കത്രീന കൈഫിന് സല്‍മാന്‍ ഖാന്‍ കൊടുത്ത ചില പണികള്‍
സല്‍മാന്‍ ഖാന്‍ എപ്പോഴും ബോളിവുഡിലെ ശ്രദ്ധാ കേന്ദ്രമാണ്. അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ത്ത് വയ്ക്കപ്പെടുന്ന നടിമാരും എല്ലായിപ്പോഴും ശ്രദ്ധ കേന്ദ്രമാകാറുണ്ട്. പ്രണയം പൊളിഞ്ഞാലും ആഷും, കത്രീനയുമൊക്കെ സല്ലുവിന്റെ കാമുകിമാരായിരുന്നതിന്റെ പേരില്‍ വീണ്ടും ആക്രമിയ്ക്കപ്പെടാറുണ്ട്. തന്നോട് സ്‌നേഹമുള്ളവര്‍ക്ക് ഹൃദയം പോലും നല്‍കുന്ന സല്‍മാന്‍ഖാന്‍ പക്ഷേ പിണങ്ങിയാല്‍ നല്ല ഒന്നാന്തരം പാരയാകുമെന്നാണ് ചിലര്‍ പറയുന്നത്.
തന്റെ മുന്‍കാമുകിയായിരുന്ന കത്രീനയെ ഇത്തരത്തില്‍ അവസരം കിട്ടുമ്പോഴൊക്കെ സല്‍മാന്‍ഖാന്‍ പണഇ കൊടുക്കാറുണ്ട്. കത്രീനയെ പരിഹസിയ്ക്കുന്ന തരത്തില്‍ പലപ്പോഴും സല്ലും പെരുമാറിയിട്ടുണ്ട്. എന്തിനേറെ കത്രീനയെ കളിയാക്കി നാണം കെടുത്തിയിട്ടുണ്ട് പോലുമുണ്ട്. എന്നാല്‍ ഇതൊക്കെ തമാശയല്ലേ എന്നൊരുമട്ടില്‍ രംഗം ശാന്താമനാക്കാനും സല്ലുവിന് പ്രത്യേക കഴിവാണ്. അത്തരം ചില സംഭവങ്ങള്‍

കത്രീന കൈഫിന് സല്‍മാന്‍ ഖാന്‍ കൊടുത്ത ചില പണികള്‍
സല്‍മാന്‍ഖാന്റെ സഹോദരിയായ അര്‍പ്പിത ഖാന്റെ വിവാഹത്തിന് കത്രീന കൈഫും എത്തിയിരുന്നു. കത്രീന എന്ന തന്റെ മുന്‍കാമുകി ഉണ്ടായിരുന്ന വേദിയല്‍ വച്ച് തന്റെ 'പുതിയ കാമുകിയായി' ലൂലിയയെ പരിചയപ്പെടുത്തി സല്ലു പണികൊടുത്തു.

കത്രീന കൈഫിന് സല്‍മാന്‍ ഖാന്‍ കൊടുത്ത ചില പണികള്‍
അര്‍പ്പിതയുടെ വിവാഹത്തിന് കത്രീന കൈഫിനെ കത്രീന കപൂര്‍ എന്ന് വിളിച്ച് തമാശിയ്ക്കാനും സല്‍മാന്‍ഖാന്‍ മറന്നില്ല.

കത്രീന കൈഫിന് സല്‍മാന്‍ ഖാന്‍ കൊടുത്ത ചില പണികള്‍
വീണ്ടും കത്രീന ഖാന്‍ ആകാന്‍ അവര്‍ക്ക് ഞാന്‍ അവസരം നല്‍കിയതാ പക്ഷേ അവര്‍ക്ക് കത്രീന കപൂറായാല്‍ മതിയെന്നും ഒരു പൊതുവേദിയില്‍ സല്‍മാന്‍ഖാന്‍ പറഞ്ഞു.

കത്രീന കൈഫിന് സല്‍മാന്‍ ഖാന്‍ കൊടുത്ത ചില പണികള്‍
അര്‍പ്പിതുടെ വിവാഹത്തിന് കത്രീനയെ ക്ഷണിയ്ക്കുമോ എന്നത് ആരാധകര്‍ക്ക് സംശയമായിരുന്നു. ക്ഷണിച്ചുവെന്ന് മാത്രമല്ല കത്രീന കപൂര്‍ എന്ന് അഭിസംബോധന ചെയ്ത് അവരെ വേദിയിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. കത്രീനയെ സല്‍മാന്‍, കപൂര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ സദസില്‍ ചിരി പടര്‍ന്നു.

കത്രീന കൈഫിന് സല്‍മാന്‍ ഖാന്‍ കൊടുത്ത ചില പണികള്‍
കത്രീന കപൂറിന് ഇതുവരെയും അത്ര വല്യ പിടിയില്ലാത്ത ഭാഷയാണ് ഹിന്ദി. അവര്‍ ഹിന്ദി പറയുന്നത് വളരെ തെറ്റായിട്ടാണ്. ഇക്കാര്യം തമശയ്ക്ക് സല്‍മാന്‍ഖാന്‍ ബിംഗ്‌ബോസ് വേദിയില്‍ പറഞ്ഞു.


Click it and Unblock the Notifications











