കല്യാണം കഴിഞ്ഞാല്‍ നിങ്ങള്‍ വീട്ടില്‍ ഉണ്ടാവരുത്; സല്‍മാനടക്കമുള്ള മക്കളോട് പിതാവ് നല്‍കിയ ഉപദേശമിങ്ങനെ
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് സലിം ഖാന്റേത്. നടനും നിര്‍മാതാവും എഴുത്തുകാരനുമൊക്കെയായ സലിമിന് മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്. ആണ്‍മക്കള്‍ മൂന്ന് പേരും പ്രത്യേകച്ച് സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ സിനിമയിലെത്തുകയും സൂപ്പര്‍താരങ്ങളായി മാറുകയും ചെയ്തു.
ഇപ്പോള്‍ സലിം ഖാന്റെ രണ്ടാമത്തെ മകനായ അര്‍ബ്ബാസ് ഖാന്‍ അവതാരകനാവുന്ന ഒരു പരിപാടിയാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. പിതാവിനെ ഇരുത്തി കഴിഞ്ഞ കാലത്തെ കുറിച്ചുള്ള പല ചോദ്യങ്ങളും അര്‍ബ്ബാസ് ചോദിച്ചിരുന്നു. അതുപോലെ രണ്ടാനമ്മയായ ഹെലനെയും പരിപാടിയില്‍ എത്തിച്ചിരിക്കുകയാണ്.

രണ്ട് പേരെ വിവാഹം കഴിക്കുകയും അവരെ രണ്ടാളെയും ഒരു വീട്ടില്‍ തന്നെ താമസിപ്പിക്കുകയും ചെയ്ത ആളാണ് സലിം ഖാന്‍. ഇപ്പോഴും കുടുംബം അതുപോലെ തന്നെ മുന്നോട്ട് പോവുകയാണ്. എന്നാല്‍ മക്കള്‍ വിവാഹിതരായാല്‍ ഒരുമിച്ച് താമസിക്കരുതെന്നും വേറെ വീട്ടിലേക്ക് മാറണമെന്നുമാണ് സലിം മുന്‍പേ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതെന്തിനാണ് പിതാവ് അങ്ങനെ പറഞ്ഞതെന്നാണ് അര്‍ബ്ബാസ് ഖാന്‍ സലിമിനോട് ചോദിച്ചിരിക്കുന്നത്.

'ഖാന്‍ കുടുംബം ഒരു ഗാലക്‌സിയിലാണ് താമസിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്. അതേ സമയം മക്കളായ ഞങ്ങള്‍ക്ക് എത്ര കാലം വേണമെങ്കിലും ആ വീട്ടില്‍ താമസിക്കാമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിയുന്നതോട് കൂടി എല്ലാവരും കുടുംബവീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന് പറഞ്ഞത് എന്തിനായിരുന്നു? അങ്ങനെ ജീവിക്കുമ്പോഴാണ് കൂടുതല്‍ അടുപ്പം ഉണ്ടാവുന്നതെന്നും പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണോ പറയുന്നതെന്നാണ്', അര്‍ബ്ബാസ് ഖാന്‍ പിതാവിനോട് ചോദിക്കുന്നത്.

'എല്ലാവരും വേറെ വേറെ താമസിക്കുമ്പോള്‍ കൂടുതല്‍ മൊഹബത്ത് ഉണ്ടാവുകയേ ഉള്ളു. ഒരു വീട്ടില്‍ എല്ലാവരും ഒരുമിച്ചാണെങ്കില്‍ പരിഭവങ്ങള്‍ കൂടും. ഭാര്യമാരുടെ കൂടെ പുറത്ത് പോവുമ്പോഴും അല്ലാതെയും നീ ഇത്രയും വൈകി വന്നതെന്താ, നിങ്ങള്‍ ഒറ്റയ്ക്ക് പോകുവാണോ, എന്നിങ്ങനെ പലതരം ചോദ്യങ്ങളും നേരിടേണ്ടതായി വന്നേക്കും.
എല്ലാവര്‍ക്കും സ്വതന്ത്ര്യം വേണമല്ലോ. കൂട്ടുകുടുംബത്തില്‍ ജീവിക്കുകയാണെങ്കില്‍ അങ്ങനൊരു പ്രൈവസി ആര്‍ക്കും ലഭിക്കില്ല. അതാണ് മക്കള്‍ വിവാഹം കഴിഞ്ഞതിന് ശേഷം മാറി താമസിക്കണമെന്ന് വളരെ മുന്‍പ് തന്നെ താന്‍ പറഞ്ഞതിന് കാരണമെന്നാണ്', സലിം ഖാന്‍ വെളിപ്പെടുത്തുന്നത്.

സമാനമായ രീതിയില്‍ സലീം ഖാന്റെ രണ്ടാം ഭാര്യയായ ഹെലനുമായിട്ടും അര്‍ബ്ബാസ് ഖാന്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. തന്റെ പിതാവുമായി ഇഷ്ടത്തിലായതിനെ കുറിച്ചും എങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നതെന്നുമാണ് അര്‍ബ്ബാസ് ചോദിച്ചത്.

'സലിം ഖാന്‍ ഒരു റോസപ്പൂവ് എനിക്ക് തന്നിരുന്നു. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഹെലനുമായി പരിചയപ്പെടുന്ന സമയത്ത് സലിം വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ഇക്കാര്യം തനിക്കും അറിയാം. അദ്ദേഹത്തിന്റെ ആദ്യഭാര്യ സല്‍മ ഒരുപാട് മോശം അവസ്ഥയിലൂടെയാവും കടന്ന് പോയിട്ടുണ്ടാവുക.
എന്നാല്‍ വിധി എന്നെ നിങ്ങളെല്ലാവരോടുമായി വല്ലാതെ അടുപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ആ കുടുംബത്തില്‍ നിന്നും മാറി ജീവിക്കാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നാണ്', ഹെലന്‍ അഭിമുഖത്തില്‍ പറയുന്നത്.


Click it and Unblock the Notifications











