»   » സല്‍മാനും ഐശ്വര്യയും ഒരേവേദിയില്‍ എത്തുന്നു

സല്‍മാനും ഐശ്വര്യയും ഒരേവേദിയില്‍ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായ് പ്രണയവും പേര്‍പിരിയലുമെല്ലാം ബോളിവുഡിലെ വലിയ വാര്‍ത്തകളായിരുന്നു ഒരുകാലത്ത്. വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രണയിച്ച ഇവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് പിരിഞ്ഞത്. പിന്നീട് ഇന്നേ വരെ പരസ്പരം സംസാരിക്കുകയോ ഒരേവേദിയില്‍ എത്തുകയോ ചെയ്തിട്ടില്ല. ബോളിവുഡിലെ പ്രണയ-വേര്‍പിരിയല്‍ വിവാദങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരും ഇപ്പോഴും സൗഹൃദത്തിലേയ്ക്ക് തിരിച്ചുപോവുകയും ചെയ്യാത്തവരാണിവര്‍.

പൊതുവേ സല്‍മാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ക്ഷണിക്കപ്പെട്ടാല്‍ ഐശ്വര്യ അതില്‍ നിന്നും പിന്‍മാറുകയാണ് ചെയ്യാറുള്ളത്. തിരിച്ചും ഇങ്ങനെ തന്നെ. എന്നാല്‍ ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ അനുസരിച്ച് ഈ സ്വാതന്ത്ര്യദിനത്തിന് ഇവര്‍ ഒരേവേദിയില്‍ എത്തും. ഉത്തരാഖണ്ഡിലെ പ്രകൃതിദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി ബോളിവുഡ് ഫണ്ട് സമാഹരണ പരിപാടി നടത്തുന്നുണ്ട്. സിനിമാരംഗത്തുനിന്നും ടെലിവിഷന്‍ രംഗത്തുനിന്നുമുള്ള പ്രമുഖര്‍ ഫണ്ട് സമാഹരണത്തിനായി തയ്യാറാക്കിയിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അമിതാഭ് ബച്ചന്‍, ലത മങ്കേഷ്‌കര്‍, അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍, എആര്‍ റഹ്മാന്‍, ബൊമന്‍ ഇറാനി, മുകേഷ് ഭട്ട്, കാജോള്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും എത്തുന്നുണ്ടത്രേ. സാത് ഹേ ഹം ഉത്തരാഖണ്ഡ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വൊര്‍ളിയിലെ എന്‍എസ്‌സിഐ ഗ്രൗണ്ടിലാണ് നടക്കുന്നത്. ഇതിന്റെ പരസ്യത്തിനായുള്ള ഫോട്ടോഷൂട്ടുകളില്‍ ഇതിനകം തന്നെ താരങ്ങള്‍ പലരും പങ്കെടുത്തിട്ടുണ്ട്.

സല്‍മാന്‍ ഖാന്റെ എന്‍ജിഒ ആയ ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷനാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഒരേവേദിയില്‍ താരങ്ങളെല്ലാം അണിനിരക്കുന്ന പരിപാടിയായതുകൊണ്ടുതന്നെ സല്‍മാനും ഐശ്വര്യയ്ക്കും ഈ വേദിയില്‍ ഒരേസമയം നില്‍ക്കേണ്ടിവരും. കാലങ്ങള്‍ക്കുശേഷം ഇവര്‍ ഒന്നിച്ച് പങ്കെടുക്കാന്‍ പോകുന്ന പരിപാടിയെന്ന പേരില്‍ സാത് ഹേ ഹം ഉത്തരാഖണ്ഡ് എന്ന പരിപാടി ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.

ഇവര്‍ ഒരേ വേദിയില്‍ ഒന്നിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രണ്ടുപേരുടെയും ആരാധകര്‍. ഒപ്പം പരിപാടിയ്ക്കിടെ രണ്ടുപേരും തമ്മില്‍ വല്ല ആശയവിനിമയമോ അഭിവാദ്യം ചെയ്യലോ ഒക്കെ നടക്കുമോയെന്നറിയാനും ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും ബോളിവുഡും.

English summary
Salman Khan and Aishwarya Rai Bachchan fans will be in a tizzy as their favourite stars will be present at the same venue on the same day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam