ആദ്യ ഭാര്യയുമായി പിരിയാന്‍ സെയിഫ് അലി ഖാന്‍ കൊടുത്തത് 5 കോടി! എല്ലാം കരീനയ്ക്ക് വേണ്ടിയായിരുന്നോ?
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ സെയ്ഫ് അലി ഖാന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഈ വര്‍ഷം അമ്പത്തിനാലാമത് പിറന്നാളാണ് താരം ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പ്രമുഖ നടി കരീന കപൂറും രംഗത്ത് വന്നിരിക്കുകയാണ്.
അതേ സമയം കരീനയ്ക്ക് മുന്‍പ് സെയിഫ് വിവാഹം കഴിച്ചത് നടി അമൃത സിംഗിനെയായിരുന്നു. 13 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. സെയിഫും അമൃതയും തമ്മിലുണ്ടായ വിവാഹമോചനവും ഇതിനോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍.

നടന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് പഴയകഥകള്‍ ഓരോന്നായി പുറത്ത് വന്നത്. 1991 ലായിരുന്നു സെയിഫും അമൃതയും വിവാഹിതരാവുന്നത്. അഗാധമായ പ്രണയത്തിനൊടുവിലാണ് താരവിവാഹം. പക്ഷേ ആ ബന്ധം നല്ല രീതിയില്‍ അവസാനിച്ചില്ല. 2004 ലാണ് സെയിഫും അമൃതയും നിയമപരമായി ബന്ധം വേര്‍പിരിയുന്നത്. നടി സാറ അലി ഖാന്‍ അടക്കം സെയ്ഫിനും അമൃതയ്ക്കും രണ്ട് മക്കളാണുള്ളത്.
സ്വകാര്യ ജീവിതത്തെ പറ്റി അധികം പറയാറില്ലെങ്കിലും മുന്‍പൊരിക്കല്‍ അമൃതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടന്‍ ചില അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്ന് കരീന കപൂര്‍ ഖാനെ വിവാഹം കഴിച്ച് സന്തുഷ്ടനായി ജീവിക്കുകയാണെങ്കില്‍ അന്ന് അമൃതയുമായിട്ടുള്ള ദാമ്പത്യത്തില്‍ സന്തോഷം കണ്ടെത്താന്‍ പാടുപെടുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് സെയിഫ് പറഞ്ഞത്.
അമൃതയുമായി വേര്‍പിരിഞ്ഞ സമയത്ത്, സെയ്ഫ് അലി ഖാന്‍ നടി റോസയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നു എന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധം അമൃതയെയും അവരുടെ മക്കളെയും സ്വാധീനിച്ചെന്നും അതാണ് വിവാഹമോചനത്തിലേക്ക് വരെ എത്തിയതെന്നുമായിരുന്നു കിംവദന്തികള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്ന് പറഞ്ഞ് സെയിഫ് തള്ളിക്കളയുകയാണ് ചെയ്തത്. റോസയുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് അമൃതയ്ക്ക് അറിയാമായിരുന്നു.
അതുപോലെ വിവാഹമോചനത്തിന് വേണ്ടി കോടികളുടെ സ്വത്ത് അമൃതയ്ക്ക് സെയിഫ് കൊടുക്കേണ്ടതായി വന്നുവെന്നും പ്രചരണം ഉണ്ടായിരുന്നു. വേര്‍പിരിയലിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചും നടന്‍ സംസാരിച്ചതിങ്ങനെയാണ്... 'അമൃതയ്ക്ക് ജീവനാംശമായി 5 കോടി നല്‍കേണ്ടതായി ഉണ്ടായിരുന്നു. അതില്‍ 2.5 കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ടെന്നും ബാക്കി കൂടി കൊടുക്കാനുണ്ടെന്നുമാണ് നടന്‍ പറഞ്ഞത്'.

മക്കളെ കുറിച്ചുള്ള ചോദ്യത്തിന് മകന്‍ ഇബ്രാഹിമിന് 18 വയസ്സ് തികയുന്നതുവരെ പ്രതിമാസം 1 ലക്ഷം രൂപ നല്‍കിയിരുന്നു. പരസ്യങ്ങളോ സ്റ്റേജ് ഷോകളോ സിനിമകളോ എന്തുമാകട്ടെ, താന്‍ ചെയ്യുന്ന എല്ലാ ജോലികളില്‍ നിന്നുള്ള പ്രതിഫലവും തന്റെ മക്കള്‍ക്ക് നല്‍കാനുള്ളത് തന്നെയാണ്. അതുപോലെ അമൃതയുടെയും മക്കളുടെയും കൂടെ താമസിച്ചിരുന്ന ബംഗ്ലാവും നടന്‍ അവര്‍ക്ക് നല്‍കിയിരുന്നു.
മകന്റെ ഫോട്ടോ എപ്പോഴും തന്റെ വാലറ്റില്‍ ഉണ്ടാവും. അത് കാണുമ്പോള്‍ സങ്കടമാണ് വരാറുള്ളത്. മകള്‍ സാറയെയും താനൊത്തിരി മിസ് ചെയ്യുന്നുണ്ടെന്നും സെയിഫ് പറഞ്ഞു.
അതേ സമയം താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നമെന്താണെന്നും നടന്‍ വിശദീകരിച്ചിരുന്നു. 'ഒരാള്‍ എത്ര വിലക്കെട്ടവന്‍ ആണെങ്കിലും അത് നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നാല്‍ എങ്ങനെയുണ്ടാവും. പിന്നെ നമ്മുടെ അമ്മയ്ക്കും സഹോദരിക്കും നേരെയുള്ള പരിഹാസങ്ങളും അപമാനങ്ങളും അധിക്ഷേപങ്ങളും സഹിക്കുന്നത് എളുപ്പമല്ല. ഇതൊക്കെയാണ് താന്‍ കടന്നു പോയെന്നാണ് സെയിഫ് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications