാബ അലിഖാന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.

സെയ്ഫുമായുള്ള വിവാഹത്തിന് മുൻപ് കരിന തനിക്ക് എഴുതിയ കത്താണ് സാബ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 2011 ൽ കരീന എഴുതിയ കത്താണിത്. ഓർമപ്പെടുത്തൽ പോലെയാണ് കത്ത് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രിയപ്പട്ട സാബ ഞാൻ നിങ്ങളെ അറിയുന്നത് നന്നായിരിക്കും.എപ്പോഴും ഭാഗ്യവും സ്നേഹവും നിങ്ങൾക്ക് ഉണ്ടാകട്ടെ; കരീന കത്തിൽ പറയുന്നു.
വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് കരീനയും സെയ്ഫിം വിവാഹിതരാകുന്നത്. ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് 2012 ൽ വിവാഹം കഴിക്കുന്നതും. 2008 ൽ പുറത്തിറങ്ങിയ തഷാൻ എന്ന സിനിമയിലൂടെയാണ് ഇരുവരും പരസ്പരം അടുക്കുന്നത്. തഷാൻ തന്റെ ജീവിതം മാറ്റി മറിച്ച സിനിമയാണെന്ന് കരീന മുൻപ് പറഞ്ഞിരുന്നു. അമൃത സിങ്ങുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് കരീനയുമായി സെയ്ഫ് പ്രണയത്തിലാകുന്നത്.
Recommended Video
കഴിഞ്ഞ ഫെബ്രുവരി 21 നാണ് കരീനയക്കും സെയ്ഫിനും രണ്ടാമതും കുഞ്ഞ് പിറന്നത്. തൈമൂറിന് ഒരു കുഞ്ഞ് അനിയനാണ് ജനിച്ചിരിക്കുന്നത്. പ്രസവത്തിന് ശേഷം തന്റെ ജോലിയിൽ സജീവമായിരിക്കുകയാണ് നടി. കരീനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോക്ക് ഡൗൺ സമയത്തായിരുന്നു അമ്മയാകാൻ പോകുന്ന വിവരം നടി പങ്കുവെച്ചത്. ഗർഭകാലത്തും നടി തന്റെ ജോലിയിൽ സജീവമായിരുന്നു. ലാൽ സിങ്ങ് ഛദ്ദയിലാണ് പുറത്തു വരനാനുളള കരീനയുടെ പുതിയ ചിത്രം.


Click it and Unblock the Notifications