നടി ദിവ്യ ഭാരതിയുടെ മരണശേഷം സംഭവിച്ചത്!ഭര്‍ത്താവ് ഇപ്പോഴും പലതും സൂക്ഷിച്ചിട്ടുണ്ടെന്ന് രണ്ടാം ഭാര്യ

ഒരു കാലത്ത് ബോളിവുഡിലെ മിന്നും നായികയായിരുന്നു ദിവ്യ ഭാരതി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നെങ്കിലും കേവലം പത്തൊന്‍പത് വയസിനുള്ളിലാണ് നടി മരിക്കുന്നത്. ദുരൂഹതകള്‍ക്ക് വഴിയൊരുക്കി കൊണ്ടാണ് അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് നടി മരിക്കുന്നത്.

ദിവ്യ ഭാരതിയുടെ മരണ വാര്‍ത്ത രാജ്യത്തൊട്ടാകെ വലിയൊരു ഷോക്ക് ആയിരുന്നു കാരണം ഇത്രയും ചുറുചുറുക്കും പ്രായം കുറഞ്ഞൊരു നടിയുടെ മരണം ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരാധക പിന്‍ബലത്തിന്റെ കാര്യത്തിലും സിനിമകളുടെ കാര്യത്തിലും ബോളിവുഡിലെ റാണിയായി ദിവ്യ മാറിയിരുന്നു.

divya-bharti

1990 ലാണ് ദിവ്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 93 ല്‍ മരിക്കുന്നു. മൂന്ന് വര്‍ഷം മാത്രമേ അഭിനയ ജീവിതം ഉണ്ടായിരുന്നു എങ്കിലും വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ദിവ്യ അഭിമാനമായി മാറി. ബോബിലി രാജ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1992 ലാണ് ബോളിവുഡിലേക്ക് എത്തുന്നത്. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ദിവ്യയ്ക്ക് അന്ന് കിട്ടിയിരുന്നു.

ബോളിവുഡിലേക്ക് എത്തിയ ആദ്യ വര്‍ഷം തന്നെ പന്ത്രണ്ടോളം സിനിമകളിലാണ് ദിവ്യ ഭാരതി അഭിനയിച്ചിരുന്നത്. അക്കാലത്ത് ബോളിവുഡിലെ റെക്കോര്‍ഡുകളില്‍ ഒന്നായിരുന്നു അത്. 1992 ല്‍ നടന്‍ സാജിദ് നാദിയവാലയുമായി നടി വിവാഹിതയായി. സ്വകാര്യമായൊരു ചടങ്ങിലായിരുന്നു താരവിവാഹം നടന്നത്. ഇപ്പോള്‍ സാജിദിന്റെ ഭാര്യയായ വരദ ട്വിറ്ററിലൂടെ നടത്തിയ ഒരു അഭിമുഖത്തില്‍ ദിവ്യ ഭാരതിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

divya-bharti

ആളുകള്‍ ഇടയ്ക്ക് ദിവ്യ ഭാരതിയെ കുറിച്ച് ചോദിക്കാറുണ്ട്. ചിലപ്പോള്‍ എന്നെ ട്രോളി കൊണ്ടാവുമെന്നാണ് കരുതുന്നത്. ദിവ്യ ഇപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അവളുടെ കുടുംബം, പിതാവ്, സഹോദരന്‍ കുനാല്‍, അവരെല്ലാം ഞങ്ങളുടെ കുടുബംമാണ്. എല്ലാ ആഘോഷങ്ങളിലും അവരും പങ്കെടുക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ എന്നെ കളിയാക്കാന്‍ നോക്കുമ്പോള്‍ അതൊന്നും എനിക്ക് ഏല്‍ക്കാറില്ലെന്ന് അറിയുക.

അവരുടെ ഓര്‍മ്മ ദിനത്തില്‍, അല്ലെങ്കില്‍ പിറന്നാള്‍ ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. എന്റെ മക്കള്‍ ദിവ്യയുടെ സിനിമകള്‍ കാണാറുണ്ട്. ബഡി മമ്മി എന്നാണ് മക്കള്‍ അവരെ കാണുമ്പോള്‍ വിളിക്കുന്നത്. അവസാനമായി ദിവ്യ ഉപയോഗിച്ച പെര്‍ഫ്യൂം, മുടിയില്‍ ഉപയോഗിക്കുന്നത്, മറ്റ് ചില വസ്തുക്കളെല്ലാം സാജിദ് ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും വരദ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X