»   »  വിവാദങ്ങള്‍ തുറന്നുവിട്ട തൈമൂര്‍ എന്ന കുഞ്ഞിന്റെ പേര് മാറ്റാന്‍ തയ്യാറായി സെയ്ഫ് അലി ഖാന്‍ !!!

വിവാദങ്ങള്‍ തുറന്നുവിട്ട തൈമൂര്‍ എന്ന കുഞ്ഞിന്റെ പേര് മാറ്റാന്‍ തയ്യാറായി സെയ്ഫ് അലി ഖാന്‍ !!!

Posted By: Ambili
Subscribe to Filmibeat Malayalam

കുഞ്ഞിന് പേരിട്ടതിന്റെ പേരില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നവരാണ് ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ഡിസംബര്‍ 20 നാണ് താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. തുടര്‍ന്ന് തൈമൂര്‍ അലി ഖാന്‍ എന്ന പേരാണ് ദമ്പതികള്‍ കുഞ്ഞിനിട്ടത്.

തൈമൂര്‍ എന്ന പേര് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയത്. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മധ്യേഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു തിമൂര്‍. ആക്രമകാരിയായ തിമൂര്‍ ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികള്‍, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയില്‍ രോഷം പൂണ്ട് 1398 ല്‍ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതായി പറയപ്പെടുന്നു.ഇതാണ് കുഞ്ഞു തൈമൂറും വാര്‍ത്തയില്‍ നിറയാന്‍ കാരണം.

saif-ali-khan

എന്നാല്‍ സംഭവത്തില്‍ വീണ്ടും തന്റെ നിലപാട് മാറ്റി സെയ്ഫ് അലി ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. തൈമൂര്‍ എന്ന പേര് കാരണം അവന്‍ ജനശ്രദ്ധയിലെത്തേണ്ടെന്നും അവന്റെ പേര് മാറ്റാന്‍ തയ്യാറാണെന്നും സെയ്ഫ് പറയുന്നു. എന്നാല്‍ കരീന എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചതോടെ താരം അതില്‍ നിന്നും പിന്മാറി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

കുഞ്ഞിന് പേരിട്ടത് ശരിയായില്ലെന്നു പറഞ്ഞ് സംഭവം സോഷ്യല്‍ മീഡിയയിലും പ്രചരിക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ കുഞ്ഞിനെ തൈമൂര്‍ എന്നു വിളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചക്രവര്‍ത്തിയുടെ പേര് തിമൂര്‍ എന്നാണെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

English summary
Actually, seriously considered it, because he didn't want Taimur to be unpopular in school. Kareena, Saif said, disagreed but it was only after he wrote and read a note about the change of name that Saif dropped the idea.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam