മാർച്ചിൽ അല്ല നടി കരീനയുടെ പ്രസവം നേരത്തെ,പുതിയ വിശേഷം പങ്കുവെച്ച് നടൻ സെയ്ഫ് അലിഖാൻ

ബോളിവുഡിലെ ഹോട്ട് താരജോഡികളാണ് കരീന കപൂർ ഖാനും സെയ്ഫ് അലിഖാനും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. 2020ൽ ബോളിവുഡ് കോളങ്ങളിൽ താരങ്ങളുടെ പേര് വലിയ ചർച്ചയായിരുന്നു. കരീന അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുള്ള വിവരം പുറത്തു വന്നതിന് പിന്നാലെയാണ് താരങ്ങൾ വാർത്തകളിൽ സജീവമാകാൻ. ഇപ്പോഴിത കരീനയുടേയും കുടുംബത്തിന്റേയും ഏറ്റവും പുതിയ വിശേഷമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.

കുടുംബത്തിലേയ്ക്ക് പുതിയ അതിഥിയെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് താരങ്ങൾ. കുഞ്ഞ് അതിഥി എത്താൻ ഇനി വളരെ കുറിച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. മാർച്ചിൽ കുഞ്ഞ് പിറക്കുമെന്നാണ് ആദ്യം താരങ്ങൾ പറഞ്ഞത്. എന്നാൽ അതിലും നേരത്തെ എത്തിമെന്നാണ് ലഭിക്കുന്ന വിവരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ അതിഥി

ലോക്ക് ഡൗൺ കാലത്തായിരുന്നു കുടുംബത്തിൽ പുതിയ അതിഥി എത്താൻ പോകുന്ന വിവരം താരകുടുംബം വെളിപ്പെടുത്തിയത്. സെയ്ഫ് അലിഖാന്റെ സഹോദരിയാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് വിശേഷങ്ങൾ പങ്കുവെച്ച് കരീനയും സെയ്ഫും രംഗത്തെത്താറുണ്ടായിരുന്നു . ഗർഭിണിയാണെങ്കിലും കരീന തന്റെ ജോലിയിൽ സജീവമായിരുന്നു.

 കരീനയുടെ  പ്രസവം

മാർച്ചോട് കൂടി കുഞ്ഞ് ജനിക്കുമെന്നാണ് തുടക്കത്തിൽ താരങ്ങൾ പറഞ്ഞത്. എന്നാൽ ഫെബ്രുവരിയോട് കൂടി രണ്ടാമത്തെ കുഞ്ഞ് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പേർട്ട്. നടൻ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വരാനിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് സെയ്ഫ് പറയുന്നു. കൂടാതെ വീടിന് ചുറ്റും കുഞ്ഞുങ്ങൾ ഓടി കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണെന്നും താരം കൂട്ടിച്ചേർത്തു. സെയ്ഫ് കരീന ദമ്പതികൾക്ക് തൈമൂർ എന്നൊരു മകൻ കൂടിയുണ്ട്.

യോഗ

സോഷ്യൽ മീഡിയയിൽ സജീവമായ കരീന ഗർഭകാലത്ത് കൂടുതൽ സജീവമാകുകയായിരുന്നു. തന്റെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരോട് പങ്കുവെയ്ക്കാൻ നടി സമയം കണ്ടെത്താറുണ്ട്. കൂടാതെ നടിയുടെ ഗർഭകാല ഫോട്ടോ ഷൂട്ട് സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് നിറ വയറിൽ യോഗ ചെയ്യുന്ന കരീനയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അവധിയിൽ പ്രവേശിച്ച്  സെയ്ഫ്

കരീന ഗർഭകാലത്തും ജോലിയിൽ തിരക്കാണെങ്കിലും ഭാര്യയുടെ പ്രസവത്തെ തുടർന്ന് സെയ്ഫ് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ പുതിയ സിനിമയിൽ താരം ജോയിൻ ചെയ്യുകയുള്ളൂ. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ആദിപുരുഷാണ് സെയ്ഫിന്റെ ഏറ്റവും പുതിയ ചിത്രം. കുഞ്ഞ് ജനിച്ചതിന് ശേഷം സെയ്ഫ് ഈ ചിത്രത്തിലാകും ആദ്യ അഭിനയിക്കുക. സംവിധായകൻ ഓം റൗട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കരീനയ്ക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് സെയ്ഫ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

Read more about: saif ali khan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X