പുതിയ അതിഥി എത്താൻ മാസങ്ങൾ മാത്രം, തൈമൂറുമായി കരീനയും സെയ്ഫും മറ്റൊരു വീട്ടിലേയ്ക്ക്, കാരണം..

ബോളിവുഡിലും തെന്നിന്ത്യയിലും ബോളിവുഡിലും കൈനിറയെ ആരാധകരുള്ള താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ബോളിവുഡിലെ ലൈവ് എവർഗ്രീൻ താരദമ്പതികളാണ് ഇവർ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും പങ്കുവെച്ച് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് സെയ്ഫും കരീനയും. താരങ്ങൾ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. സെയ്ഫിന്റെ പിറന്നാൾ ദിവസമായിരുന്നു പുതിയ അതിഥിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ പുതിയ വിശേഷമാണ്.കുഞ്ഞ് അതിഥിയെ എത്തുന്നത് പ്രമാണിച്ച് താരങ്ങൾ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറാൻ ഒരുങ്ങുകയാണ്

 രണ്ടാമത്തെ കുഞ്ഞ്

കരീന, സെയ്ഫ് ദമ്പതികൾ തൈമൂർ എന്നൊരു മകനുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരപുത്രമായിരുന്നു തൈമൂർ. കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ തൈമൂർ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. ജനിച്ചതിന് ശേഷവും പാപ്പരാസികൾ കുഞ്ഞിനെ വിടാതെ പിന്തുടർന്നിരുന്നു. ആദ്യമൊക്കെ താരങ്ങൾ ഇതിന് അനുവദിച്ച് കൊടുത്തിരുന്നുവെങ്കിലും പിന്നീട് കുഞ്ഞിന്റെ സ്വകാര്യതെ ബാധിച്ച് തുടങ്ങിയപ്പോൾ എതിർപ്പ് അറിയിച്ച് രംഗത്തെത്തുകയായിരുന്നു.

  കുടുംബം പൂർണ്ണമായി

രണ്ട് കുഞ്ഞുങ്ങൾ വേണമെന്ന് നേരത്തെ തന്നെ താരങ്ങൾ ഉറപ്പിച്ചിരുന്നു. ഇത് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അത് പൂർണ്ണമായിരിക്കുകയാണെന്ന് നടിയെ ഉദ്ധരിച്ച് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇപ്പോൾ പുതിയ അതിഥിക്കായുള്ള കൃത്യമായ സമയമാണെന്നു സോഴ്സ് പറയുന്നു.

 പുതിയ വീട്ടിലേയ്ക്ക്

രണ്ടാമത്തെ കു‍ഞ്ഞ് കുടുംബത്തിലേയ്ക്ക് എത്തുന്നത് പ്രമാണിച്ച് കരീനയും സെയ്ഫും തൈമൂറും മറ്റൊരു വീട്ടിലേയ്ക്ക് മാറാൻ തയ്യാറെടുക്കുകയാണ്. കുറെ മുറികളുള്ള വലിയ വീട്ടിലേയ്ക്കാണ് താരങ്ങൾ മാറുന്നത്. കുഞ്ഞുങ്ങൾ ഓടി കളിക്കാനും മറ്റും കൂടുതൽ സ്ഥലങ്ങൾ പുതിയ വീട്ടിലുണ്ടെന്നും താരങ്ങളെ ഉദ്ധരിച്ച് സോഴ്സ് വെളിപ്പെടുത്തുന്നുണ്ട്. മാസങ്ങൾ കഴിയുമ്പോൾ തൈമൂറിന് കൂട്ടായി പുതിയ അതിഥി വീട്ടിലേയ്ക്ക് എത്തും.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
 ദില്ലിയിൽ നിന്ന് തിരികെ

ആമീർ ഖാൻ ചിത്രമായ ലാൽ സിങ്ങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദില്ലിയിലായിരുന്നു. സെയ്ഫിനും മകൻ തൈമറൂറിനും ഒപ്പമായിരുന്നു താരം ദില്ലിയിലെ ലൊക്കേഷനിൽ എത്തിയത്. കരീനയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് . ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ട് കരീന തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്. ഒക്ടോബർ 1 ആയിരുന്നു നടി ലാൽ സിങ്ങ് ഛദ്ദയുടെ ലൊക്കേഷനിൽ എത്തിയത് . വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാണ് ബാക്കി ചിത്രീകരണം പൂർത്തിയാക്കിയത്. അ‍ഞ്ച് മാസം പൂർത്തിയായിരിക്കുകയാണ് നടിക്ക്.

More from Filmibeat

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X