മീ ടു വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാനും! വര്‍ഷങ്ങള്‍ക്കു മുന്‍പ് പീഡിപ്പിക്കപ്പെട്ടതായി നടന്‍

By Midhun Raj

സിനിമാ രംഗത്തുനിന്നുളള മീടു വെളിപ്പെടുത്തലുകള്‍ ദിവസേന കത്തിക്കയറുകയാണ്. പ്രേക്ഷകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് താരങ്ങള്‍ രംഗത്തെത്തിയിരുന്നത്. തൊഴിലിടത്തില്‍ നിന്നും അല്ലാതെയും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു ചിലര്‍ പങ്കുവെച്ചിരുന്നത്. ആഷിഖ് ബനായ അപ്‌നേയിലൂടെ ശ്രദ്ധേയായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു ശേഷമായിരുന്നു ഇന്ത്യയില്‍ മീടു ക്യാംപെയ്ന്‍ വീണ്ടും സജീവമായി മാറിയിരുന്നത്.

തനുശ്രീക്ക് പിന്നാലെ നിരവധി നടിമാര്‍ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമായിരുന്നു താരങ്ങളെത്തിയിരുന്നത്. നടിമാരുടെ വെളിപ്പെടുത്തലിനെ ഒരേസമയം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എറ്റവുമൊടുവിലായി നടന്‍ സെയ്ഫ് അലി ഖാനും മീടു വെളിപ്പെടുത്തലുമായി എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച കാര്യത്തെക്കുറിച്ചായിരുന്നു സെയ്ഫ് വെളിപ്പെടുത്തിയിരുന്നത്.

മീടു വെളിപ്പെടുത്തലുമായി സെയ്ഫ്

മീടു വെളിപ്പെടുത്തലുമായി സെയ്ഫ്

മീ ടു ക്യാംപെയ്ന്‍ ഇന്ത്യയില്‍ ഒന്നടങ്കം കത്തിക്കയറുന്ന സമയത്തായിരുന്നു സൂപ്പര്‍താരം സെയ്ഫ് അലിഖാന്റെ വെളിപ്പെടുത്തലുണ്ടായത്. ഇതിനു മുന്‍പ് കൂടുതലായും നടിമാരായിരുന്നു തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ നടന്മാരും തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തുവരുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലായിരുന്നു സെയ്ഫ് അലിഖാനും എത്തിയിരുന്നത്. മീടുവിനെ പിന്തുണച്ചും താന്‍ നേരിട്ട അനുഭവം പങ്കുവെച്ചുമായിരുന്നു സെയ്ഫ് എത്തിയിരുന്നത്.

സെയ്ഫ് പറഞ്ഞത്

സെയ്ഫ് പറഞ്ഞത്

താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് ലൈംഗിക പീഡനമല്ലായിരുന്നുവെന്നും സെയ്ഫ് അലി ഖാന്‍ പറയുന്നു. 25 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം നടന്നിരുന്നത്. പക്ഷേ അതില്‍ എനിക്കുണ്ടായ അപമാനവും ദേഷ്യവും ഇന്നും കെട്ടടങ്ങിയിട്ടില്ല. സെയ്ഫ് അലി ഖാന്‍ പറയുന്നു. വര്‍ഷങ്ങളായി ബോളിവുഡില്‍ ഈ പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും ഇതു മാറണമെന്നും നടന്‍ പറഞ്ഞിരുന്നു.

മീ ടുവിന് പിന്തുണ

മീ ടുവിന് പിന്തുണ

മറ്റുളളവരെ മനസിലാക്കാന്‍ മിക്കപ്പോഴും ആളുകള്‍ക്ക് കഴിയാറില്ല. അവരുടെ വേദന എന്താണെന്നു ഇവര്‍ ചിന്തിക്കുന്നില്ല.അതേക്കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. കാരണം ഞാന്‍ എന്ന വ്യക്തി ഇവിടെ അപ്രസക്തനാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് കൂടുതല്‍ പരിഗണന നല്‍കാം. അവസരം തരാമെന്ന പേരില്‍ അവരെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. സെയ്ഫ് അലിഖാന്‍ പറയുന്നു.

ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല

ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല

ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുറ്റാരോപിതനെ അവിടെ നിന്നും നീക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതില്‍ നിരപരാധികളും പ്രവര്‍ത്തിക്കുന്നുണ്ടാകും. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. ലൈംഗികാരോപണം നേരിടുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഇനി താല്‍പര്യപ്പെടുന്നില്ലെന്നും നടന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X