»   » സെയ്ഫ് അലി ഖാന്റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം! നായകനാരെന്നോ...

സെയ്ഫ് അലി ഖാന്റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം! നായകനാരെന്നോ...

By: Pratheeksha
Subscribe to Filmibeat Malayalam

ഒരു താരപുത്രി കൂടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് .മറ്റാരുമല്ല സെയ്ഫ് അലിഖാന്റെയും നടന്റെ മുന്‍ ഭാര്യ അമൃത സിങിന്റെയും മകള്‍ സാറ അലിഖാനാണ് തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്.

കരണ്‍ ജോഹര്‍ ചിത്രത്തിലെ ഓഫര്‍ നിരസിച്ചാണ് സാറ സോയ അക്തര്‍ സംവിധാനം ചിത്രത്തിലെ നായിക വേഷം സ്വീകരിച്ചത്. ചിത്രത്തില്‍ സാറയുടെ നായകനായി എത്തുന്നത് പ്രശസ്ത ബോളിവുഡ് നടനാണ്..

സാറ അലിഖാന്‍

സെയ്ഫ് അലി ഖാന്റെയും മുന്‍ ബോളിവുഡ് നടി അമൃത സിങിന്റെയും മകളായ സാറ അലിഖാന്റെ ബോളിവുഡ് രംഗപ്രവേശം ഏറെ ചര്‍ച്ചയായതാണ്. കരണ്‍ ജോഹര്‍ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയറിലെയും മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രത്തിലെയും ഓഫറുകള്‍ സാറ നിരസിച്ചതിനു പിന്നില്‍ അമ്മ അമൃത സിങാണെന്നായിരുന്നു വാര്‍ത്തകള്‍.

സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍

ജാക്കി ഷ്റോഫിന്റെ മകന്‍ ടൈഗര്‍ ഷ്‌റോഫ്, നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ എന്നിവരുടെ നായികയായി സാറ അലി ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നു തുടങ്ങിയുള്ള വാര്‍ത്തകളായിരുന്നു പുറത്തു വന്നിരുന്നത്.

അമൃത സിങ് വ്യക്തമാക്കുന്നു

കൊളംബിയ യൂണിവേഴ് സിറ്റിയിലെ വിദ്യാഭ്യാസം കഴിഞ്ഞെത്തിയ മകള്‍ ഇനി ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമൃത സിങ് പറഞ്ഞത്.

സോയ അക്തര്‍ ചിത്രത്തില്‍ അരങ്ങേറ്റം

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ഗള്ളി ബോയ്സ് എന്ന ചിത്രത്തിലാണ് സാറ നായിക വേഷത്തിലെത്തുന്നത്. രണ്‍വീര്‍ സിങാണ് നായകന്‍. റിതേഷ് സിധ്വാനി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്‍വീറിന്റെ ഫോട്ടോസിനായി

English summary
Sara Ali Khan might make her debut with Ranveer Singh in Zoya Akhtar's next film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam