TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സല്മാന്-കത്രീന പ്രണയം തകര്‍ച്ചയിലേയ്ക്ക്!
ഇത് ബന്ധങ്ങള്‍ പരാജയപ്പെടുന്ന കാലമാണോയെന്നാണ് ഇപ്പോള്‍ ബോളിവുഡ് ചോദിയ്ക്കുന്നത്. പ്രണയജോഡികളായ ഷാഹിദ്-കരീന ബന്ധം പൊലിഞ്ഞതിന്റെ വാര്‍ത്തകളും ഊഹാപോഹങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനുമുമ്പേ പുതിയ പ്രണയപരാജയം വാര്‍ത്തകളില്‍ ഇടം നേടുകയായി.
സല്മാന് ഖാനും കത്രീന കെയ്ഫുമാണ് പുതിയ കഥയിലെ ജോഡി. ഇരുവര്‍ക്കുമിടയിലുള്ള പോര് മുറുകുകയാണെന്നാണ് സൂചന. കരീനയുടെ കരിയര്‍ തീരുമാനങ്ങളാണത്രേ ഈ പ്രണയകഥയില്‍ വില്ലനാകുന്നത്.
കാമുകനെന്ന നിലയിലും താരമെന്ന നിലയിലും എത്രയും സീനിയറായ തന്നോട് ചോദിയ്ക്കാതെയാണ് കത്രീന തീരുമാനങ്ങളെടുക്കുന്നതെന്നതാണ് സല്‍മാന്റെ പ്രശ്നം. മാത്രവുമല്ല ബോളിവുഡില്‍ തന്റെ ബദ്ധശത്രുക്കളോടൊപ്പം കത്രീന സ്ക്രീനില്‍ ആടിപ്പാടുന്നതും സല്ലുവിന് ഇഷ്ടപ്പെടുന്നില്ല.
ഇതുവരെ കത്രീന അനുസരണയുള്ള ഒരു കാമുകിയായിരുന്നുവത്രേ.എന്നാല്‍ ഇപ്പോള്‍ ഷാഹിദ് കപൂറിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ കത്രീന അനുസരണശീലമൊക്കെ മാറ്റിവച്ചിരിക്കുകയാണെന്നാണ് സല്‍മാന്റെ പരാതി.
സല്ലുവിനോട് ചോദിയ്ക്കുക മാത്രമല്ല ഒന്നു സൂചിപ്പിക്കുകപോലും ചെയ്യാതെ കത്രീനചെന്ന് ചിത്രത്തിന്റെ കരാറില്‍ ഒപ്പുവെച്ചു. ഷാഹിദുമായി സല്മാന് ശത്രുതയുണ്ട്. അത് മറക്കാന്‍ സല്മാനൊട്ട് കഴിയുകയുമില്ല. അപ്പോള്‍ കത്രീന ചെയ്തത് കടന്നകയ്യല്ലേ.
മാത്രമല്ല ഒരിക്കല്‍ സല്മാന് ഫോണ്‍ ചെയ്തപ്പോള്‍ കത്രീന സിഡ്നിയിലാണ്. അവിടെ അക്ഷയ്കുമാറിനൊപ്പം വിപുല്ഷായുടെ ചിത്രത്തില്‍ അഭിനയിക്കുകയാണ് കത്രീനയെന്ന കാര്യം അപ്പോള്‍ മാത്രമാണത്രേ കാമുകന് അറിയുന്നത്.
കൂടാതെ രണ്‍ഭീര്‍ കപൂറിനൊപ്പം യശ് രാജിന്റെ ചിത്രത്തില്‍ കത്രീന അഭിനയിക്കുന്നകാര്യം സല്മാന് അറിഞ്ഞത് പത്രങ്ങളില്‍ നിന്നാണ്. ഇത്രയൊക്കേ മതിയല്ലോ ഒരു ബന്ധം നാശമാകാനെന്നാണ് ബോളിവുഡിന്റെ ചോദ്യം.