ഈ ഓർമകൾ നാളെ നഷ്ടപ്പെട്ട് പോകും! ജീവിതത്തിൽ പുതിയ ചുവട് വയ്പ്പിനൊരുങ്ങി സെയ്ഫ് അലി ഖാൻ
ബോളിവുഡിൽ കൈനറയെ ആരാധകരുള്ള താരമാണ് നടൻ സെയ്ഫ് അലിഖാൻ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സെയ്ഫ് ബോളിവുഡ് തിളങ്ങി നിൽക്കുന്നുണ്ട്. ഇപ്പോഴും താരം സിനിമയിൽ സജീവമാണ്. സിനിമയിൽ സജീവമായി നിൽക്കെ ജീവിതത്തിൽ മറ്റൊരു ചുവട് വെയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. തന്റെ ആത്മകഥ എഴുതാനുളള തയ്യാറെടുപ്പിലാണ് സെയ്ഫ് അലിഖാൻ, ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ റിയൽ ലൈഫിലും സിനിമ ജീവിതത്തിലുമുണ്ടായ ഉയർച്ച താഴ്ചകളെ കുറിച്ചാണ് സെയ്ഫ് പുസ്തകത്തിലൂടെ തുറന്ന് എഴുതുന്നത്. അടുത്ത വർഷം പുസ്തകം പുറത്തിറങ്ങുമെന്നും താരം അഭിമുഖത്തിൽ പറയുന്നു.

ജീവിതത്തിലെ ഓരോ നിമിഷങ്ങളും പകർത്തുക എന്നത് തികച്ചും സ്വാർത്ഥമാണെന്നും അത് വായനക്കാർ മികച്ച രീതിയിൽ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സെയ്ഫ് തന്റെ അഭിമുഖത്തിൽ പറയുന്നു. ജീവിതത്തിൽ പല സംഭവങ്ങളും മാറി മറയുന്നുണ്ട്. ഇവയെല്ലാം കുറിച്ച് വെച്ചില്ലെങ്കിൽ നാളെ ഈ ഓർമകളെല്ലാ നഷ്ടപ്പെട്ട് പോകും. പഴയ കാലത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കുന്നതും എഴുതി സൂക്ഷിക്കുന്നതും വളരെ രസകരമായ ഒന്നാണ്-സെയ്ഫ് അഭിമുഖത്തിൽ പറയുന്നുണ്ട്. നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. ബോളിവുഡ് പ്രേക്ഷകർ പുസ്തകത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് സെയ്ഫും കുടുംബവും. വീണ്ടും അച്ഛനാകാൻ തയ്യാറെടുക്കുകയാണ് താരം. കരീനയും സെയ്ഫും പുതിയ അതിഥിയെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടേയുമാണ് കുടുംബാംഗങ്ങൾ കുഞ്ഞിന് വേണ്ടി കത്തിരിക്കുന്നത്. തൈമൂറിനെ കൂടാതെ സെയ്ഫ് അലിഖാന് ആദ്യ ഭാര്യയിൽ രണ്ട് മക്കളുണ്ട്. നടി സാറ അലിഖാനും ഇബ്രാഹിം അലിഖാനും.
ആഴ്ചകൾക്ക് മുൻപായിരുന്നു സെയ്ഫിന്റെ 50ാം പിറന്നാൾ. ഗംഭീര ആഘോഷമാക്കുകയായിരുന്നു കുടുംബാംഗങ്ങൾ കരീനയും സഹോദരി കരീഷ്മയും സെയ്ഫിന്റെ സഹോദരിയും ചേർന്ന് സർപ്രൈസ് പിറന്നാൾ പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കരീന സോഷ്യൽ മീഡിയയിൽപങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സെയ്ഫിന്റെ പിറന്നാൾ ആഘോഷം സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു. ബേബി ബംപുമായിട്ടായിരുന്നു കരീന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











