»   » സല്‍മാന്‍ ഖാന്റെ പ്രതികാരം, അര്‍ജിത്ത് സിങ് മാപ്പ് പറഞ്ഞു

സല്‍മാന്‍ ഖാന്റെ പ്രതികാരം, അര്‍ജിത്ത് സിങ് മാപ്പ് പറഞ്ഞു

By: Sanviya
Subscribe to Filmibeat Malayalam

ഗായകന്‍ അര്‍ജിത്ത് സിങ് സല്‍മാന്‍ ഖാനോട് മാപ്പ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അര്‍ജിത്ത്, സല്‍മാന്‍ ഖാനോട് മാപ്പ് പറഞ്ഞത്. പുതിയ ചിത്രമായ സുല്‍ത്താന്‍ ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കരുതെന്നും അര്‍ജിത്ത് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഞാന്‍ ഒരിക്കലും പൊതു ചടങ്ങില്‍ വച്ച് താങ്കളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.

പല തവണ താങ്കളോട് ക്ഷമ ചോദിച്ച് ഞാന്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ അതിനൊരു മറുപടി കിട്ടിയിരുന്നില്ല. ഇപ്പോള്‍ താന്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് ക്ഷമ ചോദിക്കുകയാണെന്നും അര്‍ജിത്ത് സിങ് ഫേസ്ബുക്കിലൂടെ പറഞ്ഞു. എന്നാല്‍ പിന്നീട് അര്‍ജിത്ത് സിങ് സല്‍മാന്‍ ഖാനോട് ക്ഷമ ചോദിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് റിമൂവ് ചെയ്തിട്ടുണ്ട്.

സല്‍മാന്‍ ഖാന്റെ പ്രതികാരം, അര്‍ജിത്ത് സിങ് മാപ്പ് പറഞ്ഞു

പൊതു ചടങ്ങില്‍ വച്ച് സല്‍മാന്‍ ഖാന്‍ തുംഹി ഹൊ ഗാനം പാടി. അവിടെ വച്ച് തന്നെ അര്‍ജിത്ത് മനോഹരമായി ഗാനം ആലിപിച്ചു. അതിന് ശേഷം സല്‍മാന്‍ മികച്ച ഗായകനുള്ള അവാര്‍ഡ് അര്‍ജിത്തിന് കൈമാറി.

സല്‍മാന്‍ ഖാന്റെ പ്രതികാരം, അര്‍ജിത്ത് സിങ് മാപ്പ് പറഞ്ഞു

എന്നാല്‍ പൊതു ചടങ്ങില്‍ വച്ച് സല്‍മാനെ, അര്‍ജിത്ത് അപമാനിച്ചതിന്റെ പകരം വീട്ടിയത് പിന്നീടാണ്. പ്രേം രത്തന്‍ ധന്‍പയോ, കിക്ക് എന്നീ സല്‍മാന്‍ ചിത്രങ്ങളിലൊന്നും അര്‍ജിത്തിന് പാടാന്‍ അവസരം കൊടുത്തില്ല.

സല്‍മാന്‍ ഖാന്റെ പ്രതികാരം, അര്‍ജിത്ത് സിങ് മാപ്പ് പറഞ്ഞു

എന്തായാലും അന്ന് ചടങ്ങില്‍ വച്ച് അര്‍ജിത്ത് തമാശയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും പണി കാര്യമായി കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഇത് പുലിവാലും എന്ന ഘട്ടത്തിലാണ് അര്‍ജിത്ത് സല്‍മാനോട് ക്ഷമ ചോദിച്ചത്.

സല്‍മാന്‍ ഖാന്റെ പ്രതികാരം, അര്‍ജിത്ത് സിങ് മാപ്പ് പറഞ്ഞു

പുതിയ ചിത്രം സുല്‍ത്താനില്‍ തന്നെ പാടാന്‍ അനുവദിക്കണം. തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കരുതെന്നും അര്‍ജിത്ത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സല്‍മാന്‍ ക്ഷമ ചോദിച്ചത്.

English summary
Salman Didn't Have Arijit Singh's Song Removed But Refused to Meet Him.
Please Wait while comments are loading...

Malayalam Photos

Go to : More Photos