»   » കരീനയുടെ ഗര്‍ഭത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ

കരീനയുടെ ഗര്‍ഭത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ

By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ വിവാഹവും ഗര്‍ഭവുമൊക്കെ വാര്‍ത്തയാണല്ലോ. ഗര്‍ഭിണിയാകുന്നതും കുഞ്ഞ് ജനിയ്ക്കുന്നതും കുഞ്ഞിന് പേരിടുന്നതുമൊക്കെ വാര്‍ത്തയാക്കുന്നത് സഹിക്കാം. പക്ഷെ നിലവിലെ ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്തയുടെ പ്രതികരണം ആദ്യ ഭാര്യയോട് ചോദിച്ചാല്‍ എങ്ങിനെ ഇരിയ്ക്കും.

അത്രമാത്രമേ സംഭവിച്ചുള്ളൂ!! കരീന കപൂര്‍ ഗര്‍ഭിണിയായതിനെ കുറിച്ച് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയോട് ചോദിച്ചിട്ട് എന്താണ് കാര്യം. കരീനയുടെ ഗര്‍ഭ വാര്‍ത്തയെ കുറിച്ച് ചോദിച്ച്, സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിന്റെ അടുത്ത് പോയ മാധ്യമപ്രവര്‍ത്തകന് കണക്കിന് കിട്ടി.

 kareena-kapoor-saif-ali-khan-amritha-singh

ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി എന്നെ വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നായിരുന്നു അമൃതയുടെ ആദ്യ പ്രതികരണം. നിങ്ങളാരാണ്, ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് എന്നെ ഇനി വിളിക്കരുതെന്നും അമൃത മുന്നറിയിപ്പു നല്‍കി.

1991 ല്‍ വിവാഹിതരായ സെയ്ഫ് അലി ഖാനും അമൃത സിംഗും പതിമൂന്ന് വര്‍ഷം ഒരുമിച്ച് താമസിച്ചു. 2004 ല്‍ അമൃതയുമായുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തിയ ശേഷം, 2012 ലാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. അമൃതയുമായുള്ള ബന്ധത്തില്‍ സെയ്ഫ് അലി ഖാന് രണ്ട് കുട്ടികളുണ്ട്.

English summary
Saif Ali Khan’s ex wife Amrita Singh’s reaction to Kareena Kapoor’s pregnancy will SHOCK you!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam