നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്ന സെയ്ഫിനോട് മകൻ! ആന്റിയുടെ പോസ്റ്റിൽ താരപുത്രന്റെ കമന്റ്

കുഞ്ഞ് അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി കരീന കപൂറും കുടുംബവും. താരം വീണ്ടും അമ്മയാകാൻ പോകുകയാണ്. കരീനയുടെ പിതാവ് പിങക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വീട്ടിൽ കുഞ്ഞ് അതിഥി എത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. കരീനയ്ക്കും സെയ്ഫിനും ആശംസയുമായി ആരാധകരും സുഹൃത്തുക്കളും കുടുബാംഗങ്ങളും എത്തിയിട്ടുണ്ട്. കുഞ്ഞ് അതിഥിയെ കാണാനുള്ള തിടുക്കത്തിലാണ് ഖാൻ- കപൂർ കുടുംബാഗംങ്ങൾ.

saif ali khan

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് സെയ്ഫ് അലിഖാന്റെ മൂത്ത മകൻ ഇബ്രാഹിമിന്റെ പ്രതികരമാണ്. കുഞ്ഞ് അതിഥിയെ കാണാനുളള തിടുക്കത്തിലാണ് ഇബ്രാഹീം. സെയ്ഫിന്റെ സഹോദരി സോഹ അലിഖാന്റെ പോസ്റ്റിന് ചുവടെയായിരുന്നു ഇബ്രാഹിമിന്റെ പ്രതികരണം. അബ്ബാ.. എന്ന കുറിച്ച ശേഷം തീ കത്തുന്നതിന്റെ ഇമോജിയായിരുന്നു പോസ്റ്റ് ചെയ്തത്. ഇബ്രാഹിമിന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സഹോദരന്റെ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നുള്ള രസകരമായ പോസ്റ്റായിരുന്നു സോഹ പങ്കുവെച്ചത്. ഇതിന് ചുവടെയായിരുന്നു ഇബ്രാഹിമിന്റെ കമന്റ്. ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ഇത്. സെയ്ഫ് അലിഖാന്റേയും ആദ്യ ഭാര്യ അമൃത സിങ്ങിന്റേയും മക്കളാണ് നടി സാറ അലിഖാനും ഇബ്രാഹീം അലിഖാനും വിവാഹ മോചനത്തിന് ശേഷമാണ് നടി കരീന കപൂറിനെ സെയ്ഫ് വിവാഹം ചെയ്യുന്നത് . ഇതിൽ തൈമൂർ എന്നൊരു മകനുണ്ട്. തൈമൂർ സോഷ്യൽ മീഡിയയിലെ താരമാണ്. പുതിയ അതിഥി എത്തുന്നതോടെ തൈമൂർ ബിഗ് ബ്രദറാവുകയാണ്,

ദിവസങ്ങൾക്ക് മുൻപായിരുന്നു സെയ്ഫിന്റെ 50ാം പിറന്നാൾ. താരകുടുംബം ആഘോഷമാക്കുകയായിരുന്നു, കരീനയും സഹോദരി കരീഷ്മയും സെയ്ഫിന്റെ സഹോദരി സോഹ അലിഖാനും ചേർന്ന് സർപ്രൈസ് പിറന്നാൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിന്റ വീഡിയോ കരീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്ന മക്കളായ സാറയുംഇബ്രാഹീം അച്ഛന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരുന്നു. ചെറുപ്പത്തില ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയപ്പെട്ട അച്ഛന് 50ാം പിറന്നാൾ ആശംസ നേർന്നത്. സെയ്ഫിന്റെ തോളിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഇബ്രാഹിം പങ്കുവെച്ചത്. പിറന്നാൾ ആശംസകൾ അച്ഛാ.. എന്ന് കുറിച്ചിട്ടുമുണ്ട്...

Read more about: saif ali khan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X