»   » സെയ്ഫ് കരീന മിന്നുകെട്ട് ഒക്ടോബറില്‍

സെയ്ഫ് കരീന മിന്നുകെട്ട് ഒക്ടോബറില്‍

Written By:
Subscribe to Filmibeat Malayalam
ബോളിവുഡ് ആറ്റുനോറ്റു കാത്തിരിക്കുന്ന കല്യാണമാണ് സെയ്ഫ് അലി ഖാന്റെയും കരീനകപൂറിന്റെയും. ഗണപതിക്കല്യാണം പോലെ നീണ്ടുപോയ ഇവരുടെ മംഗല്യം എന്തായാലും എന്തായാലും ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഒക്ടോബര്‍ 16ന് ഇവരുടെ താരവിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ ബി ടൗണില്‍ നിന്നും ലഭിയ്ക്കുന്ന സൂചന. അതല്ല ഒരു ദിവസത്തേക്ക് മാറ്റിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. സെയ്ഫിന്റെ അമ്മ ഷര്‍മിള ടാഗോര്‍ വിവാഹക്ഷണക്കത്ത് അയയ്ക്കാന്‍ ആരംഭിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുന്നത്.

വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പാര്‍ട്ടി മുംബയിലോ ദില്ലിയിലോ നടക്കുമെന്നാണറിയുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി ഇരു കുടുംബങ്ങളിലും പുരോഗമിക്കുകയാണ്. വിവാഹസ്ഥലത്തെ കുറിച്ച് ഇത് വരെ തന്നെ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായില്ലെങ്കിലും സെയ്ഫിന്റെ സ്വദേശമായ പട്ടൗഡി തന്നെ വിവാഹചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്നാണ് ബോളിവുഡ് പ്രതീക്ഷ. അടുത്ത ബന്ധുക്കള്‍ മാത്രമാവും ഈ രാജകീയ വിവാഹത്തില്‍ പങ്കെടുക്കുകയെന്നും സൂചനയുണ്ട്.

സെയ്ഫിന്റെ സഹോദരിയും ബോളിവുഡ് താരവുമായ സോഹ അലി ഖാനും വിവാഹം ഗംഭീരമാക്കാന്‍ രംഗത്തുണ്ട്.

English summary
Months ago we told you that people in the film industry (one hears only two actors are the privileged ones) will attend the Kareena Kapoor-Saif Ali Khan wedding in Saif's hometown, Pataudi, on October 16.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam