വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

By Meera Balan

തുടര്‍ച്ചയായി തന്റെ ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ സെയ്ഫ് അലിഖാന്‍ അസ്വസ്തന്‍. ഒരു തിരിച്ച് പോക്കിന് താന്‍ ആഗ്രഹിയ്ക്കുന്നതായും സെയ്ഫ്. എന്നാല്‍ മടക്കം സിനിമയ്ക്ക് പുറത്തേയ്ക്കല്ല. താന്‍ മുന്‍പ് ചെയ്ത ഹിറ്റുകളിലേയ്ക്ക് മടങ്ങിപ്പോകണമെന്നാണ് സെയ്ഫിന്റെ ആഗ്രഹം. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഹംഷകല്‍സും കാര്യമായ വിജയം നേടാതെ പോയതാണ് സെയ്ഫിനെ അലട്ടുന്നത്.

പലരെയും ആത്മാര്‍ത്ഥതയോടെ വിശ്വസിച്ചതാണ് തനിയ്ക്ക് പരാജയ ചിത്രങ്ങള്‍ സമ്മാനിച്ചതെന്നും സെയ്ഫ് പറയുന്നു. താന്‍ അഭിനയിച്ച പരിണീത, ഓംകാര പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇനി ആഗ്രഹമെന്നും സെയ്ഫ് പറയുന്നു. കണ്‍സിസ്റ്റന്റ് അല്ലാത്ത പ്രകടനമാണ് തന്റേതെന്ന് ഇപ്പോള്‍ തോന്നുന്നതായും സെയ്ഫ്

കണ്‍സിസ്റ്റന്റ് അല്ല

വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

മലയാളത്തില്‍ ദിലീപിനെ പോലെ കണ്‍സിസ്റ്റന്റ് ആയിരുന്നു ബോളിവുഡില്‍ സെയ്ഫ്. ചിത്രങ്ങള്‍ പരാജയപ്പെട്ടാലും ചാനല്‍ പ്രദര്‍ശനത്തിലൂടെ കോടികള്‍ നേടും. എന്നാല്‍ പ്രകടനത്തിലെ സ്ഥിരയില്ലായ്മ സെയ്ഫിന്റെ ചിത്രങ്ങളെ മിനിമം ഗ്യാരന്റി പോലും ഇല്ലാത്തവയാക്കുന്നു

തിരിച്ചറിവ്

വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

തന്റെ പരാജയം തിരിച്ചറിയുകയും അത് സമ്മതിയ്ക്കുകയും ചെയ്യുന്നിടത്ത് സെയ്ഫ് വ്യത്യസ്തനാകുന്നു.

പരിണീത

വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

പരിണീത, ഓംകാര, ഹം തും പോലുള്ള ചിത്രങ്ങളില്‍ വീണ്ടും അഭിനയിക്കാനാണ് സെയ്ഫിനിഷ്ടം

പരാജയം

വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

അവസാനം പുറത്തിറങ്ങിയ ഹംഷകല്‍സും പരാജയമായിരുന്നു.

പ്രതീക്ഷയോടെ

വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള പ്രതീക്ഷ സെയ്ഫ് കൈവിടുന്നില്ല

ഹാപ്പി എന്‍ഡിംഗ്

വിശ്വസിച്ചവര്‍ ചതിച്ചു, തുടരെ പരാജയം, സെയ്ഫ് തിരിച്ച് പോകുന്നു

ഹാപ്പി എന്‍ഡിംഗ് എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരത്തിന്റെ പ്രതീക്ഷ. ചിത്രം നവംബറില്‍ തീയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X