ലോകത്തെ ഏറ്റവും സുന്ദരനായ അസുരൻ എന്റെ പ്രിയപ്പെട്ടവനാണ്! പ്രഭാസിന്റെ രാവണനായി സെയ്ഫ്
ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ്. ഔദ്യോഗിക പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടൊണ് ചിത്രത്തിനായി കാത്തിരിക്കുന്നത് . ചിത്രത്തിൽ നടി ദീപിക പദുകോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷിൽ വില്ലനായി എത്തുന്നത് നടൻ സെയ്ഫ് അലിഖാനാണ്. രാവണനായിട്ടാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. സംവിധായകൻ ഓം റൗട്ടുമായി സെയ്ഫ് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് . ഇതിനും മുൻപ് തൻഹാജിയിലും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ സെയ്ഫ് പ്രഭാസിനോടൊപ്പം അഭിനയിക്കുന്നത്.

കരീന കപൂർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏറ്റവും സുന്ദരനായ അസുരൻ എന്ന് കുറിച്ച് കൊണ്ടാണ് കരീന പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആദിപുരുഷിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് സെയ്ഫ്അലിഖാൻ. കൂടാതെ പ്രഭാസിനോടൊപ്പം ഒന്നിച്ചഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സെയ്ഫ അലിഖാൻ പറയുന്നു. പ്രഭാസും സെയ്ഫിനോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. "ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറയുന്നു.
ആഗസ്റ്റിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വിട്ടത്. നടൻ പ്രഭാസിന്റ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.തെന്നിന്ത്യൻ ബോളിവുഡ് കോളങ്ങളിലും ചർച്ചയായിരുന്നു . പ്രഭാസിനെ അഭിന്ദിച്ച് സംവിധായകൻ എസ് എസ് രാജമൗലി ഉൾപ്പടെ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടും രാമനാകാൻ യോഗ്യൻ പ്രഭാസാണെന്നു രാജമൗലി പറഞ്ഞിരുന്നു.
ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. 2022 ലാകും ചിത്രം പുറത്തെത്തുക. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ പ്രദർശനത്തിനെത്തു.
രാമായണത്തിൽ നിന്നും അവലംബിച്ച കഥയാവും ആദിപുരുഷ് പറയുക. ചിത്രത്തിൽ വ്യത്യസ്ത മേക്കോവറിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ രാമനാകാൻ നിരവധി തയ്യാറെടുപ്പുകളും വേണ്ടി വരുമെന്നും സംവിധായകൻ ഓം നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രഭാസിന് വേണ്ടിയുള്ള മേക്കോവറിനായി റൗട്ടിന്റെ നേതൃത്വത്തിൽ ടീം പ്രഗത്ഭരുമായി ചർച്ച ചെയ്തിരുന്നു. ഈ കഥപാത്രത്തിനായി പ്രഭാസിനെ തിരഞ്ഞെടുക്കാനുള്ള കാരണവും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 2021 ജനുവരി മാസത്തിലായിരിക്കും ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിക്കുക. നിലവിൽ പൂജ ഹെഗ്ഡെ നായികയായി എത്തുന്ന രാധേശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്.


Click it and Unblock the Notifications











