കോടികള്‍ വാങ്ങിയുള്ള ഡിവോഴ്‌സ്, സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വളര്‍ന്നോ? വീട് വാങ്ങി ഞെട്ടിച്ച് അമൃത സിംഗ്

ബോളിവുഡ് നടന്‍ സെയിഫ് അലി ഖാന് അടുത്തിടെ കുത്തേറ്റത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ നടനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. അതില്‍ പ്രധാനം സെയിഫിന്റെ ആദ്യഭാര്യയും നടിയുമായ അമൃത സിംഗിനെ കുറിച്ചായിരുന്നു. ബോളിവുഡിലെ യുവനടി സാറ അലി ഖാന്റെ അമ്മ കൂടിയായ അമൃത ഒരു കാലത്ത് അറിയപ്പെടുന്ന നടിയായിരുന്നു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും സൂപ്പര്‍താരമായി തിളങ്ങി നിന്ന നടി സെയിഫുമായി വിവാഹിതയായതോട് കൂടിയായിരുന്നു സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് റെക്കോര്‍ഡ് തുക ജീവനാംശം വാങ്ങി കൊണ്ടായിരുന്നു താരങ്ങള്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നത്. ഇപ്പോഴും ഇക്കാര്യം ചര്‍ച്ചയാവുകയാണ്. ഇതിനിടയില്‍ വലിയൊരു തുക നല്‍കി അമൃത പോഷ് ഏരിയയില്‍ വീട് വാങ്ങിയെന്ന റിപ്പോര്‍ട്ടും വന്നിരിക്കുകയാണ്.

sai-ali-khan

സെയിഫ് അലി ഖാനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് മുന്‍ഭാര്യ കൂടിയായ അമൃത സിംഗ് വാര്‍ത്തകളില്‍ നിറയാറുള്ളത്. വളരെ ചെറിയ പ്രായത്തിലാണ് സെയിഫ് അമൃതയെ വിവാഹം കഴിക്കുന്നത്. 1991 ല്‍ വിവാഹിതരാവുമ്പോള്‍ സെയിഫിന് 21 വയസും അമൃതയ്ക്ക് 33 വയസുമായിരുന്നു. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഭര്‍ത്താവിനെക്കാള്‍ ഭാര്യയ്ക്ക് പ്രായം കൂടിയതിന്റെ പേരില്‍ ഇരുവരും പരിഹസിക്കപ്പെട്ടിരുന്നു.

എന്നിരുന്നാലും പതിമൂന്ന് വര്‍ഷം ദമ്പതിമാരായി ജീവിച്ചതിന് ശേഷം 2004 ലായിരുന്നു താരങ്ങള്‍ വേര്‍പിരിയുന്നത്. ബോളിവുഡില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമോചനമായിരുന്നു ഇവരുടേത്. ഭാര്യയ്ക്കും മക്കള്‍ക്കും ഭീമമായ തുകയാണ് ആ സമയത്ത് സെയ്ഫ് അലി ഖാന്‍ നല്‍കിയത്. മുന്‍പ് ഒരു അഭിമുഖത്തില്‍ സെയിഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിവോഴ്‌സിന് മുന്‍പായി അമൃതയ്ക്ക് ജീവനാംശമായി 5 കോടിയാണ് നല്‍കിയത്. ഇതിന് പുറമേ മക്കള്‍ക്ക് 18 വയസ്സാകുന്നതുവരെ പ്രതിമാസം ഒരു ലക്ഷം രൂപ വീതവും നല്‍കിയിരുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തുകയായിരുന്നു ഇത്. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം അമൃത മക്കളെയും കൊണ്ട് സ്വന്തം ജീവിതം നോക്കി പോയി. ഇടയ്ക്ക് സെയിഫ് നടി കരീന കപൂറിനെ വിവാഹം കഴിക്കുകയും രണ്ട് മക്കള്‍ക്ക് കൂടി ജന്മം കൊടുത്ത് സന്തുഷ്ടനായി ജീവിക്കുകയും ചെയ്യുന്നു.

sai-ali-khan

ഇതിനിടെ അമൃത 18 കോടി മുടക്കി പുതിയൊരു അപാര്‍ട്‌മെന്റ് സ്വന്തമാക്കിയെന്നാണ് പുതിയ വാര്‍ത്ത. ആഡംബരത്തിന് പ്രധാന്യം നല്‍കുന്ന അപാര്‍ട്‌മെന്റ് മുംബൈയിലെ ജുഹുവിലാണുള്ളത്. 2,260 സ്വകയര്‍ഫീറ്റ് വരുന്ന അപാര്‍ട്‌മെന്റ് നാലമത്തെ ഫ്‌ളേറിലാണ് സ്ഥിതി ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, മുതല്‍ ബോളിവുഡിലെ പ്രമുഖരായ താരങ്ങളും സംവിധായകരുമൊക്കെ താമസിക്കുന്ന സ്ഥലമാണ് ജുഹു. പലര്‍ക്കും ഇവിടെ കോടികള്‍ മുതല്‍ മുടക്കിലുള്ള ബംഗ്ലാവുകളുണ്ട്.

വഴക്ക് കൂടി വേര്‍പിരിഞ്ഞതാണെങ്കിലും അമൃതയും സെയിഫും തമ്മില്‍ ഇന്ന് ശത്രുക്കളല്ല. മക്കളുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നവരാണ് ഇരുവരും. പിതാവിന് ആവശ്യമുള്ളപ്പോഴെല്ലാം അമൃത മക്കളെയുമായി എത്താറുണ്ട്. സമാനമായ രീതിയില്‍ മുന്‍ഭാര്യയ്ക്ക് എല്ലാ ബഹുമാനവും നല്‍കുന്ന ആളാണ് സെയിഫ് അലി ഖാനും.

More from Filmibeat

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X