»   » ആദ്യ ഭാര്യ ഹോട്ടും സെക്‌സിയുമല്ല; സെയ്ഫ് അലി ഖാന്‍ അമൃതയെ ഉപേക്ഷിച്ച് കരീനയെ വിവാഹം ചെയ്യാന്‍ കാരണം

ആദ്യ ഭാര്യ ഹോട്ടും സെക്‌സിയുമല്ല; സെയ്ഫ് അലി ഖാന്‍ അമൃതയെ ഉപേക്ഷിച്ച് കരീനയെ വിവാഹം ചെയ്യാന്‍ കാരണം

Posted By: Rohini
Subscribe to Filmibeat Malayalam

സെയ്ഫ് അലി ഖാന്‍ കരീനയുമായി ഡേറ്റിങിലാണ് എന്ന് കേട്ടപ്പോള്‍ ആരാധകരെല്ലാം ഞെട്ടിയിരുന്നു. കാരണം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെ. ഇതേ കാരണം കൊണ്ടുള്ള ഞെട്ടല്‍ സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹം നടന്നപ്പോഴും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.

ഗര്‍ഭകാലം ആഘോഷിച്ച് കരീന കപൂര്‍! മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി!!

എന്തായാലും ഇപ്പോള്‍ സെയിഫ് അലി ഖാനും കരീനയയ്ക്കും ജീവിതത്തിലേക്ക് തയ്മൂര്‍ കൂടെ വന്നു. പ്രായ വ്യത്യാസമൊന്നും വിഷയമാക്കാതെ മൂവരും സന്തോഷത്തോടെ ജീവിയ്ക്കുന്നു. എന്നാല്‍ എന്തായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും വേര്‍പിരിയാനുണ്ടായിരുന്നു യഥാര്‍ത്ഥ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ?

ഞെട്ടിച്ച വിവാഹം

സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും വിവാഹം ബോളിവുഡ് ആരാധകരെ ഞെട്ടിച്ചിരുന്നു. സെയ്ഫ് അലി ഖാനെക്കാള്‍ പതിമൂന്ന് വയസ്സിന് മൂത്തതാണ് അമൃത സിംഗ്. ആ പ്രായ വ്യത്യാസം കണക്കാക്കതെയാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തത്.

വേര്‍പിരിഞ്ഞു

1991 ലാണ് സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരായത്. പതിമൂന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളും ഉണ്ടായി.. 2004 ല്‍ സെയ്ഫ് അലിയും അമൃതയും വിവാഹ ബന്ധം വേര്‍പെടുത്തി. അതും ആരാധകരെ ഞെട്ടിച്ചു.

ഇതാണോ കാരണം..?

വിവാഹ മോചനത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ തന്റെ ഭാര്യാ സങ്കല്‍പത്തെ കുറിച്ച് പറഞ്ഞിരുന്നു. തമാശ പറയുന്നവളും സുന്ദരിയും എന്തിനും വിധി പറയാത്തവളും ആയിരിക്കണം ഭാര്യ. അമൃത എല്ലാ കാര്യത്തിലും വിധി പറയുന്ന സ്വഭാവമുള്ള ആളാണ് എന്ന് സെയ്ഫ് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സെക്‌സിയും ഹോട്ടുമായിരിക്കണം

കല്യാണം കഴിഞ്ഞിട്ട് മറ്റൊരു പെണ്ണിനെ നോക്കി ഹോട്ടാണ് എന്ന് പറയുന്നത് നല്ല ശീലമല്ല. അതിലും നല്ലത് സെക്‌സിയും ഹോട്ടുമായ ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതാണ് എന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞു. അതിനര്‍ത്ഥം അമൃത സെക്‌സിയും ഹോട്ടും ആയിരുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം..

മകള്‍ കണ്ട് പഠിക്കില്ലേ

ഇതൊക്കെ കണ്ടല്ലേ മകള്‍ സാറ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അവളുടെ കാര്യത്തില്‍ ഞാന്‍ അമതിമായി നിയന്ത്രണം വയ്ക്കാറില്ല എന്നായിരുന്നു നടന്റെ മറുപടി. പുലര്‍ച്ചെ 5 മണിവരെ പാര്‍ട്ടിയ്ക്ക് പോയാലും 7 മണിക്ക് കൃത്യം സ്‌കൂളില്‍ പോവും. വോട്ക കഴിച്ചാലും നിയന്ത്രണമുണ്ടത്രെ.

English summary
Saif Left Ex-Wife Amrita Singh Because She Was Not Hot?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam