For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൾ സാറയുടേയും ആൺമക്കളുടേയും ഭാവിയെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി സെയ്ഫ്, ഇതാണ് സംഭവിക്കുക

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റേത്. കുടുംബത്തിലെ ചെറിയ സംഭവങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സിനിമാ വിശേഷങ്ങളെക്കാൾ പ്രേക്ഷകർക്ക് അറിയാൻ കൂടുതൽ താൽപര്യം നടന്റ കുടുംബ വിശേഷങ്ങളാണ്. ഭാര്യ കരീന കപൂറും, മക്കളായ സാറ അലിഖാനും ഇബ്രാഹിമും തൈമൂറുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഹോട്ട് ടോപ്പിക്കാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സെയ്ഫ് അലിഖാൻ കുടുബം.

  മികച്ച നടൻ എന്നതിൽ ഉപരി ബോളിവുഡിലെ നല്ല പിതാവ് കൂടിയാണ് സെയ്ഫ്. മക്കളുടെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല. മക്കളുടെ ഭാവിയെ കുറിച്ച് കൃത്യമായ കണക്കുകൂട്ടലുണ്ട് ഇദ്ദേഹത്തിന്. ഇപ്പോഴിത തന്റെ മൂന്നു മക്കളുടേയും ഭാവിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സെയ്ഫ് അലിഖാൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മക്കളുടെ ഭാവിയെ കുറിച്ച് താരം വാചാലനായത്.

  മൂന്ന് മക്കളും സിനിമയിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സെയ്ഫ് അലിഖാൻ പറയുന്നു. ഇളയമകൻ തൈമൂർ സിനിമയിൽ എത്തുമെന്നും നടൻ കൂട്ടിച്ചേർത്തു, തന്റെ അമ്മ 16ാം വയസ്സുള്ളപ്പോഴാണ് സിനിമയിൽ എത്തുന്നത്. സത്യജിത് റേയ്‌ക്കൊപ്പം നാലോ, അഞ്ചോ സിനിമകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് തങ്ങളുടെ കുടുംബം സിനിമയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കരീനയും തന്റെ ആദ്യ ഭാര്യയും മകൾ സാറയുമെല്ലാം സിനിമയുമായി അടുത്ത് നിൽക്കുന്നവരാണ്. തന്റെ മൂത്തമകൻ ഇബ്രാഹിമിനും സിനിമയോടാണ് താൽപര്യം. കൂടാതെ രണ്ടാമത്തെ മകൻ ഉറപ്പായും മികച്ച നടനാകുമെന്നും താരം കൂട്ടിച്ചേർത്തു.

  മകൾ സാറയും തൈമൂറും ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്പ്പെട്ട താരങ്ങളാണ്. ഇബ്രാഹീം സിനിമ പ്രവേശനത്തിനായി തയ്യാറെടുക്കുകയാണ്. സെയ്ഫ് തന്നെയാണ് മൂത്ത മകന്റെ സിനിമ താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.സ്പോർട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകന്റെ സിനിമ പ്രവേശനത്തെ കുറിച്ച് സെയ്ഫ് പറഞ്ഞത്. .ഇബ്രാഹിം അഭിനയരംഗത്തേയ്ക്കുള്ള ചുവട് വയ്പ്പിന് തയ്യാറാണെന്ന് തോന്നുന്നു. ജോലിചെയ്യാനുള്ള ഏറ്റവും നല്ല സ്ഥലമാണിത്. 17-18 വയസ്സിൽ ഞാൻ ഒരു കുഴപ്പക്കാരനായിരുന്നു. അഭിനയം എന്നെ സ്വയം നാശത്തിൽ നിന്ന് രക്ഷിച്ചു. ജോലി ഉള്ളതിനാൽ, അത് എനിക്ക് നൽകിയ സംതൃപ്തിയും ആനന്ദവും വളരെ വലുതാണ്.- നടൻ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  മകന്റെ ബോളിവുഡ് ലോഞ്ചിനെ കുറിച്ചും സെയ്ഫ് അന്ന് പറ‍ഞ്ഞിരുന്നു. ഞാൻ അവനെ ലോഞ്ച് ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇതൊരു ഓപ്ഷനാണ്. സിനിമ എന്ന് പറയുന്നത് അവന്റെ കരിയർ തിരഞ്ഞെടുക്കലാണ്. സ്പോർട്സിൽ അഭിരുചിയുള്ള ആളാണ്.അക്കാദമിക് ജോലി ചെയ്യുന്നതിനേക്കാൾ സിനിമയെ പിന്തുടരണമെന്ന് ആഗ്രഹിക്കുന്നതായും നടൻ പറഞ്ഞിരുന്നു. പഠനത്തിന് ശേഷം മാത്രമേ ഇബ്രാഹീം അഭിനയത്തിലേക്കുള്ളൂവെന്നും സാറയും നേരത്തെ വ്യക്തമാക്കിയിരുന്നു.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സെയ്ഫ് അലിഖാൻ. അടുത്ത വർഷം തുടക്കത്തിൽ തന്നെ പുതിയ അതിഥി വീട്ടിലെത്തും. സിനിമ ചിത്രീകരണത്തിന് അവധി നൽകി കരീന ഗർഭകാലം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കരീനയുടെ മെറ്റർനിറ്റ വസ്ത്രങ്ങളും സ്റ്റൈലുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  Read more about: saif ali khan kareena kapoor
  English summary
  Saif Ali Khan Revealed Taimur Ali Khan And Ibrahim Ali Khan Will Be Actors In Future
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X