For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  By Lakshmi
  |

  ബോളിവുഡില്‍ സല്‍മാന്‍ ഖാന് പകരംവെയ്ക്കാന്‍ താരങ്ങളാരുമില്ല. ബോളിവുഡിന്റെ ബാഡ് ബോയ് എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍ അഭിനയത്തില്‍ 25 ആണ്ട് തികയ്ക്കുകയാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ സൂപ്പര്‍താരപരിവേഷത്തിലേയ്ക്ക് എത്തിയ സല്‍മാന് ഇന്ത്യയ്ക്കകത്തും പുറത്തുമായി ആരാധകര്‍ ഏറെയുണ്ട്. നടനെന്നതിനൊപ്പം തന്നെ സാമൂഹിക സേവനരംഗത്തും സല്‍മാന്‍ സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്.

  പലകാലത്തുണ്ടായ വ്യക്തിബന്ധങ്ങള്‍ പലപ്പോഴായി സല്‍മാനെ വിവാദങ്ങളിലേയ്ക്ക് നയിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് ഇതൊന്നും ഒരിക്കലുമൊരു വിഷയമായിട്ടില്ല. ഗോസിപ്പുകാര്‍ക്ക് എന്നും ഇഷ്ടതാരമാണ് സല്‍മാന്‍. ഒന്നിനുപുറകേ ഒന്നായിവരുന്ന പ്രണയവാര്‍ത്തകളും വിവാഹവാര്‍ത്തകളുമെല്ലാം സല്‍മാനെ ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് താരമാക്കി മാറ്റുന്നു. ഇതാ സല്‍മാനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്ന ചില പ്രത്യേകതള്‍.

  ശരീരസൗന്ദര്യം

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  ശരീരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കുന്നകാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് സല്‍മാന്‍ ഖാന്‍. ഭക്ഷണക്കാര്യത്തിലായാലും താരത്തിന് കൃത്യമായ നിഷ്ടകളുണ്ട്. കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും കൊണ്ടാണ് സല്‍മാന്‍ ഇപ്പോഴും ആസൂയയുണ്ടാക്കുന്ന ശരീരസൗന്ദര്യം സൂക്ഷിയ്ക്കുന്നത്.

  നൃത്തത്തിലെ ഫഌക്‌സിബിലിറ്റി

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  നൃത്തം ചെയ്യല്‍ വളരെ ശ്രമകരമായ ജോലിയാണെന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സല്‍മാനെ സംബന്ധിച്ച് ഇത് വളരെ അനായാസകരമായ ഒരുകാര്യമാണ്. പല നടന്മാരും പരിശീലകരെ വച്ച് നൃത്തമഭ്യസിക്കുമ്പോള്‍ സല്‍മാന്‍ പലപ്പോഴും സെറ്റില്‍ വച്ചുള്ള ഒന്നോ രണ്ടോ റിഹേഴ്‌സല്‍ കഴിയുന്നതോടെ സ്റ്റെപ്പുകള്‍ പെര്‍ഫക്ടാക്കുകയാണ് ചെയ്യാറുള്ളത്.

  കണ്ണടവച്ചാലും സല്‍മാന്‍ സെക്‌സി

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  എല്ലാവര്‍ക്കും ചേരുന്ന ഒന്നല്ല കണ്ണട പ്രത്യേകിച്ചും നടന്മാര്‍ക്ക്. പക്ഷേ സല്‍മാന്‍ ഖാന്‍ കണ്ണടവച്ച് അഭിനയിച്ചപ്പോഴെല്ലാം ആരാധകര്‍ക്ക് ആ ലുക്ക ്ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണടവെയ്ക്കുമ്പോള്‍ സല്‍മാന്‍ കൂടുതല്‍ സുന്ദരനാകുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ദബാങിലെ സല്‍മാന്റെ സണ്‍ഗ്ലാസ് പെര്‍ഫോര്‍മെന്‍സ് ഏറെ ശ്രദ്ധനേടിയിരുന്നു.

  സല്‍മാന്റെ ഹെയര്‍ സ്റ്റൈല്‍

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  ഒരുകാലത്ത് സല്‍മാന്‍ ചിത്രങ്ങളിലെ ഹെയര്‍ സ്റ്റൈലുകളെല്ലാം വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. തേരെ നാം എന്ന ചിത്ത്രിലെ നീട്ടിയിട്ട സല്‍മാന്റെ മുടി ഏറെക്കാലം യുവാക്കള്‍ക്കിടയില്‍ തരംഗമായി നിന്നിരുന്നു.

  സല്‍മാന്റെ കമ്മല്‍ സ്റ്റൈല്‍

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  ഇടക്കിടെ പൊതുവേദികളിലെത്തുമ്പോള്‍ സല്‍മാന്‍ സ്വീകരിക്കാറുള്ള ന്യൂ ലുക്ക് ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഒരിടയ്ക്ക് കാതിലെ റിങ്ങുകളായിരുന്നു സല്‍മാന്റെ സ്‌റ്റൈല്‍. ഇതും ആരാധകരായ യുവാക്കള്‍ ഏറ്റെടുത്തിരുന്നു.

  അഹങ്കാരങ്ങളില്ലാത്ത സല്‍മാന്‍

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  ഷൂട്ടിങ് സെറ്റുകളിലായാലും പൊതുവേദികളിലോ ചാനല്‍ പരിപാടികളിലോ ആയാലും സല്‍മാന്‍ ഖാനെ ആര്‍ക്കും അഹങ്കാരത്തിന്റെ തൊങ്ങലുകളുമായി കാണാന്‍ കഴിയില്ല. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഇടപെടുന്ന സല്‍മാന്‍ അതുകൊണ്ടുതന്നെ ബോളിവുഡില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ്.

  ബിയിങ് ഹ്യൂമന്‍

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുകയെന്നത് അഭിനയം പോലെതന്നെ സല്‍മാന്‍ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇതിനായി അദ്ദേഹം ബീയിങ് ഹ്യൂമന്‍ എന്ന പേരില്‍ ഒരു എന്‍ജിഒ രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുക്കം ഈ സംഘടന ഫണ്ട് സമാഹരിച്ചത് ഉത്തരാഖണ്ഡിലെ പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു.

   പുതുമുഖങ്ങളുടെ ലക്കി സ്റ്റാര്‍

  സല്‍മാന്റെ അഭിനയജീവിതത്തിന് 25 വയസ്

  സിനിമയിലെത്തുന്ന പല പുതുമുഖ നടിമാര്‍ക്കും മേല്‍വിലാസമുണ്ടാക്കിക്കൊടുക്കുന്നകാര്യത്തില്‍ ഏറെ ശ്രദ്ധചെലുത്തുന്നയാളാണ് സല്‍മാന്‍ കാന്‍. ഐശ്വര്യ റായിയും കത്രീന കെയ്ഫുമെല്ലാം സല്‍മാന്റെ സന്മസുകൊണ്ട് താരങ്ങളായി ഉയര്‍ന്നവരാണ്.

  English summary
  Salman Khan completes 25 years in Bollywood: Why the trendsetter has no competition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X