For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫ്-കരീന പ്രണയത്തിന് ശുഭാന്ത്യം

  By Nisha Bose
  |

  അങ്ങനെ ബി ടൗണില്‍ ഏറെ ചര്‍ച്ചയായ പ്രണയകഥയ്ക്ക് ക്ലൈമാക്‌സായി. മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ ഹോട്ടലില്‍ വച്ച് കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും വിവാഹം നടന്നപ്പോള്‍ അഞ്ചു വര്‍ഷം നീണ്ട പ്രണയമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

  ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രശസ്തമായ കപൂര്‍ കുടുംബത്തില്‍ ജനിച്ച കരീനയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം 2000ത്തില്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു.

  പ്രശസ്ത ക്രിക്കറ്റ് താരമായ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടേയും നടി ഷര്‍മ്മിള ടാഗോറിന്റേയും മകനാണ് സെയ്ഫ്. 1991 ഒക്ടോബറില്‍ നടി അമൃത സിങ്ങിനെ വിവാഹം ചെയ്ത സെയ്ഫ് പതിമൂന്ന് വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ 2004ല്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.

  2008ല്‍ പുറത്തിറങ്ങിയ ടഷന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സെയ്ഫ്-കരീന ഗോസിപ്പ് ബോളിവുഡിനെ ഇളക്കി മറിച്ചത്. ചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ ഇരുവരും വിവാഹിതരാവുമെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അന്ന് തന്നെ സെയ്ഫും കരീനയും തങ്ങളുടെ മനസ്സിലിരിപ്പ് വ്യക്തമാക്കി.

  ഇപ്പോള്‍ ഞങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം പ്രണയിക്കുന്നു. എന്നാല്‍ അടുത്ത നാലു വര്‍ഷത്തേയ്ക്ക് ഞങ്ങള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ല.

  താരങ്ങളുടെ പ്രണയബന്ധങ്ങള്‍ക്ക് ദിവസങ്ങളുടെ ആയുസ്സു മാത്രമുള്ള ബി ടൗണില്‍ സെയ്ഫും കരീനയും വ്യത്യസ്തരായി. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ഒന്നിച്ചൊരു ജീവിതത്തിലേയ്ക്ക് കാലെടുത്തു വച്ചു.

  ബാന്ദ്രയിലെ സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പട്ടൗഡി കുടുംബത്തിലെ പുതിയ നവാബായ സെയ്ഫിന് തന്റെ കുടുംബ വീട്ടിലെ ചടങ്ങുകളും ഒഴിവാക്കാനാകില്ല. ഒക്ടോബര്‍ 17നാണ് പട്ടൗഡി പാലസിലെ ചടങ്ങുകള്‍. ഒക്ടോബര്‍ 18ന് ദില്ലിയില്‍ വച്ചും അതിഥികള്‍ക്കായി വിരുന്നു സത്കാരം ഒരുക്കുന്നുണ്ട്.

  ടഷന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബി ടൗണിലെങ്ങും പ്രചരിച്ചത്. ചിത്രം തീയേറ്ററിലെത്തുമ്പോള്‍ ഇരുവരും വിവാഹിതരാവുമെന്ന വാര്‍ത്തയും ഇതിനോടൊപ്പം കേട്ടു. എന്നാല്‍ ചിത്രത്തിന്റെ വിജയത്തിന് വേണ്ടി നിര്‍മ്മാതാക്കള്‍ മെനഞ്ഞ കഥയാണിതെന്നും സംസാരമുണ്ടായി. എന്തായാലും ചിത്രം ബോക്‌സ്ഓഫീസില്‍ തകര്‍ന്നു തരിപ്പണമായി

  കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് 2009ല്‍ തീയേറ്ററുകളിലെത്തിയ കുര്‍ബാനിലെ പ്രണയരംഗങ്ങളില്‍ കരീനയും സെയ്ഫും അഭിനയിക്കുകയായിരുന്നില്ല; ജീവിക്കുകയായിരുന്നു

  2010ല്‍ പുറത്തിറങ്ങിയ ഏജന്റ് വിനോദിന് ശേഷം കരീനയും സെയ്ഫും ഉടന്‍ വിവാഹിതരാവുമെന്ന വാര്‍ത്ത ബി ടൗണിലെങ്ങും പ്രചരിച്ചു.

  മറ്റു സെലബ്രിറ്റികളുടെ കാര്യത്തിലെന്ന പോലെ ഇരുവരും അകന്നുവെന്ന വാര്‍ത്തയും ഇടക്കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞെങ്കിലും അതിനൊന്നും അധികം ആയുസ്സുണ്ടായില്ല.

  തങ്ങളുടെ വിവാഹം നടന്നാല്‍ അതിന്റെ അവസാനം ഡൈവോഴ്‌സ് ആയിരിക്കുമെന്ന് പ്രവചിച്ച ജ്യോതിഷിയ്ക്ക് സെയ്ഫും കരീനയും ചേര്‍ന്ന് വക്കീല്‍ നോട്ടീസയച്ചതും വാര്‍ത്തയായിരുന്നു

  അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഒന്നിച്ചൊരു ജീവിതത്തിന് തുടക്കമിടുന്ന സെയ്ഫിനും കരീനയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു

  English summary
  Saif Ali Khan and Kareena Kapoor had a registered marriage at Saif's apartment in Bandra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X