For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാകുമ്പോൾ അസൂയ തോന്നാറുണ്ടോ? മറുപടിയുമായി പ്രിയതാരം..

  |

  വിവാഹത്തിനു മുൻപ് വരെ സിനിമയിൽ കത്തി നിന്ന പല താരറാണിമാരും വിവാഹത്തിനു ശേഷം സിനിമയിൽ സജീവമാകാറില്ല. സിനിമയിൽ താരപദവി അലങ്കരിച്ചു നടന്നവരാണ് വിവാഹത്തിനു ശേഷം മാറി നിൽക്കുന്നത്. അതിനാൽ തന്നെ നടിമാരുടെ വിവാഹം പലപ്പോഴും ആരാധകരെ നിരാശയിലാക്കാറുണ്ട്. ബോളിവുഡിൽ ഭൂരിഭാഗവും നടക്കുന്ന പ്രണയ വിവാഹമാണ്. അഭിനേതാക്കൾ തമ്മിൽ പ്രണയിച്ചു വിവാഹം കഴിച്ചിട്ടു പോലും സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന രീതി കാണാറുണ്ട്. ബോളിവുഡിലെ കൂൾ താരദമ്പതിമാരാണ് നടി കരീന കപൂറും നടൻ സെയ്ഫ് അലിഖാനും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്.

  ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന സുന്ദരിയാണ് കരീന കപൂർ. ഒരുകാലത്ത് ബോളിവുഡ് റാണിയായും വിലസിയിരുന്നു. ബോളിവുഡിലെ മുൻനിരനായകന്മാർക്കൊപ്പം അഭിനയിച്ച കരീനയ്ക്ക് കരിയറിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുണ്ട്. ഭർത്താവ് സെയ്ഫിനെക്കാലും ഒരുപടി മുകളിലാണ് കരീന. എന്നാൽ കരീനയുടെ ഹീറ്റുകൾ സെയ്ഫിന്റെ ജീവിതത്തിൽ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടോയില്ലയോ എന്ന് തുറുന്നു പറയുകയാണ് താരം. രാജീവ് മാസന്തയ്ക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത . ഭാര്യയുംട സിനിമകൾ ഹിറ്റാകുമ്പോൾ അസൂയ തോന്നാറുൻണ്ടാ എന്ന ചോദ്യത്തിനായിരുന്ന സെയ്ഫിന്റെ മറുപടി.

  കരീനയുടെ വിജയങ്ങളിൽ തനിയ്ക്ക് ഒരിക്കൽ പോലും അസൂയ തോന്നിയിട്ടില്ല. ഇത്തരത്തിലുള്ല കാര്യങ്ങളിൽ തങ്ങൾ വളരെ റിയലിസ്റ്റിക്കാണ്. കാര്യങ്ങൾ മനസ്സിലാകും. എല്ലാ കാര്യങ്ങളിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും ഒരു പോയിന്റിൽ ഒരാൾ മറ്റൊരാളിനെക്കാൾ വിജയിച്ചു നിൽക്കും. മറ്റു ചിലപ്പോൾ രണ്ടാൾക്കും മികച്ച സമയമായിരിക്കും. എന്നാൽ ഇത്തരം പാരാമീറ്റേഴ്സിൽ താൻ ഒരിക്കൽ പോലും ജീവിതത്തെ തൂക്കി നോക്കിയിട്ടില്ലന്ന് സെയ്ഫ് അലിഖാൻ പറഞ്ഞു.

  ഒരിക്കൽ പോലും ബോക്സോഫീസ് വിജയങ്ങൾ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൽ എന്ത് ഉണ്ടാകുന്നു എന്നതിലാണ്. എന്റെ ഭാര്യ എന്നേക്കാൾ മികച്ച നിൽക്കുന്നത് അവരുടെ കഴിവാണ്. അതൊരിക്കൽ പോലും മത്സരമായി കണാനായിട്ടില്ലെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു, പക്ഷെ അവൾ എന്നെക്കാലും കുറച്ച ചെറുപ്പമാണെന്ന് തമാശരൂപേണെ താരം കൂട്ടിച്ചേർത്തു.

  അന്ന് ഞങ്ങളിൽ നിന്ന് കിട്ടിയത് പരിഹാസം, എന്നാൽ ഇന്നവൻ, അജു വർഗീസിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

  ജീവിതത്തിൽ ഒരു പണിയുമില്ലാതെ ഇരിക്കുകയാണെങ്കിൽ ചിലപ്പോൾ സമ്മർദ്ദമുണ്ടാകും. അത് പങ്കാളിയ്ക്കു ബുദ്ധിമുട്ടായിരിക്കും സെയ്ഫ് കൂട്ടിയച്ചേർത്തു. താൻ ഒരിക്കൽ പോലും കരീനയോട് മത്സരിക്കുകയോ അസൂയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് നടൻ വീണ്ടും വ്യക്തമാക്കി.

  സിനിമ മാത്രമല്ല ഞങ്ങളുടെ ചർച്ച! ഇക്കാര്യങ്ങളും സംസാരിക്കും, സൂപ്പർ താരങ്ങളുടെ ചർച്ച വിഷയം ഇതാണ്

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സെയ്ഫ് അലിഖാനും കരീന കപൂറും 2012 ൽ വിവാഹിതരാകുന്നത്. സെയ്ഫിന്റെ ആദ്യ ഭാര്യയായ അമൃത സിങ്ങുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹത്തിനു ശേഷം, സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തുവെങ്കിലും, ഇപ്പോൾ മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. ടെലിവിഷൻ ഷോകളിലും മറ്റും സജീവമാണ് താരം.

  ഞാനൊരു മോശം നടിയായിരുന്നു! ഇനി അഭിനയത്തിലേയ്ക്ക് ഇല്ല, തുറന്നു പറഞ്ഞ് പ്രിയതാരം‌

  തന്റെ കരിയറിലെ എല്ലാ വിജയത്തിനു പിന്നിലും ആദ്യ ഭാര്യ അമൃത് സിങ്ങാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.20 ാം വയസ്സിലാണ് തന്റേയും അമൃതയുടേയും വിവാഹം കഴിയുന്നത്. അമൃതയാണ് തന്നോട് സിനിമ കുറച്ചു കൂടി സീരിയസ്സായി കാണണമെന്ന് പറയുന്നത്. അതിനാൽ തന്നെ എന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അമൃതയ്ക്കാണ് നൽകുന്നത്- സെയ്ഫ് അലിഖാൻ പറഞ്ഞു.തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ദിൽ ചാഹ്തേ ഹോ എന്ന ചിത്രം. തന്റെ കഥാപാത്രമായ സമീറിനെ കുറിച്ച് ഏറെ ടെൻഷനുണ്ടായിരുന്നു. അമീർഖാൻ ഉൾപ്പെടെ പലരോടും ഉപദേശം നേടിയിരുന്നു. സമീറിനെ എന്റേതായ രീതിയിൽ അവതരിപ്പിക്കാണ് അമൃത എന്നോട് പറഞ്ഞത്. അതുപോലെ തന്നെയാണ് ആ ചിത്രത്തിൽ താൻ ചെയ്തതും. ആ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  English summary
  Saif Jealous Of Kareena Success
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X