twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകളെ കൈവിടാതെ ചേർത്ത് നിർത്തി സെയ്ഫ്, മൂന്ന് പേരുടേയും അച്ഛൻ, ദില്ലിയിൽ പോയത് മകന് വേണ്ടിയോ....

    |

    സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന കുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റെത്. ഭര്യയും നടിയുമായ കരീന കപൂർ ഖാനും മക്കളായ സാറ അലിഖാൻ, ഇബ്രഹിം അലിഖാൻ, ചെറിയ മകൻ തൈമൂർ ഇവരെല്ലാം ബോളിവുഡ് കോളങ്ങളിലെ നിത്യ ചർച്ചയാണ്. സെയ്ഫിന്റെ ആദ്യ ഭാര്യയായ അമൃത സിങ്ങിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. വിവാഹ മോചനത്തിന് ശേഷം ഇരുവരും അമ്മക്കൊപ്പമാണ് താമസം. അച്ഛൻ . സെയ്ഫ് അലിഖാനോടും രണ്ടാനമ്മ കരീന കപൂറിനോടും വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും ഇബ്രാഹിമിനുമുള്ളത്.

    നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകാണ് സെയ്ഫ് അലിഖാനും കരീനയും. പുതിയ അതിഥിയുടെ വരവ് ആഘോഷമാക്കുകയായിരുന്നു കുടുംബാംഗങ്ങൾ. എന്നാൽ ഈ സന്തോഷം അധികം നീണ്ടു നിന്നില്ല. സാറ അലിഖാനെതിരെയുളള ആരോപണം പട്ടൗഡി കുടുംബാത്തിലെ സന്തോഷം അസ്തമിപ്പിക്കുകയായിരുന്നു. മകൾ പ്രശ്നത്തിലായിരിക്കവെ , സെയ്ഫ് രണ്ടാം ഭാര്യ കരീനയ്ക്കും കുഞ്ഞിനുമൊപ്പം മുംബൈയിൽ നിന്ന് ദില്ലിയിലേയ്ക്ക് പോയത് ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സാറയുമായി സെയ്ഫ് അലിഖാൻ അകന്നു എന്നു തരത്തിലുളള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിത പ്രചരിച്ച വാർത്തയ്ക്ക് മറുപടിയുമായി നടൻ രംഗത്ത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യം വ്യക്തമാക്കിയത്.

    കൂടെയുണ്ടാകും

    വിവാദങ്ങളെ കുറിച്ച് താരം പ്രതികരിച്ചത് ഇങ്ങനെയാണ്. മക്കൾക്കു വേണ്ടി എപ്പോഴും ഉണ്ടാകും. മൂന്ന് മക്കളെയും ഒരുപോലെ സ്നേഹിക്കുന്നുണ്ടെന്നും ഹൃദയത്തിന്റെ ഓരോ ഭാഗത്ത് ഓരോരുത്തർക്കും സ്ഥാനമുണ്ടെന്നും സെയ്ഫ് പറഞ്ഞു. കൂടാതെ ഇളയമകൻ തൈമൂറിന് നൽകുന്ന കെയറിനെ കുറിച്ചും സെയ്ഫ് പ്രതികരിച്ചു. തൈമൂറിനൊപ്പം കൂടുതൽ സമയം ചെലവഴിന്നത് കുറ്റബോധം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. തൈമൂറിനോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്നുവെന്നത് സത്യമാണെന്നും എന്നാൽ മൂത്തമകൻ ഇബ്രാഹിം, മകൾ സാറ എന്നിവരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്നും സെയ്ഫ് പറഞ്ഞു.

      മക്കളുടെ കാര്യത്തിൽ ഒരുപോലെ

    സെയ്ഫ് അലിഖാന് മൂന്ന് മക്കളും ഒരുപോലെയാണെന്ന് കരീനയും മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവരുമായി കരീനയ്ക്കും വളരെ അടുത്ത ബന്ധമാണുള്ളത്. അവധി സമയങ്ങളിൽ എല്ലാവരും ഒന്നിച്ച് കൂടാറുമുണ്ട്. സെയ്ഫ് അലിഖാന്റെ ഫാമിലി ഗെറ്റ്ടുഗദർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ് . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൂന്ന് മക്കളുടെ പൊതുസ്വഭാവം പങ്കുവെച്ച് കരീന പങ്കുവെച്ചിരുന്നു. സാറയുമായി തൈമൂറിന് രൂപസാദ്യശ്യമുണ്ട്. സാറയുടെ കുട്ടിക്കാലത്തെ രൂപത്തിന് സമാനമാണ് തൈമൂർ. പാറ്റൗഡി കുടുംബത്തിലെ കണ്ണുകളാണ് ഇവർക്ക് മൂന്ന് പേർക്കും ലഭിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് സഹോദരങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണെന്നും കരീന അന്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Recommended Video

    മീ ടൂ വെളിപ്പെടുത്തലുമായി സെയ്ഫ് അലിഖാൻ | FilmiBeat Malayalam
     ദില്ലിയിൽ

    നിവലിൽ സെയ്ഫ് അലിഖാൻ കരീനയ്ക്കും തൈമൂറിനും ഒപ്പം ദില്ലിയിലാണുള്ളത്. കരീന പ്രധാന വേഷത്തിലെത്തുന്ന അമീർ ഖാൻ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണം ദില്ലിയിൽ പുരോഗമിക്കുകയാണ്. ആറ് മാസത്തിന് ശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഓക്ടോബർ ആദ്യ ദിവസം തന്നെ കരീന ടീമിനോടൊപ്പം ചേർന്നിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാകും ചിത്രീകരണം നടക്കുക.

    English summary
    Saif Ali Khan Responded To Rumours About Being Distanced From Sara Ali Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X