കത്രീനയെ കാമുകിയായി ലഭിച്ചതില്‍ രണ്‍ബീര്‍ ഭാഗ്യവാനാണെന്ന് സെയ്ഫ്
മുംബൈ: ബോളിവുഡ് സുന്ദരി കത്രീന കൈഫിനെയും കാമുകന്‍ രണ്‍ബീര്‍ സിങ്ങിനെയും പുകഴ്ത്തി നടന്‍ സെയ്ഫ് അലിഖാന്‍. തനിക്കൊപ്പം കത്രീന അഭിനയിച്ച ഫാന്റം ചിത്രം പുറത്തുവരാനിരിക്കെയാണ് സെയ്ഫിന്റെ പുകഴ്ത്തല്‍. കത്രീന സുന്ദരിയും ഒപ്പം ജോലി ചെയ്യാന്‍ ആരും ആഗ്രഹിച്ചുപോകുന്നവരുമാണെന്ന് സെയ്ഫ് പറഞ്ഞു.
രണ്‍ബീറിനും കത്രീനയ്ക്കും നല്ലൊരു ഭാവി ആശംസിക്കാനും സെയ്ഫ് മറന്നില്ല. സെയ്ഫ് അലിഖാന്റെ ഭാര്യ കരീനയുടെ കസിനാണ് രണ്‍ബീര്‍. രണ്‍ബീറിനെയും കത്രീനയെയും കരീനയും നല്ല വാക്കുകള്‍ കൊണ്ട് പ്രശംസിച്ചു. രണ്‍ബീറിന് ലഭിക്കാവുന്നതില്‍ വെച്ച് നല്ല പെണ്‍കുട്ടിയാണ് കത്രീനയെന്നായിരുന്നു കരീനയുടെ കമന്റ്.

പലരുമായി സൗഹൃദമുണ്ടെങ്കിലും കത്രീനയുമായി വളരെ അടുപ്പമുണ്ട്. സുന്ദരിയും വിശ്വസ്തതയുമാണ് കത്രീന. അഭിനയത്തില്‍ ഏറെ കഴിവുകളുമുണ്ട്. ആരോടും ബഹുമാനത്തോടുകൂടി മാത്രം പെരുമാറുന്ന കത്രീന ഒന്നും ഒളിച്ചുവെക്കാത്ത സ്വഭാവക്കാരിയാണെന്നും കരീന പറഞ്ഞു.
2009 ല്‍ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലൂടെയാണ് കരീനയും രണ്‍ബീറും ആദ്യമായി ഒന്നിക്കുന്നത്. അന്ന് ദീപികയുമായി അടുപ്പത്തിലായിരുന്ന രണ്‍ബീര്‍ ആ ബന്ധം അവസാനിച്ചതോടെയാണ് കത്രീനയുമായി അടുപ്പത്തിലാകുന്നത്. ഇരുവരും ഇപ്പോള്‍ മുംബൈയില്‍ ഒരുമിച്ചു താമസം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നും സൂചനയുണ്ട്


Click it and Unblock the Notifications











