ജീവിതത്തില്‍ സംഭവിച്ച എറ്റവും മോശം കാര്യമാണത്! വിവാഹ മോചനത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

By Midhun Raj

ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. നടന്റെതായി പുറത്തിങ്ങാറുളള സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മുന്‍ഭാര്യ അമൃത സിങ്ങുമായുളള വിവോഹ മോചനത്തെക്കുറിച്ച് നടന്‍ മനസുതുറന്നിരുന്നു. ജീവിതത്തില്‍ സംഭവിച്ച എറ്റവും മോശമായ കാര്യമായിരുന്നു അതെന്നാണ് നടന്‍ പറഞ്ഞത്.

saif ali khan

അത് മനസില്‍ നിന്നും ഒരിക്കലും പോകുമെന്ന് തോന്നുന്നില്ലെന്നും നടന്‍ പറഞ്ഞു. ചില കാര്യങ്ങള്‍ നമ്മുടെ പരിധിയില്‍ നില്‍ക്കില്ല. അന്ന് ഇരുപത് വയസല്ലേ ഉണ്ടായിരുന്നുളളുവെന്നും തീരെ ചെറുപ്പമായിരുന്നില്ലെയെന്നും കരുതി ഞാന്‍ ആശ്വസിക്കുന്നു. കേള്‍ക്കുമ്പോള്‍ വളരെ മോശമായി തോന്നാം. പക്ഷേ ഇത് തീര്‍ത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രം. മാതാപിതാക്കള്‍ എന്ന് ഒന്നിച്ച് പറയുമെങ്കിലും അവര്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തന്നെയാണ്. സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുളള വീട് പ്രധാനമാണ്. ഒരു കുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ല. നടന്‍ പറയുന്നു. കുടുംബമെന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബഹുമാനം കല്‍പ്പിക്കുന്ന ഒന്നാകണം. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുത്. അതുതന്നെയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന എറ്റവും വലിയ കാര്യം. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

2004ലാണ് സെയ്ഫ് അലി ഖാനും അമൃത സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞത്. സാറ അലിഖാനും, ഇബ്രാഹിം അലി ഖാനുമാണ് ഇവരുടെ മക്കള്‍. തുടര്‍ന്ന് 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X