»   » ഫാന്റം നിരോധനം; പാക്കിസ്ഥാനെതിരെ സെയ്ഫ് അലിഖാന്‍

ഫാന്റം നിരോധനം; പാക്കിസ്ഥാനെതിരെ സെയ്ഫ് അലിഖാന്‍

Posted By:
Subscribe to Filmibeat Malayalam

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം പ്രമേയമാക്കി ഒരുക്കിയ ഫാന്റം എന്ന ബോളിവുഡ് സിനിമ പാക്കിസ്ഥാന്‍ നിരോധിച്ചതിനെതിരെ നടന്‍ സെയ്ഫ് അലി ഖാന്‍. ചിത്രത്തിലെ നായകന്‍ കൂടിയായ സെയ്ഫ് പാക്കിസ്ഥാന്റെ നിരോധനം അസ്ഥാനത്താണെന്ന് പ്രതികരിച്ചു. പാക്കിസ്ഥാനെതിരെ യാതൊന്നും സിനിമയില്ലെന്നും അദ്ദേഹം പറയുന്നു.

തീവ്രവാദം വിഷയമാക്കിയുള്ളതാണ് സിനിമ. അത് ഏതെങ്കിലും മതവിഭാഗത്തിനോ രാജ്യത്തിനോ എതിരല്ല. നിരോധനം നാണക്കേടാണ്. പാക്കിസ്ഥാനിലെ ചില സിനിമകള്‍ ഇന്ത്യ നിരോധിക്കുകയും ഇന്ത്യയിലെ ചില സിനിമകള്‍ പാക്കിസ്ഥാന്‍ നിരോധിക്കുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ഇത് ബാധിക്കുമെന്നും സെയ്ഫ് പറഞ്ഞു.

saif-ali-khan

ഫാന്റം തീവ്രവാദത്തിനെതിരെയാണ്. പാക്കിസ്ഥാന് എതിരെയല്ല. നേരത്തെ ഏജന്റ് വിനോദ് എന്ന ചിത്രവും സമാന രീതിയിലാണ് നിരോധിച്ചത്. ആ ചിത്രവും പാക്കിസ്ഥാന് എതിരായിരുന്നില്ലെന്ന് സെയ്ഫ് അലിഖാന്‍ വ്യക്തമാക്കി. കത്രീന കൈഫ് നായികയായ ചിത്രം ആഗസ്ത് ഇരുപത്തിയെട്ടിനാണ് റിലീസ് ചെയ്യുന്നത്.

ബജ്‌രഗീ ഭായീജാന്‍ എന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച പണംവാരി പടം സംവിധാനം ചെയ്ത കബിര്‍ ഖാന്‍ ആണ് ഫാന്റം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ സ്‌ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ഹഫീസ് സെയ്ദ് കോടതിയെ സമീപിച്ചാണ് ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Saif ali khan against Phantom movie ban in Pakistan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam