ചുംബന രംഗമെടുക്കാന്‍ പേടിച്ച് റാണി മുഖര്‍ജി, 'കുഴപ്പം പിടിച്ച' ചുംബനത്തെക്കുറിച്ച് സെയ്ഫ്
ബോളിവുഡിലെ ഐക്കോണിക് താരങ്ങളാണ് സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും. ഇരുവരും ഹം തും എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. സിനിമയില്‍ റാണി മുഖര്‍ജിയും സെയ്ഫ് അലിഖാനും തമ്മില്‍ ഒരു ചുംബന രംഗമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് സെയ്ഫ് അലി ഖാന്‍ മനസ് തുറന്നിരിക്കുകയാണ്.
സെയ്ഫിന്റെ വാക്കുകളാണ് വൈറലാകുന്നത്. കുനാല്‍ കോഹ്ലി സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് ചിത്രം റിലീസ് ചെയ്തത്. ഒരു അഭിമുഖത്തിലാണ് സെയ്ഫ് അലിഖാന്‍ ഇതിനെക്കുറിച്ച് സംസാരിച്ചത്. രണ്ട് പേരും ചുംബന രംഗം ചെയ്യുന്നതില്‍ കോണ്‍ഷ്യസ് ആയിരുന്നു. പക്ഷെ പ്രൊഡ്യൂസര്‍ ആയ ആദിത്യ ചോപ്രയ്ക്ക് ഈ രംഗം കൃത്യമായി തന്നെ കിട്ടണമായിരുന്നു. പക്ഷെ റാണി മുഖര്‍ജി വല്ലാതെ ഭയന്നിരുന്നു.

തനിക്ക് അതിനെക്കുറിച്ച് ആലോചിച്ചാല്‍ ഇപ്പോഴും ചിരി വരുമെന്ന് സെയ്ഫ് അലിഖാന്‍ പറയുന്നു. താന്‍ വല്ലാതെ കോണ്‍ഷ്യസ് ആയതിനാല്‍ ഈ രംഗം ചെയ്യരുതെന്ന് റാണി മുഖര്‍ജി സെയ്ഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ആ ചുംബന രംഗം അവസാനം ചിത്രീകരിക്കുക തന്നെ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കുനാലുമായി സെറ്റില്‍ വെച്ച് അടിയുണ്ടായതിനെക്കുറിച്ചും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. തന്നെ നായകനായി വേണ്ടെന്ന് പറഞ്ഞ കുനാലിനോട് ആദിത്യ ചോപ്രയെ നായകനാക്കി സിനിമയെടുത്തോളാന്‍ പറഞ്ഞ അനുഭവമാണ് സെയ്ഫ് പറഞ്ഞത്. ആദ്യം തന്റെ റോള്‍ ചെയ്യാന്‍ ഋത്വിക് റോഷനെയും വിവേക് ഒബ്രോയിയെയുമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ അവര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് സിനിമയിലേക്ക് സെയ്ഫ് അലി എത്തുന്നത്.
വൈആര്‍എഫിന്റെ യൂട്യൂബ് ചാനലിന് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ സെയ്ഫ് ഇതേ കിസ്സിംഗ് സീനിനെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമ ചരിത്രം കണ്ട ഏറ്റവും മോശം ചുംബനമായിരുന്നു അതെന്നായിരുന്നു സെയ്ഫ് പറയുന്നത്. അതേ ചാറ്റില്‍ റാണി മുഖര്‍ജി ചോദിക്കുന്നുണ്ട്, സെയ്ഫിന് ഓര്‍മയില്ലേ ആ രംഗം ചെയ്യാന്‍ നമ്മള്‍ എത്ര പാടുപെട്ടുവെന്ന് ?
ഈ സമയം സെയ്ഫ് പറയുന്നത്, നമ്മള്‍ അല്ല, റാണിക്കായിരുന്നു പേടി എന്നാണ്. അന്ന് ആ സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ആ സീനില്‍ നിന്ന് ഒന്ന് പുറത്ത് വരാന്‍ തന്നോട് റാണി വല്ലാതെ എളിമയോടെ ഇടപെടുന്നുണ്ടായിരുന്നെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

എന്നാല്‍ ഇതിനിടെ സെയ്ഫ് അലിഖാന് നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. ഹം തും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സെയ്ഫ് അലി ഖാന് അവാര്‍ഡ് ലഭിച്ചത്. സെയ്ഫിന് അവാര്‍ഡ് ലഭിച്ചതായി പ്രഖ്യാപനം വരുമ്പോള്‍ താനും സെയ്ഫും അടക്കമുള്ളവര്‍ ഒരു പരസ്യനിര്‍മാണത്തിനായി സ്‌പെയിനിലാണെന്ന് കുനാല്‍ കോലി പറഞ്ഞിരുന്നു.
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനം വരുമ്പോള്‍ സെയ്ഫ് ലണ്ടനിലേക്ക് ഒരു ഹോളിഡേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നെന്നും അന്ന് സംവിധായകനായ കുനാല്‍ കോഹ്ലി ഓര്‍ത്തെടുത്തു. സെയ്ഫ് അന്ന് തന്നെ നാട്ടിലേക്ക് തിരിച്ചെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.


Click it and Unblock the Notifications