മതസംഘടനകളുടെ ഇപ്പോഴത്തെ ഇര കരീന കപൂര്‍

By Sruthi K M

സെയ്ഫ് അലി ഖാനെ കല്ല്യാണം കഴിച്ച അന്നുമുതല്‍ കരീന കപൂറിന് തലവേദനയാണ്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പാവം കരീനയെ വലിച്ചിഴക്കുകയാണ് പാപ്പരാസികള്‍. അവസാനം വന്നത് മതവുമായുള്ള വിവാദമായിരുന്നു. മുസ്ലീമായ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചത് കരീനയ്ക്ക് തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

മതസംഘടനകളുടെ ഇപ്പോഴത്തെ ഇര ബോളിവുഡ് സുന്ദരി കരീന കപൂറാണ്. ലൗ ജിഹാദിനെക്കുറിച്ച് വിശദീകരിക്കുന്നതിന് കരീനയെ പോസ്റ്റര്‍ ഗേള്‍ ആക്കിയതും വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കരീന ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ ഭാര്യയെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍പ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണം എന്നും സെയ്ഫ് പറയുന്നു.

kareenakapoor

കരീന കപൂര്‍ ലൗ ജിഹാദിന്റെ ഭാഗമായെന്നും മതം മാറിയെന്നുമാണ് മതസംഘടനകള്‍ ആരോപിച്ചത്. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നാണ് സെയ്ഫ് വ്യക്തമാക്കുന്നത്. ലൗ ജിഹാദ് എന്ന പരമാര്‍ശം പോലും ഖേദകരമാണെന്നും സെയ്ഫ് പറയുന്നു. മതവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തന്റെ ഭാര്യയെ വലിച്ചിഴക്കുന്നത് ദുഃഖകരമാണെന്നും സെയ്ഫ് പറയുന്നു.

2012ലാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. അന്നു മുതല്‍ കരീനയെ ഇത്തരം വിവാദങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്. സിനിമയ്ക്കും സമൂഹത്തിനും കരീന നല്‍കിയ സംഭാവന കണക്കിലെടുത്ത് രാജ്യം അഭിമാനിക്കുകയാണ് വേണ്ടതെന്നും സെയ്ഫ് വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X