»   » സല്‍മാന്‍-ഷാരൂഖ് പിണക്കം ഒരിക്കലും തീരില്ലെന്നോ?

സല്‍മാന്‍-ഷാരൂഖ് പിണക്കം ഒരിക്കലും തീരില്ലെന്നോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മസില്‍ മാനായ സല്‍മാന്‍ ഖാനും കിങ് ഖാനായ ഷാരൂഖും തമ്മില്‍ വര്‍ഷങ്ങളായി ഉടക്കിലാണ്. ഒരു കെട്ടിപ്പിടുത്തം കൊണ്ടൊന്നും ആ ഉടക്ക് തീരാന്‍ പോകുന്നില്ല. ഇത് പറഞ്ഞത് ഗോസിപ്പ് വീരന്മാരൊന്നുമല്ല. ഇഫ്താര്‍ ചടങ്ങില്‍ ഇരുവരും കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ഫോട്ടോ ആരാധകര്‍ക്കിടയില്‍ വൈറലായത് പെട്ടന്നായിരുന്നു. എന്നാല്‍ ആ മാസം കഴിഞ്ഞയുടന്‍ ഫോട്ടോയ്ക്കുള്ള വിശദീകരണവുമായി സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

ഷാരൂഖ് ഖാനെ കെട്ടിപ്പിടിച്ചത് അമിതമായ സ്‌നേഹം കൊണ്ടോ പിണക്കം മറന്നിട്ടോ അല്ലെന്നാണ് സല്‍മാന്‍ പറഞ്ഞത്. അതൊരു പുണ്യമാസമായിരുന്നെന്നും പരസ്പരം കണ്ടാല്‍ ആരും ആരെയും കെട്ടിപ്പിടിക്കുമെന്നും സല്‍മാന്‍ വ്യക്തമാക്കി. അതിപ്പോള്‍ സുഹൃത്താവണമെന്നുമില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ധിക്ക് സംഘടിപ്പിച്ച ഇഫ്താര്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ആടുത്തു തന്നെ ഒന്നിച്ചൊരു സിനിമ പുറത്തിറങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.

Salman Khan and Shah Rukh Khan

അങ്ങനെ പ്രതീക്ഷിക്കാനും കാരണമുണ്ടായിരുന്നു. ഷാറൂഖിനെയും സല്ലുവിനെയും പിണക്കം മറന്ന് ഒന്നിപ്പിക്കുമെന്ന് നേരത്തെ ബോളിവുഡിലെ സകലകലാവല്ലഭന്‍ യെഷ് രാജ് ചോപ്ര പറഞ്ഞിരുന്നു. കൂടാതെ ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാനൊപ്പം അഭിനയിക്കാന്‍ മടിയില്ലെന്ന് ഷാരൂഖ് ഖാനും പരസ്യമായി പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഈഗോ ഇല്ലെന്നും നല്ല കഥകളുമായി നിര്‍മാതാക്ക്ള്‍ വന്നാല്‍ ഒരുമിച്ചഭിനയിക്കുമെന്നും ഷാരൂഖ് വ്യക്തമാക്കി.

അതുകൊണ്ടൊന്നുമായില്ല. ഇരുവര്‍ക്കുമിടയിലെ പിണക്കം ഒരിക്കലും തീരില്ലെന്ന് സല്‍മാന്‍ ഖാന്റെ അച്ഛനും ബോളിവുഡ് തിരക്കഥാകൃത്തുമായ സലീം ഖാന്‍ ആണയിട്ട് പറയുന്നു. ഒരേ രംഗത്ത് ഒരുമിച്ച് മത്സരിച്ചഭിയിക്കുന്നവര്‍ക്കിടയില്‍ ഒരിക്കലും സൗഹൃദം സൂക്ഷിക്കാന്‍ കഴിയില്ല. ഷാരൂഖാന്റെ ചിത്രങ്ങല്‍ ബോക്‌സോഫീസ് കീഴടക്കി മുന്നേറുന്നതും ജനങ്ങള്‍ നടനെ അംഗീകരിക്കുന്നതും സല്‍മാന് സഹിക്കാന്‍ കഴിയില്ല. തിരിച്ച് സല്‍മാനോട് ഷാരൂഖിനും.

ഷോലയുടെ ത്രിഡി പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സലീം ഖാന്റെ അഭിപ്രായ പ്രകടനം. ഇഫ്താര്‍ ചടങ്ങില്‍ ഇരുവരും കെട്ടിപ്പിടിക്കുകയൊക്കെ ചെയ്‌തെങ്കിലും രണ്ടു പേര്‍ക്കുമിടയില്‍ ഒരിക്കലും സ്‌നേഹമോ സൗഹൃദമോ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Salman's Father Implies That Shahrukh-Salman Will Always Be Rivals

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X