ബാത്ത് റൂമിൽ വന്നു!! ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു, സംവിധായകനെതിരെ നടി
സുഭാഷ് ഗായ്ക്കെതിരെയാണ് ആരോപണവുമായി നടിയും മോഡലുമായ കേറ്റ് ശർമ രംഗത്തെത്തിയിരിക്കുന്നത്.
മീ ടൂ മൂവ്മെന്റ് ഇന്ത്യൻ സിനിമ മേഖലയിൽ ചലനം സൃഷ്ടിച്ചുകൊണ്ടാണ്. ദിനംപ്രതി നിരവധി പേരാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തുന്നത്. ഹോളിവുഡിൽ രൂപം കൊണ്ട മീടൂ ഇപ്പോൾ ഇന്ത്യൻ സിനിമയിലും എത്തി നിൽക്കുകയാണ്. നിരവധി കഥകളാണ് മീടൂവിലൂടെ നടിമാരും സാങ്കേതിക പ്രവർത്തകരും തുറന്നു പറയുന്നത്.
ബോളിവുഡിൽ നിന്ന് നിരവധി കഥകളാണ് ഉയരുന്നത്. നാന പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിനിമയിലെ വനിത പ്രവർത്തകർ രംഗത്തെത്താൻ തുടങ്ങിയത്. ഇപ്പോഴിത വീണ്ടും ബോളിവുഡിൽ നിന്ന് ഒരു മീ ടൂവെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. സംവിധായകൻ സുഭാഷ് ഗായ്ക്കെതിരെയാണ് ആരോപണവുമായി നടിയും മോഡലുമായ കേറ്റ് ശർമ രംഗത്തെത്തിയിരിക്കുന്നത്.

മസാജ് ചെയ്യാൻ പറഞ്ഞു
ഓഗസ്റ്റ് 6 നാണ് കേസിനാസ്പദമയ സംഭവം നടക്കുന്നത്. അയാൾ എന്നെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ അഞ്ചാറ് ആളുകൾ ഉണ്ടായിരുന്നു. അവരുടെ മുന്നിൽവെച്ച് എന്നോട് മസാജ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അത് തന്നെ ഞെട്ടിച്ചുവെന്നും നടി പറഞ്ഞു. സീനിയോരിറ്റി പരിഗണിച്ച് ഇന്ന് 2, 3 മിനിറ്റ് ഞാൻ മസാജ് ചെയ്ത് കൊടുത്തുവെന്നും നടി പറഞ്ഞു.

കെട്ടിപ്പിടിച്ച് ഉമ്മവെച്ചു
താൻ കൈ കഴുകാനായി വാഷ് റൂമിൽ പോയപ്പോൾ അയാൾ തന്നെ പിന്തുടർന്ന് കൂടെ എത്തുകയായിരുന്നു. ഒരു കാര്യം പറയണമെന്നും മുറിയിലേയ്ക്ക് വരണമെന്നും അയാൾ തന്നോട് അവശ്യപ്പെട്ടു. എന്നാൽ മുറിയിൽ എത്തിയ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. തനിയ്ക്ക് പോകണമെന്ന് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. അന്ന് രാത്രി അയാളൊടൊപ്പം കഴിഞ്ഞില്ലെങ്കിൽ സിനിമയിലെ ചാൻസ് നഷ്ടപ്പെടുത്തുമെന്നും കേറ്റ് ശർമ പറഞ്ഞു.

പീഡിപ്പിച്ചുവെന്ന് ആരോപണം
മീ ടുവിലൂടനീളം കേട്ടെരു പേരായിരുന്നു ഗായയുടേത്. നടിയെ കൂടാതെ മറ്റൊരു യുവതിയും ഇയാൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഗായ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാൽ പേര് വെളിപ്പെടുത്താതെയായിരുന്നു യുവതി തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.

തന്നെ കരുവാക്കുന്നു
അതേസമയം സംവിധായകനെതിരെയുള്ള ആരോപണം ശക്തമാകുമ്പോൾ മറുപടിയുമായി ഗായ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. താൻ മീടു ക്യാംപെയ്നെ പിന്തുണക്കുന്നുണ്ടെന്നും എന്നാൽ ചിലർ ഇതിനെ അനാവശ്യമായി ഉപയോഗിക്കുന്നുണ്ടെന്നും ഗായ് പറഞ്ഞു. തനിയ്ക്കെതിരെ ഉയർന്നു വന്ന ആരോപണം തന്റെ അഭിഭാഷകർ തന്നെ കൈകാര്യം ചെയ്യുമെന്നും ഇയാൾ പറഞ്ഞു.


Click it and Unblock the Notifications