കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു

ഈ ലോക്ഡൗണ്‍ നാളുകളില്‍ കരീന കപൂറും സെയിഫ് അലി ഖാനും കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം കാത്തിരിക്കുകയാണ്. കരീന രണ്ടാമതും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത വന്നത് മുതല്‍ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികള്‍. കഴിഞ്ഞ ദിവസം നിറവയര്‍ കാണിച്ചുള്ള കരീനയുടെ യോഗ പരിശീലനകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇടയ്ക്ക് ഇരുവരും തമ്മില്‍ പ്രണയത്തിലായത് എങ്ങനെയാണെന്ന് അടക്കമുള്ള നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കരീനയുമായി പ്രണയത്തിലായിരുന്ന സമയത്ത് നടി റാണി മുഖര്‍ജി തനിക്ക് പറഞ്ഞ് തന്ന ടിപ്‌സ് പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുകയാണ് സെയിഫ്.

kareena-saif-ali-khan

ഒന്നിച്ച് സിനിമയിലഭിനയിച്ചതിന് പിന്നാലെയാണ് സെയിഫിന് കരീനയോട് ഇഷ്ടം തോന്നി തുടങ്ങിയത്. സെയിഫ് തന്റെ ഇഷ്ടം പല തവണ പറഞ്ഞിട്ടും കരീന മൈന്‍ഡ് പോലും ചെയ്തിരുന്നില്ല. ഇതോടെ റാണി മുഖര്‍ജിയുമായി സംസാരിക്കുന്നതിനിടയില്‍ റാണിയാണ് സെയിഫിന് ചില ഉപദേശങ്ങള്‍ നല്‍കിയതെന്ന് താരം പറയുകയാണ്.

കരീനയെ തുല്യതയോടെ കാണാനായിരുന്നു റാണി പറഞ്ഞത്. അതില്‍ ലിംഗഭേദം കാണരുത്. വീട്ടില്‍ രണ്ട് നായകന്മാര്‍ വന്നത് പോലെ മാത്രം പെരുമാറുക. രണ്ട് പേരും ജോലി എടുക്കുന്നുണ്ട്. അതുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാവില്ല. എനിക്കിപ്പോള്‍ തോന്നുന്നത് റാണി പറഞ്ഞത് യഥാര്‍ഥത്തില്‍ വളരെ ശരിയായ കാര്യമായിരുന്നു. ഈ ടിപ്‌സ് താന്‍ വളരെ രസകരമായി തന്നെ കണ്ടുപിടിച്ചെന്നാണ് കരീന നല്‍കുന്ന വിശദീകരണം.

അങ്ങനെ എട്ട് വര്‍ഷത്തിന് മുകളിലായി നീണ്ട ദാമ്പത്യ ജീവിതം സന്തുഷ്ടകരമായി ആസ്വദിക്കുകയാണ് സെയിഫ് അലി ഖാനും കരീനയും. 2016 ലാണ് മകന്‍ തൈമൂര്‍ അലി ഖാന്‍ ജനിക്കുന്നത്.ഇനി ദിവസങ്ങള്‍ക്കുള്ളില്‍ മൂവര്‍ക്കുമിടയിലേക്ക് നാലാമതൊരാള്‍ കൂടി എത്തുന്നു. ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X