കോലിയ്ക്ക് പിന്നാലെ സെയ്ഫും അവധിയിൽ പ്രവേശിച്ചു, ഇനിയുള്ള നിർണ്ണായകമായ മാസം കരീനയ്ക്കൊപ്പം

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂർ ഖനും.ബോളിവുഡിലാണ് താരങ്ങൾ സജീവമെങ്കിലും തെന്നിന്ത്യൻ സിനിമയിലും ഇവർക്ക് കൈനിറയെ ആരാധകരുണ്ട്. താരങ്ങളുടെ ബോളിവുഡ് ചിത്രങ്ങളെല്ലാം തെന്നിന്ത്യയിലും മികച്ച പ്രേക്ഷകരെ നേടാറുണ്ട്. ബോളിവുഡിലെ ഹോട്ടസ്റ്റ് ദമ്പതിമാരാണ് സെയ്ഫും കരീനയും.

താരങ്ങളുടെ സിനിമാ വിശേഷങ്ങൾ പോലെ ഇവരുടെ സ്വകാര്യ വിശേഷങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ച താരദമ്പതികളായിരുന്നു ഇവർ. രണ്ടാമതും കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നുള്ള വാത്തയാണ് താരങ്ങൾക്ക് വാർത്താ പ്രധാന്യം നേടി കൊടുത്തത്. താരങ്ങൾ തന്നെയാണ് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഇവരുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും.

മാർച്ചോട്  കൂടി പുതിയ അതിഥി എത്തും

വരുന്ന മാർച്ചോട് കൂടി കരീന- സെയ്ഫ് കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും. സെയ്ഫ് അലിഖാന്റെ സഹോദരിയാണ് കരീന വീണ്ടും അമ്മയാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്. തൊട്ട് പിന്നാലെ തന്നെ കരീനയുടെ പിതാവും ഇക്കാര്യം ശരിവെച്ച് രംഗത്തെത്തിയിരുന്നു. സെയ്ഫിന്റെ പിറന്നാൾ ദിവസം ബേബി ബമ്പിൽ ആയിരുന്നു കരീന പ്രത്യക്ഷപ്പെട്ടത്.

പ്രസവത്തിന് ശേഷം

ഇപ്പോഴിതാ കരീനയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. നടിയുടെ പ്രസവമടുത്ത സാഹചര്യത്തിൽ സെയ്ഫ് സിനിമാ തിരിക്കുകൾ മാറ്റിവെച്ച് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംവിധായകൻ ഓം റൗട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കരീനയ്ക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് സെയ്പ് അവധി എടുത്തിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ സെയ് ആദി പുരുഷിന്റെ സെറ്റിൽ എത്തുകയുളളൂ. ചിത്രത്തിൽ രാവണനായിട്ടാണ് നടൻ എത്തുന്നത്. നടി കരീനയായിരുന്നു സെയ്ഫിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചത്. സുന്ദരനായ വില്ലൻ എന്ന കുറിച്ചു കൊണ്ടായിരുന്നു പോസ്റ്റർ പങ്കുവെച്ചത്.

കോലിയ്ക്ക് പിന്നാലെ

കരീനയെ കൂടാതെ അനുഷ്ക ശർമയും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. നടിയുടെ പ്രസവം അടുത്തതോട കോലിയും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് വാർത്തകളിൽ ഇട പിടിച്ചിരുന്നു. കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇനി കുഞ്ഞ് എത്തിയതിന് ശേഷം മാത്രമേ കോലി ടീമിനോടൊപ്പം ചേരുകയുള്ളൂ. കോലിക്ക് തൊട്ട് പിന്നാലെയാണ് സെയ്ഫും അവധി എടുത്തിരിക്കുന്നത്.

Recommended Video

Anushka Sharma warns Papparazis | FilmiBeat Malayalam
 ആദിപുരുഷ്

രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആദിപുരുഷ് . ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. 2021 ജനുവരിയോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മാർച്ച് അവസാനത്തോടെയാകും സെയ്ഫ് ചിത്രത്തിൽ എത്തുക. 2022 ൽ ആയിരിക്കും സിനിമ റിലീസനെത്തുക. ത്രീഡിയിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ടി സീരീസാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററി്ന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തു വന്നത്. ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷ് പ്രേക്ഷകർക്ക് ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകൻ ഓം റൗട്ട് നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിരുന്നു. സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണിത്. തൻഹാജിയായിരുന്നു ആദ്യചിത്രം. ഇതിലും സെയ്ഫ് ഭാഗമായിരുന്നു. വില്ലൻ വേഷത്തിലായിരുന്നു നടൻ എത്തിയത്. ഓം റൗട്ടുമായി വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്നും ആദിപുരുഷിന്റെ ഭാഗമാകുന്നതിൽ ആവേശത്തിലാണെന്നും സെയ്ഫ് പറഞ്ഞിരുന്നു

More from Filmibeat

Read more about: saif ali khan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X