For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയുടെ ആ ആഗ്രഹം നടക്കില്ല, മകനെ കുറിച്ചുള്ള സുപ്രധാന തീരുമാനവുമായി സെയ്ഫ് അലിഖാൻ

  |

  ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് തൈമൂർ അലിഖാൻ. മാതാപിതാക്കളായ കരീന കപൂറിനെക്കാളും സെയ്ഫ് അലിഖാനേയും മകൻ തൈമൂർ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാണ്. ജനിച്ച് വീഴും മുൻപ് തന്നെ തൈമൂർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴും പാപ്പരാസികളുടെ ഒരു കണ്ണ് തൈമൂറിന് പിന്നാലെയാണ്. ബോളിവുഡിലെ ക്യൂഡ് സ്റ്റാർ കിഡ് എന്നാണ് ടിമ്മിനെ അറിയപ്പെടുന്നത്.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തൈമൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ലേക്ക് ഡൗൺ കാലത്ത് കരീന കപൂർ കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് താരപുത്രൻ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാൻ തുടങ്ങിയത്. ഇപ്പോഴിത മകന്റെ ഭാവിയെ കുറിച്ച് അച്ഛൻ സെയ്ഫ് അലിഖാൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അച്ഛനേയും അമ്മയേയും പോലെ തൈമൂർ ഒരു നടനായി കാണണമെന്നാണ് സെയ്ഫിന്റെ ആഗ്രഹം. അവൻ വളർന്ന് കൊണ്ടിരിക്കുകയാണ്. വലുതാകുമ്പോൾ അവൻ തന്നെ നല്ലൊരു ജോലി കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തൈമൂർ ഒരു നടനാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. സിനിമയിൽ എത്തുമെങ്കിൽ ഉറപ്പായും തിളങ്ങി നിൽക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും സെയ്ഫ് അഭിമുഖത്തിൽ പറയുന്നു.

  അമ്മ കരീനയ്ക്ക് മകൻ ഒരു ക്രിക്കറ്റ് താരമാകണം എന്നാണ് ആഗ്രഹം.നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വേണ്ടി തന്റെ മകൻ കളിക്കണമെന്നുള്ള ആഗ്രഹവും നടി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബോളിവുഡിൽ സ്വജന പക്ഷപാതം വാർത്തകളിൽ ഇടം പിടിച്ചപ്പോൾ മകന്റെ കാര്യത്തിൽ ശക്തമായ നിലപാടുമായി കരീന രംഗത്തെത്തിയിരുന്നു. തൈമൂറിന്റെ കയ്യിലാണ് അവന്റെ ഭാവിയെന്നും മാതാപിതാക്കളുടെ പേരും പ്രശസ്തിയും ഉപയോഗിക്കില്ലെന്നും നടി തുറന്ന് പറഞ്ഞിരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ അവർ അവനെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ലെന്നും നടി പറഞ്ഞിരുന്നു. കരീനയുടെ വാക്കുകൾ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു.

  കരീന കപൂർ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുകയാണ് . പുതിയ അതിഥിക്കുള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങൾ. പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കുഞ്ഞിനെ കാണാനായി കാത്തിരിക്കുന്നത്. സെയ്ഫിന്റെ 50ാം പിറന്നൾ ദിനത്തിലായിരുന്നു ഗർഭിണിയാണെന്നുള്ള വിവരം നടി ഔദ്യോഗികമായി പങ്കുവെച്ചത്. അ‍ഞ്ച് മാസത്തെ ചിത്രം കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കരീന ദില്ലിയാണ് . മകൻ തൈമൂറിനും ഭർത്താവ് സെയ്ഫ് അലിഖാനോടൊപ്പമാണ് സിനിമ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. കരീനയുടെ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുൻപ് പറഞ്ഞത് പോലെ ഒക്ടോബർ 1ന് തന്നെ കരീന ലാൽ സിംഗ് ഛദ്ദയുടെ സെറ്റിൽ എത്തുകയായിരുന്നു.

  കെറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആമീർ ഖാൻ വളരെ നേരത്തെ തന്നെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാകും ബാക്കി ചിത്രീകരണം പൂർത്തിയാക്കുക. 2021 ക്രിസ്മസിന് റിലീസായിട്ടാകും തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

  Read more about: saif ali khan kareena kapoor
  English summary
  Saif Ali Khan Want To See His Younger Son Taimur Ali Khan As An Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X