വിവാഹമെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയമാണ്, തനിക്ക് നാല് മക്കളുണ്ട്, വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ആരാധകരുള്ള താരമാണ് സെയ്ഫ് അലിഖാൻ. അദ്ദേഹത്തിന്റെ സിനിമകൾപോലെ തന്നെ താരത്തിന്റെ വാക്കുകളും കുടുംബവിശേഷങ്ങളുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. സെയ്ഫിനെ പോലെ തന്നെ ഭാര്യ കരീനയ്ക്കും സൗത്തിൽ കൈനിറയെ ആരാധകരുണ്ട്. നടിയുടെ സിനിമകൾക്ക് കേരളത്തിൽ മികച്ച കാഴ്ചക്കാരുണ്ട്. 2000 ൽ സിനിമയിലെത്തിയ കരീന ഇന്നും ബോളിവുഡിൽ സജീവമാണ്.

ബോളിവുഡ് ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു കരീനയുടേയും സെയ്ഫ് അലിഖാന്റേയും പ്രണയവിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ 2012 ൽ വിവാഹിതരാവുന്നത് ഇവർക്ക് തൈമൂർ അലിഖാൻ, ജെ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇപ്പോഴും കരീന തന്റെ ജോലിയിൽ സജീവമാണ്.

കല്യാണത്തെ  കുറിച്ച്  സെയ്ഫ്

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹത്തെ കുറിച്ചുള്ള സെയ്ഫിന്റെ വാക്കുകളാണ്. പുതിയ ചിത്രമായ ഭൂത് പോലീസിന്റെ പ്രെമോഷന്റെ ഭാഗമായി കപിൽ ശർമയുടെ ഷോയിൽ എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് നടൻ സംസാരിച്ചത്. സെയ്ഫിനോടൊപ്പം നടി യാമി ഗൗതമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ അടുത്തിടെയായിരുന്നു യാമിയുടേയും സംവിധായകൻ ആദിത്യ ധാറിന്റെയും വിവാഹം. കൊവിഡ് കാലമായിരുന്നത് കൊണ്ട് തന്നെ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ഇവരുടെ വിവാഹം ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിവാഹശേഷം പുറത്ത് വന്ന യാമിയുടെ ആദ്യത്തെ സിനിമയാണിത്.

ഭയമാണ്

യാമി- ആദിത്യ ധാർ വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ വിവാഹത്തെ കുറിച്ച് സെയ്ഫ് ഓർക്കുന്നത്. കല്യാണ ചെലവിനെ കുറിച്ച് ഓർമിക്കുമ്പോൾ ഭയമാണെന്നാണ് താരം പറയുന്നത്. സെയ്ഫ് അതിഥിയായിട്ടെത്തുന്ന കപിൽ ഷോയുടെ പ്രെമോ വീഡിയോ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. വെറും 20 പേർ മാത്രമായിരുന്നു യാമിയുടേയും സംവിധായകൻ ആദിത്യ ധാറിന്റെയും വിവാഹത്തിന് പങ്കെടുത്തത്. ഇതിനെ കുറിച്ച് കപിൽ ചോദിക്കുന്നതായി പുറത്ത് വന് പ്രെമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. അമ്മൂമ്മയുടെ നിർദ്ദേശ പ്രകാരമാണ് വിവാഹം ലളിതമാക്കിയതെന്നും കൊവിഡ് കാലത്ത് ഒത്തുചേരലുകൾ കുറയ്ക്കാനും അമ്മൂമ്മ നിർദ്ദേശിച്ചതായി യാമി പറയുന്നുണ്ട്.

ചിലവേറിയ വിവാം ഭയമാണ്

യാമിയുടെ വാക്കുകൾക്ക് പിന്നാലെയാണ് തന്റ വിവാഹത്തെ കുറിച്ച് സെയ്ഫ് പറയുന്നത്. 2012ൽ ആയിരുന്നു കരീനയുമായുള്ള നടന്റെ വിവാഹം. ''തുടക്കത്തിൽ വളരെ ലളിതമായി വിവാഹം നടത്താണ് തങ്ങൾ വിചാരിച്ചത്. എന്നാൽ കപൂർ കുടുംബത്തിൽ തന്നെ 200ൽ അധികം ആളുകൾ ഉണ്ടായിരുന്നു'' എന്ന് നടൻ പറയുന്നു. എന്നാൽ ഇപ്പോൾ ചിലവേറിയ വിവാഹത്തെ ഭയപ്പെടുന്നു എന്നാണ് സെയ്ഫ് പറയുന്നത്. കാരണം തനിക്ക് നാല് മക്കളാണ്. അതുകൊണ്ടാണ് ഭയമാണെന്നാണ് നടൻ തമാശ രൂപേണേ പറയുന്നത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്

Recommended Video

സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam
നാല് മക്കൾ

രണ്ട് ഭാര്യമാരിലായി സെയ്ഫ് അലിഖാന് നാല് മക്കളാണുള്ളത്. നടി സാറ അലിഖാനും ഇബ്രാഹിം അലിഖാനും ആദ്യ ഭാര്യയായ അമൃത സിങ്ങിലുള്ള മക്കളാണ്. ഇന്ന് ബോളവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് സാറ. സുശാന്ത് സിങ്ങിന്റെ നായികയായി കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ നായികയായി അരങ്ങേറ്റ കുറിക്കുന്നത്. തൈമൂർ അലിഖാൻ ജെഹാങ്കീർ അലിഖാൻ എന്നിവരാണ് കരീന- സെയ്ഫ് ദമ്പതികളുടെ മക്കൾ. മാസങ്ങൾക്ക് മുൻപാണ് ഇളയ മകൻ 'ജെ' ജനിച്ചത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സെയിഫും കരീനയും പ്രണയത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. അച്ഛന്റെ രണ്ടാം വിവാഹത്തിന് സാറയും ഇബ്രാഹീമും പങ്കെടുത്തിരുന്നു. കൂടാതെ കരീനയുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരനുമുള്ളത്.തിരിച്ചും അങ്ങനെ തന്നെയാണ്. പിതാവിനേയും സഹോദരങ്ങളേയും കാണാൻ സാറയും ഇബ്രാഹീനമും എത്താറുണ്ട്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X