ആദ്യ ഭാര്യയെ 5 കോടി കൊടുത്താണ് ഒഴിവാക്കിയത്! വിവാഹമോചനത്തെ പറ്റി സെയിഫ് അലി ഖാന്‍ പറഞ്ഞത്...
ബോളിവുഡിലെ സൂപ്പര്‍താരം സെയിഫ് അലി ഖാന്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തിന് ഇരയായ വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നത്. സല്‍മാന്‍ ഖാന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള പ്രമുഖ താരങ്ങള്‍ക്ക് വധഭീഷണി നിലനില്‍ക്കുന്ന സമയത്താണ് സെയിഫ് ആക്രമണത്തിന് ഇരയാവുന്നത്. ഗുരുതരമായി പരിക്കേറ്റ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
നിലവില്‍ നടന്റെ ആരോഗ്യസ്ഥിതി മോശമല്ലെന്നാണ് റിപ്പോര്‍ട്ട്. സെയിഫ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയാണ് സിനിമാലോകം. ഇതിനിടെ സെയിഫ് അലി ഖാനെ കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചില കഥകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

നടി കരീന കപൂറിനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് സെയിഫ് അലി ഖാന്‍. ഒപ്പം ഈ ബന്ധത്തിലെ രണ്ട് ആണ്‍മക്കളും ആദ്യ ബന്ധത്തിലെ രണ്ട് മക്കളും നടനൊപ്പം ഉണ്ട്. മുന്‍കാല നടി അമൃത സിങ്ങിനെയായിരുന്നു സെയിഫ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള മകളാണ് നടി സാറ അലി ഖാന്‍. 13 വര്‍ഷത്തോളം സന്തുഷ്ടരായി ജീവിച്ചതിന് ശേഷമാണ് സെയിഫും അമൃതയും വേര്‍പിരിഞ്ഞത്.
ഡിവോഴ്‌സിന് ശ്രമിക്കുന്ന കാലത്ത് മുന്‍ഭാര്യയ്ക്ക് എതിരെ ചില ഗുരുതരമായ ആരോപണങ്ങള്‍ നടന്‍ ഉന്നയിച്ചിരുന്നു. അതിലൊന്ന് ഭാര്യയ്ക്ക് നഷ്ടപരിഹാരമായി കോടിക്കണക്കിന് രൂപ കൊടുക്കേണ്ടി വന്നു എന്നതാണ്. മക്കളുടെ ചെലവിന് മാസംതോറും ലക്ഷക്കണക്കിന് രൂപയും ഇതിനുപുറമേ ജീവനാംശമായി 5 കോടി കൊടുത്തു എന്നാണ് ഒരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്.
'അമൃതയ്ക്ക് 5 കോടി രൂപ കൊടുക്കണം. അതില്‍ രണ്ടര കോടി കൊടുത്തു. മാത്രമല്ല മക്കളുടെ ചിലവിനായി അവര്‍ക്ക് 18 വയസ്സ് ആകുന്നതുവരെ ഒരു ലക്ഷം രൂപ വീതം എല്ലാ മാസവും കൊടുക്കണം. ഇത്രയധികം കാശ് ഉണ്ടാക്കാന്‍ ഞാന്‍ ഷാരൂഖ് ഖാന്‍ ഒന്നുമല്ല.എങ്കിലും ഞാനത് കൊടുക്കും. കാരണം മക്കളുടെ കാര്യം നോക്കാന്‍ ഞാനും ബാധ്യസ്ഥനാണ്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും സിനിമയില്‍ അഭിനയിക്കുന്നതിലുടെയും എനിക്ക് ലഭിക്കുന്ന തുക മാത്രമേ ഉള്ളൂ.

ഇതല്ലാതെ കാശൊന്നും എനിക്കില്ല. ഞങ്ങളുടെ ബംഗ്ലാവ് അമൃതക്കും മക്കള്‍ക്കും വേണ്ടി നല്‍കി. എന്റെ ജീവിതത്തിന് സമാധാനമില്ലാതെ ആയതോടെയാണ് വിവാഹമോചനം വേണമെന്ന് ഞാന്‍ തീരുമാനിച്ചത്. അതിനുശേഷം ജീവിതത്തില്‍ സമാധാനവും സന്തോഷവും തിരികെ ലഭിച്ചു,' എന്നാണ് നടന്‍ പറഞ്ഞത്.
1991 ലാണ് സെയിഫ് അലി ഖാനും അമൃതയും വിവാഹിതരാവുന്നത്. അന്ന് സെയിഫിനേക്കാളും പ്രായ കൂടുതല്‍ അമൃതയ്ക്ക് ഉള്ളതിന്റെ പേരില്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 13 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിനുശേഷം 2005 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ശേഷം മക്കളുടെ ആവശ്യങ്ങള്‍ക്കെല്ലാം നടന്‍ കൂടെയുണ്ടായിരുന്നു.
ഇതിനിടയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ നടി കരീന കപൂറുമായി സെയിഫ് ഇഷ്ടത്തിലായി. 2012 ലാണ് ഇരുവരും വിവാഹിതരാവുന്നത്. നേരത്തെ വിവാഹിതനായിരുന്ന നടനുമായി കരീന ഇഷ്ടത്തിലായത് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും പിന്നീട് ജീവിതം കൊണ്ട് സന്തുഷ്ടരാണെന്ന് തെളിയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇപ്പോള്‍ സെയിഫിന്റെ ആദ്യ ബന്ധത്തിലെ മക്കളെ കൂടി കരീന ചേര്‍ത്തു പിടിച്ചിരിക്കുകയാണ്.


Click it and Unblock the Notifications