മോഹന്‍ലാലും മീനയുമാകാന്‍ സെയ്ഫും കരീനയും

By Gokul

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യം സിനിമ ഹിന്ദിയിലെത്തുമ്പോള്‍ നായികയും നായകനുമാകാന്‍ ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തില്‍ മോഹന്‍ ലാലും മീനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കാണ് ഇവര്‍ ഹിന്ദിയില്‍ വേഷപ്പകര്‍ച്ച നല്‍കുന്നത്.

ചിത്രം തമിഴില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഹിന്ദിയിലേക്കുള്ള കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്നത്. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെങ്കിലും ചിത്രത്തിന്റെ ജോലിയുമായി മുന്നോട്ടു പോകാനാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെ തീരുമാനം. ജീത്തു തന്നെയാണ് താരങ്ങളുടെ വിവരം പരസ്യമാക്കിയത്.

saif-kareena

അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവരുടെ പേരുകളായിരുന്നു നേരത്തെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ നായകനായി സെയ്ഫ് അലി ഖാനെ തെരഞ്ഞെടുക്കുകയായിരുന്നു. വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാകും ചിത്രത്തിന്റ സംവിധായകന്‍.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായതിന്റെ പിന്നാലെ കന്നടയിലും തെലുങ്കിലും സിനിമ റിലീസ് ചെയ്തിരുന്നു. ബോക്‌സോഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തു. കമല്‍ ഹാസനും ഗൗതമിയും നായികാ നായകന്മാരായി പാപനാശം എന്ന പേരില്‍ ചിത്രം തമിഴില്‍ ഷൂട്ട് ചെയ്തു വരികയാണ്. അവിചാരിതമായി ഒരു കൊല ചെയ്യപ്പെടുകയും പിന്നീട് അതിന്റെ തെളിവുകള്‍ ഇല്ലാതാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X