രംഭയുടെ മകളാണോ ഇത്? സല്‍മാന്‍ ഖാനൊപ്പമുള്ള കുടുംബചിത്രം വൈറല്‍, കാണൂ!
പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരങ്ങളില്‍ പലരും ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷരാവാറുണ്ട്. അഭിനയിച്ച സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവരോട് എന്നും പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി സിനിമകളിലാണ് ഈ താരം അഭിനയിച്ചിട്ടുള്ളത്. പ്രഗത്ഭ സംവിധായകരോടും മുന്‍നിര അഭിനേതാക്കളോടൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെ അഭിനയം ജീവിതം അവസാനിപ്പിക്കുന്ന പതിവ് രീതി തന്നെയായിരുന്നു താരവും പിന്തുടര്‍ന്നത്. ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനാണ് താരത്തിന്റെ ജീവിത പങ്കാളി. രണ്ട് പെണ്‍കുട്ടികളുണ്ട് ഈ പെണ്‍കുട്ടികള്‍ക്ക്. അതിനിടയിലാണ് കുടുംബത്തിലെ കുഞ്ഞതിഥി എത്തുന്നുവെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രംഭയുടെ പുതിയ ചിത്രം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിന്റെ സ്വന്തം മസില്‍ ഖാനായ സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടാണ് ഈ ചിത്രം വൈറലായത്. രംഭയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇരുവരും വേര്‍പിരിയാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമായി പാപ്പരാസികള്‍ അരങ്ങുതകര്‍ത്തിരുന്നു. വിവാദങ്ങള്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് താരമെത്തിയത്. കുടുംബത്തില്‍ മൂന്നാമത്തെ അതിഥി എത്തുമെന്നും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമായിരുന്നു അന്ന് രംഭ പറഞ്ഞത്.

ഭാഷാഭദേമില്ലാതെ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന താരം സല്‍മാന്‍ ഖാന്റെ നായികയായും അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ ആദ്യനായികമാരിലൊരാളെയും കുടുംബത്തെയും കണ്ടതിന്റെ ത്രില്ലിലാണ് സല്‍മാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ ഇവര്‍ ശരിക്കും ആഘോഷമാക്കി മാറ്റുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രം കാണൂ.


Click it and Unblock the Notifications











