»   » ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച് സല്‍മാന്‍ ഖാനും കത്രീനയും, ബന്ധം പൊടിതട്ടിയെടുത്തോ?

ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച് സല്‍മാന്‍ ഖാനും കത്രീനയും, ബന്ധം പൊടിതട്ടിയെടുത്തോ?

Posted By: Nihara
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മില്‍വേര്‍പിരിഞ്ഞുവെങ്കിലും ഇവര്‍ക്കിടയില്‍ നല്ലൊരു സുഹൃത് ബന്ധം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. സല്ലുവിന്റെ കാമുകി ഇലുയയാവട്ടെ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുവരും ഡേറ്റിങ്ങ് നടത്തിയിരുന്നു. പ്രണയം അവസാനിപ്പിച്ചുവെങ്കിലും ഇവര്‍ക്കിടയില്‍ സൗഹൃദം നിലനിന്നിരുന്നു.

മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍!

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു!

രാമലീലയുടെ വിജയപരാജയങ്ങളൊന്നും ദിലീപിനെ ബാധിക്കില്ല, ഇത് എന്‍റെ നിയോഗമായിരിക്കാം!

സല്‍മാന്‍ ഖാന് ശേഷം രണ്‍ബീര്‍ കപൂറുമായി കരീന് ഡേറ്റിങ്ങ് നടത്തിയിരുന്നു. മുന്‍പ് സല്ലുവിനൊപ്പം അിനയിക്കാന്‍ വിസമ്മതിച്ച കത്രീന രണ്‍ബീറിനോടുള്ള കലി തീര്‍ക്കാന്‍ അതും ചെയ്തു. ഈ സംഭവങ്ങളെല്ലാം ആകെ അലട്ടിയത് ഇലുയയെയാണ്.

സല്ലുവിന്റെ പ്രവൃത്തിയില്‍ മനം നൊന്ത് ഇലുയ

സല്‍മാനും കത്രീനയും തമ്മിലുള്ള ബന്ധം വീണ്ടും പുതുക്കിയോ എന്ന ആശങ്കയിലാണ് സല്ലുവിന്റെ ഇപ്പോഴത്തെ കാമുകിയായ ഇലുയയെ അലട്ടുന്നത്. ഇക്കാര്യമോര്‍ത്ത് ഇലുയ ആകെ ടെന്‍ഷനിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ദബാംഗ് ടൂറില്‍

സല്ലുവിന്റെ ദബാംഗ് വിജയിച്ചതിന്റരെ സന്തോഷത്തില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും യാത്ര നടത്തിയിരുന്നു. അതില്‍ നിന്നും ഇലുയയെ മാറ്റി നിര്‍ത്തിയിരുന്നു. ഇതൊക്കെയാണ് അവരുടെ സമാധാനം കളയുന്നതും.

രോഷാകുലയാവുന്നു

സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി സല്‍മാന്‍ ഖാന്റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള സഹായം കിട്ടിയിരുന്നോയെന്നെങ്ങാനും ഇലുയയോട് ചോദിച്ചാല്‍ തീര്‍ന്നു. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല ഇലുയ ഇന്ത്യയിലേക്ക് എത്തിയത്.

സല്ലുവിന്റെ പെരുമാറ്റം വേദനിപ്പിക്കുന്നു

പഴയതുപോലെ തന്നെ സല്‍മാന്‍ ഖാനും കത്രീനയും തങ്ങളുടെ സൗഹൃദം തുടരുന്നത് റൊമാനിയന്‍ സുന്ദരിക്ക് ഉറക്കം നഷ്ടപ്പെടുത്തുന്നതിന് കാരണമായി മാറിയിരിക്കുകയാണ്.

ആയുഷിനൊപ്പം അഭിനയിക്കാന്‍ വിസമ്മതം

അടുത്ത ചിത്രത്തില്‍ ആയുഷിനൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഇലുയയെ സല്‍മാന്‍ ഖാന്‍ വിലക്കിയെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഇതും താരത്തെ അലട്ടുന്നുണ്ട്.

ഐശ്വര്യയ്ക്ക് ശേഷം

ഐശ്വര്യ റായിയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് സല്ലുവും ഇലുയയും തമ്മില്‍ പ്രണയത്തിലായത്. സല്ലുവുമായുള്ള ബന്ധം സുരക്ഷിതമല്ലെന്ന് കണ്ടാണ് ആഷ് ഈ ബന്ധത്തില്‍ നിന്നും പിന്‍മാറിയത്.

English summary
Salman Khan and Katrina Kaif dated for many years before ending their relationship but the two always maintained a healthy friendship post their break-up. Till the time, Katrina was dating Ranbir, she did not work with the superstar but soon after her split with the Kapoor scion, the diva signed Tiger Zinda Hai with Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X