For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാ കരിയര്‍ ശരിയായി വന്നില്ലെന്ന് സെയ്ഫിന് തോന്നിയ നിമിഷം, പിന്നീട് നടന്‍ ചെയ്തത്‌

  |

  ബോളിവുഡ് സിനിമാലോകത്ത് ആരാധകര്‍ ഏറെയുളള താരമാണ് സെയ്ഫ് അലി ഖാന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിരുന്നു നടന്‍. സിനിമകള്‍ക്ക് പുറമെ വെബ് സീരിസ് രംഗത്തും ഇപ്പോള്‍ സജീവമാണ് സെയ്ഫ് അലി ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നും വന്ന സെയ്ഫ് യാഷ് ചോപ്ര സംവിധാനം ചെയ്ത പരമ്പര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ആഷിക്ക് അവ്രാ എന്ന ചിത്രത്തിലൂടെ നായകനടനായും മാറി താരം. തുടര്‍ന്ന് ബോളിവുഡ് സിനിമാലോകത്തെ തിരക്കേറിയ താരമായി സെയ്ഫ് മാറി.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം നടന്‍ പ്രവര്‍ത്തിച്ചു. നായകനായും സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ചിട്ടുണ്ട് സെയ്ഫ് അലി ഖാന്‍. ഖാന്‍ ത്രയങ്ങള്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു സെയ്ഫ് ഹിന്ദി സിനിമാ ലോകത്തേക്ക് എത്തിയത്. പ്രണയ നായകനായി സല്‍മാനും, കിംഗ് ഓഫ് റൊമാന്‍സായി ഷാരൂഖും, വേറിട്ട വേഷങ്ങള്‍ ചെയ്ത് ആമിറും തിളങ്ങിയപ്പോള്‍ സെയ്ഫും എല്ലാ റോളുകളും ചെയ്തുനോക്കി.

  ചിലത് നന്നായപ്പോള്‍ മറ്റുചിലത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 90കളിലെ റൊമാന്റിക്ക് ആക്ഷന്‍ ഹീറോ ആയിരുന്നു സെയ്ഫ് അലി ഖാന്‍. കോമിക്ക് രംഗങ്ങളും ചെയ്തിരുന്നു താരം. മോശം തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനിന്നില്ല. സെയ്ഫിനെ സംബന്ധിച്ചിടത്തോളം നടന്‌റെ കരിയര്‍ അത്ര സുഗമമായ ഒരു യാത്ര ആയിരുന്നില്ല. പക്ഷേ താന്‍ ഇവിടെ തന്നെ നില്‍ക്കേണ്ട ആളാണ് എന്ന് നടന്‌റെ മനസിലുണ്ടായിരുന്നു. പ്രണയവും ആക്ഷനും മാസും ഉളള സിനിമകളായിരുന്നു 90കളില്‍ സെയ്ഫ് അലി ഖാന്‌റെതായി കൂടുതല്‍ പുറത്തിറങ്ങിയത്.

  അസാധാരണമായ വിചിത്രമായ കഥാസന്ദര്‍ഭങ്ങളും, സമാനമായിട്ടുളള ചില കഥാപാത്രങ്ങളും അദ്ദേഹം പരീക്ഷിച്ച ഘട്ടമായിരുന്നു അത് പരമ്പര എന്ന ചിത്രത്തിലൂടെയാണ് നടന്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്. വേര്‍പിരിഞ്ഞ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ഇറങ്ങിയ ആഷിക്ക് അവ്രാ, പെഹ്ചാന്‍ എന്നീ ചിത്രങ്ങളും സെയ്ഫിന്‌റെതായി പരാജയപ്പെട്ടു. എന്നാല്‍ ആഷിക്ക് അവ്രയിലെ നടന്‌റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷം മികച്ച പുതുമുഖ താരത്തിനുളള ഫിലിം ഫെയര്‍ പുരസ്‌കാരം സെയ്ഫിന് ലഭിച്ചു.

  എന്നിരുന്നാലും തന്‌റെ കരിയറിലെ ഈ ഘട്ടത്തെ കുറിച്ച് തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് നടന്‍ പറഞ്ഞിരുന്നു.
  പിന്നാലെ യെ ദില്ലഗി, മെയിന്‍ കില്ലാഡി തു അനാരി തുടങ്ങിയ സിനിമകള്‍ നടന്‌റെതായി വിജയമായി. അത് ചലച്ചിത്ര അവാര്‍ഡുകളില്‍ സെയ്ഫിന് നോമിനേഷനുകള്‍ നേടിക്കൊടുത്തു. എന്നാല്‍ യാര്‍ ഗാദാര്‍, ആവോ പ്യാര്‍ കരേന്‍ എന്നീ ചിത്രങ്ങള്‍ നടന്‌റെതായി പരാജയപ്പെട്ടു. പിന്നീടുളള നാല് വര്‍ഷം വലിയ വിജയ ചിത്രങ്ങളൊന്നും ലഭിക്കാത്തതിനാല്‍ നടന്‌റെ കരിയര്‍ ഏതാണ്ട് അവസാനിച്ച പോലെ ആയിരുന്നു. സിനിമാനിരൂപകര്‍ അടക്കം സെയ്ഫ് അലി ഖാനെ താഴ്ത്തികെട്ടി സംസാരിച്ചു.

  പിന്നീട് എങ്ങനെയാണ് തന്‌റെ കരിയര്‍ വീണ്ടും തിരികെ പിടിച്ചതെന്ന് സെയ്ഫ് ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'സത്യസന്ധമായി, ഞാന്‍ വിശ്വസിക്കുന്നത് അതിനായി കഠിനാദ്ധ്വാനം ചെയ്തു എന്നതാണ് എന്ന് സെയ്ഫ് പറയുന്നു. ഒരു സമയത്ത് ഞാന്‍ മാനസികമായും തൊഴില്‍പരമായും അല്‍പ്പം ഡൗണായിരുന്നു. എന്നാല്‍ എനിക്ക് അതില്‍ നിന്നും കരകയറാന്‍ കഴിഞ്ഞു. അത് ഒരു മല കയറുന്നത് പോലെയാണ് തോന്നിയത്. ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ഞാന്‍ മെച്ചപ്പെടുന്നതായി എനിക്ക് തോന്നി. എന്നാല്‍ അപ്പോഴും ഒരുപാട് ദൂരം പോകാനുണ്ട് എന്ന ചിന്ത മനസിലുണ്ടായിരുന്നു', നടന്റെ വാക്കുകളാണിവ.

  സെയ്ഫിന് വലിയ പ്രതീക്ഷകളുളള വര്‍ഷമായിരുന്നു 1999. യേ ഹേ മുംബൈ മേരി ജാന്‍, കച്ചേ ദാഗെ, ആര്‍സോ, ഹം സാത്ത് സാത്ത് ഹേയ്ന്‍ തുടങ്ങിയ സിനിമകള്‍ സെയ്ഫിന്‌റെതായി ആ വര്‍ഷം പുറത്തിറങ്ങി. ആദ്യത്തെ രണ്ട് സിനിമകളില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ മേയിന്‍ കില്ലാഡി തു അനാരി എന്ന ചിത്രത്തിന് ശേഷം കച്ചേ ദാഗെ സെയ്ഫിന്‌റെതായി ഹിറ്റായി മാറി. പിന്നാലെ ഹം സാത്ത് സാത്ത് ഹെയിന്‍ എന്ന ചിത്രം ബ്ലോക്ക്ബസ്റ്ററായി. തുടര്‍ന്നാണ് സെയ്ഫ് ബോളിവുഡില്‍ തന്‌റെതായ ഒരു ഇടം നേടിയത്. അഭിനയത്തിന് പുറമെ അദ്ദേഹത്തിന്‌റെ വ്യക്തിത്വവും സിനിമകള്‍ ലഭിക്കുന്നതില്‍ പ്രധാന കാരണമായി. താമസിയാതെ തന്നെ പല സംവിധായകരുടെയും സ്ഥിരം നായകനായി സെയ്ഫ് മാറി.

  സംവിധായകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ പറയുന്ന കാര്യങ്ങള്‍ നമുക്കും പ്രചോദനമാവും, മനസുതുറന്ന് സന്തോഷ് രാമന്‍

  ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ദില്‍ ചാഹ്താ ഹേയും നടന്‌റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. ആമിര്‍ ഖാനും അക്ഷയ് ഖന്നയ്ക്കുമൊപ്പം ആണ് സെയ്ഫ് പ്രധാന വേഷത്തില്‍ എത്തിയത്. പിന്നീട് പരാജയ സിനിമകള്‍ ഇറങ്ങിയെങ്കിലും അതൊന്നും നടന്‌റെ കരിയറിനെ ബാധിച്ചില്ല. 2003ല്‍ കല്‍ഹോ ന ഹോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മുന്‍നിര നായകനടനായി സെയ്ഫ് മാറി. കോമഡിക്കൊപ്പം തീവ്രമായ വേഷങ്ങളും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് സെയ്ഫ് തെളിയിച്ചു. പിന്നീട് ആരും പ്രതീക്ഷിക്കാത്ത തരത്തിലുളള റോളുകളാണ് സെയ്ഫ് അലി ഖാന്‍ കരിയറില്‍ ചെയ്തത്. ടൈപ്പ് കാസ്റ്റ് ആവാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചു.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  എന്ത് ചെയ്താല്‍ നന്നാകും, ഏതാണ് വര്‍ക്കാവുക എന്നുളള കാര്യങ്ങള്‍ നടന്‍ ശ്രദ്ധിച്ചു. റൊമാന്റിക്ക് കോമഡി റോളുകള്‍ക്ക് ശേഷം നടന്‍ ട്രാക്ക് മാറ്റിപിടിച്ചു. ഏക് ഹസീന തി സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തിയത്. 2005ല്‍ ഇറങ്ങിയ ഹം തും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം സെയ്ഫിന് ലഭിച്ചത്. പിന്നീട് സലാം നമസ്തെ, കോക്ക് ടെയ്ല്‍, താ രാ റം പം തുടങ്ങിയ സിനിമകളിലെ പ്രകടനവും സെയ്ഫിന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ബോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. വെബ് സീരിസ് രംഗത്ത് എത്തിയത് നടന്റെ കരിയറിലെ മികച്ച തീരുമാനങ്ങളില്‍ ഒന്നാണ്. സാക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസ് സെയ്ഫിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  Read more about: saif ali khan
  English summary
  saif ali khan's cinema career rise and fall story goes viral again on his birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X