ബോളിവുഡിലെത്തിയപ്പോള്‍ പ്രണവ് മോഹന്‍ലാലിന് പകരം സെയിഫ് അലി ഖാന്റെ മകന്‍, ഇബ്രാഹിം നായകനാവുന്നു
ബോളിവുഡില്‍ താരരാജാക്കന്മാരുടെ മക്കള്‍ സിനിമയിലേക്കുള്ള പ്രവേശനത്തിലാണ്. നടന്‍ സെയിഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മൂത്തമകള്‍ സാറ അലി ഖാന്‍ സിനിമയിലേക്ക് എത്തിയിട്ട് വര്‍ഷങ്ങളായി. ബോൡവുഡിലെ മുന്‍നിരയിലേക്ക് താരപുത്രി ഉയര്‍ന്നു. സൂപ്പര്‍താര സിനിമകളിലാണ് സാറയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
അതേ സമയം സാറയ്ക്ക് പിന്നാലെ സഹോദരന്‍ ഇബ്രാഹിം അലി ഖാന്‍ കൂടി വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണെന്ന് അറിയുന്നു. സെയിഫ് അലി ഖാന്റെ ഡ്യൂപ് എന്നാണ് ആരാധകര്‍ ഇബ്രാഹിമിനെ വിളിക്കുന്നത്. മുന്‍പ് താരങ്ങളുടെ മക്കളെ സിനിമയിലെത്തിച്ച് കൈയ്യടി നേടിയ കരണ്‍ ജോഹറായിരിക്കും ഇബ്രാഹിമിനെയും എത്തിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രസകരമായ മറ്റൊരു കാര്യം വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കിലൂടെയാവും ഇബ്രാഹിം ആദ്യമായി നായകനാവുന്നത് എന്നതാണ്. മലയാളത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഹൃദയം നേടി.

ബോളിവുഡ് ഹങ്കാമെ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഹൃദയത്തിലെ സ്‌കൂള്‍ കുട്ടിയാവാനും കുറച്ച് പക്വത വന്ന കഥാപാത്രം ചെയ്യാനും ഇബ്രാഹിമിന് സാധിക്കുമെന്നാണ്. നിലവില്‍ കരണ്‍ ജോഹറിന്റെ അസിസ്റ്റന്റ് സംവിധായകനായി സംവിധാനം പഠിക്കുകയാണ് താരപുത്രന്‍. റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയുടെ പിന്നണിയില്‍ ഇബ്രാഹിം ഉണ്ടായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഇബ്രാഹിം അലി ഖാന്‍ ആരാധകരുടെ ഇടയില്‍ കുടുങ്ങിയ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ആരാധകരോട് മോശമായി പെരുമാറുകയോ ശാന്തത കൈവിടാതെ പെരുമാറുകയും ചെയ്തതിന് താരപുത്രന് അഭിനന്ദനപ്രവാഹമാണ് ലഭിച്ചത്. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പേ താരപദവി ഉള്ളതിനാല്‍ ഇബ്രാഹിം ഗോസിപ്പുകളിലും നിറഞ്ഞിട്ടുണ്ട്. അടുത്തിടെ ശ്വേത തിവാരിയുടെ മകളുടെ കൂടെ താരപുത്രനെ കണ്ടപ്പോഴാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇരുവരും സുഹൃത്തുക്കളാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നാണ് പാലക് തിവാരി വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











