താനും കരീനയും പ്രണയത്തിലാണെന്ന് സെയ്‌ഫ് അലി ഖാന്‍
ഇനി ബോളിവുഡിലെ ഗോസിപ്പുകാര്‍ക്ക് കുറച്ചൊന്നു ആശ്വസിയ്‌ക്കാം. എത്രനാളിങ്ങനെ ഊഹാപോഹങ്ങളുടെ മുള്‍മുനയില്‍ ആരാധകരെ നിര്‍ത്തുമെന്നോര്‍ത്തായിരിക്കാം സെയ്‌ഫ് അലി ഖാന്‍ അക്കാര്യം തുറന്നു സമ്മതിച്ചു.
കാര്യം മറ്റൊന്നുമല്ല കരീന കപൂറുമായുള്ള പ്രണയം തന്നെ. കരീനയുമായി വീണ്ടും ഒന്നിയ്ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഷാഹിദ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും ഗോസിപ്പുകള്‍ ചൂടുപിടിച്ചതാകാം സെയ്‌ഫിനെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. പറഞ്ഞ് പറഞ്ഞ് കരീന വീണ്ടും ഷാഹിദിനൊപ്പം പോയാലോ എന്നും താരം ഭയപ്പെടുന്നുണ്ടാകാം.
എന്തായാലും യാതൊരു ഒളിവും മറവുമില്ലാതെ സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് സെയ്‌ഫ് തന്റെ സ്ഥിതി സെയ്‌ഫാക്കിയിരിക്കുകയാണ്. ഒരുമിച്ചായിരിക്കുന്നതില്‍ ഞങ്ങള്‍ രണ്ടുപേരും സന്തോഷിയ്‌ക്കുന്നുവെന്നും സെയ്‌ഫ് പറഞ്ഞിട്ടുണ്ട്.
മുംബൈയില്‍ നടക്കുന്ന ലാക്‌മെ ഫാഷന്‍ വീക്കിലെ ഒരു ചടങ്ങിനിടെ കരീനയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെയാണ് സെയ്‌ഫ് ഇക്കാര്യം വ്യക്തമാക്കിയത്.
2006ല്‍ വില്‍സ് ഇന്ത്യ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നതിനിടെയായിരുന്ന കരീനയും ഷാഹിദും തങ്ങളുടെ പ്രണയം ആരാധകര്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications