For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫാൻ ​ഗേളിന്റെ കാമുകന്റെ അടിയും കിട്ടി മുൻ ഭാര്യയോട് കാമറയിലൂടെ മാപ്പും പറഞ്ഞു'; സെയ്ഫ് അലി ഖാന് സംഭവിച്ചത്!

  |

  വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച താരമാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ബോളിവുഡ് നടി അമൃത സിങ്ങുമായി സെയ്ഫ് പ്രണയത്തിലായിരുന്നു. സെയ്ഫിനേക്കാള്‍ 12 വയസ് കൂടുതലാണ് അമൃത സിങ്ങിന്. അമൃതയുമായുള്ള ബന്ധത്തെ സെയ്ഫിന്റെ കുടുംബം ആദ്യം എതിര്‍ത്തിരുന്നു.

  ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ വളരെ രഹസ്യമായി ഇരുവരും വിവാഹിതരായി. ശേഷം സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ട് മക്കളും സെയ്ഫിനും അമൃതയ്ക്കുമുണ്ടായി.

  Also Read: 'അന്ന് ലഭിച്ച പ്രതിഫലം 2000 രൂപ; വാപ്പച്ചിയുടെ ഒരു പങ്കുമില്ല'; ദുൽഖർ

  സെയ്ഫ്-അമൃത ബന്ധത്തിന് 12 വര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. പങ്കാളികള്‍ എന്ന നിലയില്‍ ഒന്നിച്ചുപോകാന്‍ സാധിക്കാതെ വന്നതോടെ ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

  2004 ആയിരുന്നു ഇരുവരും വിവാഹമോചിതരായത്. ശേഷം വർഷങ്ങളോളം ഒറ്റയ്ക്ക് കഴിഞ്ഞ സെയ്ഫ് താരസുന്ദരി കരീന കപൂറിനെ വിവാഹം കഴിച്ചു. ഷാഹിദ് കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നിരിക്കുന്ന സമയത്താണ് കരീനയുടെ ജീവിതത്തിലേക്ക് സെയ്ഫ് എത്തിയത്.

  Also Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

  കരീനയും സെയ്ഫും വളരെ പെട്ടന്ന് അടുത്തു. നല്ല സുഹൃത്തുക്കളായി. 2007 മുതല്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. 2012 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2012 ഒക്ടോബര്‍ 16 നായിരുന്നു ഇരുവരുടേയും വിവാഹം.

  സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും.

  അമൃത സിങുമായുള്ള വിവാ​ഹ​ ബന്ധം വേർപ്പെടുത്തിയെങ്കിലും മക്കൾക്ക് നല്ല പിതാവാണ് ഇപ്പോഴും സെയ്ഫ് അലി ഖാൻ. രണ്ടാനമ്മ കരീനയ്ക്കൊപ്പം എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാൻ സാറയും ഇബ്രാഹിമും എത്താറുണ്ട്.

  ഇപ്പോഴിത സെയ്ഫ് അലി ഖാൻ ഒരിക്കൽ അമൃത സിങിനോട് കാമറയിലൂടെ മാപ്പ് പറഞ്ഞ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തും മുമ്പ് പല തവണ ഒരുമിച്ച് അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

  അവരുടെ അഭിമുഖങ്ങളെല്ലാം വളരെ രസകരമായിരുന്നതിനാൽ തന്നെ നിരവധി കാഴ്ചക്കാരെ ഇപ്പോഴും ആ അഭിമുഖത്തിന് ലഭിക്കുന്നുണ്ട്.

  ഒരിക്കൽ തനിക്ക് പറ്റിയ ഒരു തെറ്റിന്റെ പേരിൽ സെയ്ഫ് കാമറ നോക്കി അമൃതയോട് മാപ്പ് പറയുകയും ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സെയ്ഫ് അലി ഖാൻ തന്റെ മെയിൻ ഖിലാഡി തു അനാരി എന്ന സിനിമയുടെ വിജയം 1994ൽ ഒരു നിശാക്ലബ്ബിൽ ആഘോഷിക്കുകയായിരുന്നു.

  അപ്പോഴാണ് താരം ഒരു വനിതാ ആരാധികയെ കണ്ടുമുട്ടിയത്. അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യാനുള്ള ആ​ഗ്രഹം ആരാധിക പ്രകടിപ്പിച്ചു. അതോടെ സെയ്ഫ് ആരാധികയ്ക്കൊപ്പം അവിടെ വെച്ച് നൃത്തം ചെയ്തു.

  തന്റെ കാമുകി സെയ്ഫിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ട് ആരാധികയുടെ കാമുകൻ നടനുമായി കടുത്ത തർക്കത്തിലേർപ്പെട്ടു.

  മാത്രമല്ല അയാൾ സെയ്ഫിനെ പരസ്യമായി അടിച്ചു. സംഭവത്തിന് ശേഷം അത്തരമൊരു കാര്യം ചെയ്തതിന് അമൃതയോട് സെയ്ഫ് മാപ്പ് പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം അമൃതയ്ക്ക് ഉറപ്പ് നൽകി.

  ഈ സംഭവം അധികമാരും അറിഞ്ഞിട്ടില്ല ഒന്നാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകർക്കും ഈ സംഭവം അന്നും ഇന്നും ആശ്ചര്യമുണ്ടാക്കിയ ഒന്നാണ്. സെയ്ഫിനെപ്പോലെ തന്നെ സാറയും ഇന്ന് ബോളിവുഡിലെ തിരക്കുള്ള യുവ നടിയാണ്.

  Read more about: saif ali khan
  English summary
  Saif Ali Khan Apologize To His Then Wife Amrita On Camera Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X